Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കസ്റ്റഡിയിൽ എടുത്തത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ; വിട്ടുകിട്ടണം എന്ന ആവശ്യവുമായി സ്റ്റേഷന് മുന്നിൽ  പ്രവർത്തകരുടെ പ്രതിഷേധം

കസ്റ്റഡിയിൽ എടുത്തത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ; വിട്ടുകിട്ടണം എന്ന ആവശ്യവുമായി സ്റ്റേഷന് മുന്നിൽ  പ്രവർത്തകരുടെ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ. കണ്ണൂർ വളപട്ടണത്താണ് സംഭവം. വളപട്ടണം അറപ്പാംതോട് ബ്രാഞ്ച് സെക്രട്ടറിയായ സിപി ശ്രീകേഷിനെയും സംഗീത് എന്ന സിപിഎം പ്രവർത്തകനെയും കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പാർട്ടി പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്.

കള്ളക്കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചാണ് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം. ബിജെപി പ്രവർത്തകനെ ആക്രമിച്ചെന്ന കേസിലാണ് സിപി ശ്രീകേഷിനെയും സംഗീത്നെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. യുവമോർച്ച യൂണിറ്റ് സെക്രട്ടറി അശ്വന്തിന്റെ പരാതിയിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ് പ്രതിഷേധവുമായി പൊലീസ് സ്റ്റേഷന് മുന്നിലുള്ളത്. കസ്റ്റഡിയിലുള്ളവരെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP