Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന കത്ത് വ്യക്തിപരം; മന്ത്രിക്ക് കത്തെഴുതിയതിൽ ജാ​ഗ്രതക്കുറവുണ്ടായെന്നും കമൽ

ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന കത്ത് വ്യക്തിപരം; മന്ത്രിക്ക് കത്തെഴുതിയതിൽ ജാ​ഗ്രതക്കുറവുണ്ടായെന്നും കമൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക മന്ത്രിക്കെഴുതിയ കത്ത് വ്യക്തിപരമാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. കത്തെഴുതിയതിൽ ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം പ്രതികരിച്ചു. കത്ത് നിയമസഭയിൽ വരെ ചർച്ചയായ സാഹചര്യത്തിലാണ അക്കാദമിയുടെ ഇടത് സ്വഭാവം എന്നെഴുതിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന കമലിന്റെ പ്രതികരണം.

ചലച്ചിത്ര അക്കാദമിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നാലുപേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത്.
ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമൽ എഴുതിയ കത്ത് പുറത്തായതിന് പിന്നാലെ വലിയ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കമലിന്റെ പ്രതികരണം. ചൊവ്വാഴ്ച നടന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കമലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് വാർത്താ സമ്മേളനം നടത്തി അദ്ദേഹം കമലെഴുതിയ കത്ത് വായിക്കുകയും ചെയ്തിരുന്നു.

‘പ്രശസ്ത ചലച്ചിത്ര സംവിധായകനായ കമൽ ചലച്ചിത്ര അക്കാദമിക്ക് വേണ്ടി എഴുതിയ ഒരു കത്ത് ഞാൻ നിയമസഭയ്ക്ക് മുൻപാകെ പ്രദർശിപ്പിക്കുകയുണ്ടായി.ആ കത്തിൽ പറയുന്നത് ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നി സാംസ്‌കാരിക രംഗത്ത് നിലകൊള്ളുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമാണ് എന്നാണ്.ചലച്ചിത്ര അക്കാദമിയെന്താ എ.കെ.ജി സെന്ററിന്റെ പോഷക സംഘടനയാണോ.ഒരു പ്രശസ്തനായ സംവിധായകനാണ് നിയമത്തെയും ചട്ടത്തെയും കാറ്റിൽപറത്തികൊണ്ട് ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതുന്നത്,” ചെന്നിത്തല പറഞ്ഞു.

ഫെസ്റ്റിവൽ ഡപ്യൂട്ടി ഡയറക്ടർ, ഫെസ്റ്റിവൽ പ്രോഗ്രാം മാനേജർ, പ്രോഗ്രാംസ് ഡപ്യൂട്ടി ഡയറക്ടർ, പ്രോഗ്രാം മാനേജർ എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കമലിന്റെ ആവശ്യം. നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 4 പേരെയും സ്ഥിരപ്പെടുത്തുന്നത് അക്കാദമിക്കും ഇടതുപക്ഷ സർക്കാരിനും ചലച്ചിത്രമേഖലയ്ക്കും ഗുണകരമായിരിക്കുമെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു കൊണ്ട് അക്കാദമിക്കു സാമ്പത്തിക ബാധ്യത വരില്ല. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് നാലുപേരെയും തിരഞ്ഞെടുത്തിരിക്കുന്നത്. അക്കാദമിയുടെ നേട്ടങ്ങൾക്കു പിന്നിൽ ഈ 4 ജീവനക്കാരുടെ വലിയ സംഭാവനകളുണ്ട്. ഇടതുപക്ഷ അനുഭാവികളായ ഇവരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിനു സഹായിക്കുമെന്നും സാംസ്കാരിക മന്ത്രി എ.കെ.ബാലനു നൽകിയ കത്തിൽ വ്യക്തമാക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP