Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതിയ സബ് വേ പരിഗണനയിൽ; തിരുവല്ലത്ത് ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊലീസിനെ നിയമിക്കണം: മനുഷ്യവകാശ കമ്മീഷൻ

പുതിയ സബ് വേ പരിഗണനയിൽ; തിരുവല്ലത്ത് ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊലീസിനെ നിയമിക്കണം: മനുഷ്യവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവല്ലം ജംഗ്ക്ഷനിൽ സബ്‌വേ നിർമ്മിക്കുന്നതു വരെ മതിയായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗത കുരുക്കും അപകടങ്ങളും ഒഴിവാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്.

തിരുവല്ലം പാലത്തിന് സമാന്തരമായി പാലവും സബ് വേയും നിർമ്മിച്ചാൽ മാത്രമേ പ്രദേശത്തെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ കഴിയുകയുള്ളുവെന്ന് തിരുവല്ലം സ്റ്റേഷൻ ഹൗസ് ഓഫീസർ കമ്മീഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. സബ് വേ നിർമ്മിക്കുന്നതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി സ്ഥലം സന്ദർശിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കോവളം -കഴക്കൂട്ടം പാതയിൽ തിരക്കേറിയതോടെയാണ് തിരുവല്ലത്ത് ഗതാഗതകുരുക്ക് സ്ഥിരം സംഭവമായത്. കഴക്കൂട്ടം സ്വദേശി കെ. ശ്രീകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP