Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹം കഴിച്ചത് വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന്; കാമുകനൊപ്പം ഒളിച്ചോടി നവവധു

വിവാഹം കഴിച്ചത് വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന്; കാമുകനൊപ്പം ഒളിച്ചോടി നവവധു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നവവധു കാമുകനൊപ്പം ഒളിച്ചോടി. മദ്ധ്യപ്രദേശിലെ ഛതാർപൂർ ജില്ലയിലാണ് വിവാഹ ശേഷം സ്വന്തം വീട്ടിലെത്തിയ യുവതി കാമുകനൊപ്പം പോയത്. മൂർത്തി കുമാരി എന്ന 20കാരിയാണ് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാൻ തീരുമാനിച്ചത്. പതിനെട്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു യുവതിയുടെ വിവാഹം.

ഡിസംബറിലായിരുന്നു ഉത്തർപ്രദേശിലെ ജല്വാൻ സ്വദേശിയെ മൂർത്തി കുമാരി വിവാഹം ചെയ്തത്. ഇതിന് മുമ്പ് ഗ്രാമത്തിലെ ഒരു യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം വീട്ടുകാർ എതിർക്കുകയും, മറ്റൊരു വിവാഹം നടത്തുകയുമായിരുന്നു. സ്വന്തം വീട്ടിൽ ചില ചടങ്ങുകൾക്കെത്തിയതായിരുന്നു യുവതി.

വിവാഹത്തിന് ലഭിച്ച അഞ്ച് ലക്ഷം രൂപയുടെ സ്വർണവും 20,000 രൂപയുമായിട്ടാണ് മകൾ പോയതെന്ന് മൂർത്തിയുടെ പിതാവ് പറയുന്നു. യുവതിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം വിവരമറിഞ്ഞ യുവതിയുടെ ഭർത്താവ് വീട്ടുകാർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP