Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോളിവുഡിൽ അവസരം ഒരുക്കി തരാം എന്ന് വാ​ഗ്ദാനം നൽകി പീഡിപ്പിച്ചത് 14 വർഷത്തോളം; മഹാരാഷ്ട്ര മന്ത്രിക്കെതിരെ ​ഗുരുതര ആരോപണവുമായി യുവതി; പരാതിക്കാരി തന്റെ കാമുകിയുടെ സഹോദരി മാത്രമെന്ന് മന്ത്രി ധനഞ്ജയ് മുണ്ട

ബോളിവുഡിൽ അവസരം ഒരുക്കി തരാം എന്ന് വാ​ഗ്ദാനം നൽകി പീഡിപ്പിച്ചത് 14 വർഷത്തോളം; മഹാരാഷ്ട്ര മന്ത്രിക്കെതിരെ ​ഗുരുതര ആരോപണവുമായി യുവതി; പരാതിക്കാരി തന്റെ കാമുകിയുടെ സഹോദരി മാത്രമെന്ന് മന്ത്രി ധനഞ്ജയ് മുണ്ട

മറുനാടൻ ഡെസ്‌ക്‌

മുംബയ്: മഹാരാഷ്ട്ര മന്ത്രിയും എൻ സി പി നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരേ ലൈം​ഗിക ആരോപണം. തന്നെ നിരന്തരം ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് മഹാരാഷ്ട്ര സാമൂഹിക നീതി മന്ത്രിക്കെതിരെ പരാതിയുമായി യുവതി രം​ഗത്തെത്തി. എന്നാൽ എൻ‌സി‌പി നേതാവ് ഈ ആരോപണം നിഷേധിച്ചു. യുവതിയുടെ മൂത്ത സഹോദരിയുമായി വിവാഹേതര ബന്ധത്തിലാണെന്നും അതിൽ തനിക്ക് രണ്ട് മക്കളുണ്ടെന്നും എന്നാൽ ഇപ്പോൽ ഇരുവരും ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നുമാണ് മന്ത്രിയുടെ നിലപാട്.

ബോളിവുഡിൽ അവസരങ്ങൾ ഒരുക്കി തരാമെന്ന് പറഞ്ഞ് മന്ത്രി പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് ​ഗായിക കൂടിയായ യുവതിയുടെ ആരോപണം. ഓഷിവാര പൊലീസിൽ യുവതി പരാതി നൽകി. പരാതിയുടെ പകർപ്പ് മദ്ധ്യപ്രദേശിൽ നിന്നുള്ള ഗായികയായ യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യം പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും യുവതി പറഞ്ഞു.

14 വർഷത്തോളം മന്ത്രി തന്നെ ബലാത്സംഗം ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. സഹോദരീ ഭർത്താവ് എന്നാണ് പരാതിയിൽ മന്ത്രിയെ യുവതി വിശേഷിപ്പിക്കുന്നത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പ്രതികരിച്ചു.പരാതിക്കാരിയുടെ മൂത്ത സഹോദരിയുമായി 2003 മുതൽ തനിക്ക് ബന്ധമുണ്ടെന്നും, ആ ബന്ധത്തിൽ രണ്ട് മക്കളുള്ള കാര്യം തന്റെ ഭാര്യയ്ക്കും ബന്ധുക്കൾക്കും അറിയാമെന്നും മന്ത്രി വ്യക്തമാക്കി. സഹോദരി എന്ന നിലയിൽ യുവതിയെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2019 മുതൽ ഇവർ പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആരോപണങ്ങൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് മുണ്ടെ നിഷേധിച്ചു, ഞാൻ രാഷ്ട്രീയത്തിലായതിനാൽ എന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിത്. 2003 മുതൽ ഞാൻ ഒരു ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്ത്രീയുടെ അനുജത്തിയാണ് പരാതിക്കാരി ”. “ ആ സ്ത്രീയുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് എന്റെ ഭാര്യക്കും സുഹൃത്തുക്കൾക്കും അറിയാം. അവരിൽ എനിക്ക് രണ്ട് കുട്ടികളുണ്ട് - ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും. രണ്ട് കുട്ടികൾക്കും ഞാൻ എന്റെ പേര് നൽകി. അവരുടെ സ്കൂൾ രേഖകളിൽ പോലും ഞാൻ അവരുടെ പിതാവാണ്. വാസ്തവത്തിൽ, എന്റെ കുടുംബം അവരെ കുടുംബാംഗങ്ങളായി അംഗീകരിച്ചു.- മന്ത്രി വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP