Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർഷകരെ ആരോ പിരികയറ്റിവിട്ടത്, എന്തിനാണ് സമരമെന്നു പോലും അവർക്കറിയില്ല; കർഷക സമരത്തിനെതിരെ ഹേമ മാലിനി

കർഷകരെ ആരോ പിരികയറ്റിവിട്ടത്, എന്തിനാണ് സമരമെന്നു പോലും അവർക്കറിയില്ല; കർഷക സമരത്തിനെതിരെ ഹേമ മാലിനി

സ്വന്തം ലേഖകൻ

മഥുര: എന്തിനാണെന്ന് അറിയാത്ത പ്രക്ഷോഭമാണ് ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർ നടത്തുന്നതെന്ന് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. കർഷകരെ ആരോ സമരത്തിനായി പിരികയറ്റി വിട്ടതാണെന്നും ഹേമ മാലിനി ആരോപിച്ചു.

കർഷക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തത് നന്നായെന്ന് ഹേമ മാലിനി അഭിപ്രായപ്പെട്ടു. സ്ഥിതി ഒന്നു ശാന്തമാവാൻ അത് ഉപകരിക്കും. പലവട്ടം ചർച്ച നടത്തിയിട്ടും സമവായത്തിൽ എത്താൻ കർഷകർ സന്നദ്ധത പ്രകടിപ്പിച്ചില്ല. എന്തിനെന്ന് അറിയാത്ത സമരമാണ് അവരുടേത്. എന്താണ് വേണ്ടതെന്ന് അവർക്ക് അറിയില്ല. നിയമങ്ങളുടെ പ്രശ്നം എന്താണെന്ന് അവർ പറയുന്നില്ല. ആരോ പിരികയറ്റിയത് അനുസരിച്ചാണ് അവർ ഇതെല്ലാം ചെയ്യുന്നത് എന്നാണ് ഇതിനർഥം- ഹേമ മാലിനി പറഞ്ഞു.

കർഷക സമരം മൂലം പഞ്ചാബിൽ ഒട്ടേറെ നാശങ്ങളുണ്ടായി. മൊബൈൽ ടവറുകൾ തകർത്തത് ശരിയായ നടപടിയല്ല. സർക്കാർ പലവട്ടം ചർച്ചയ്ക്കു തയാറായിട്ടും കർഷർക്ക് ഒരു അ്ജൻഡ പോലും ഇല്ലെന്ന് ബിജെപി എംപി കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP