Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കമ്പ്യൂട്ടർ പ്രോഗ്രാമറായ യുവാവിന്റെ ഡിജിറ്റൽ ലോക്കറിലുള്ളത് 220 മില്ല്യൺ ഡോളറിന്റെ ബിറ്റ് കോയിൻ; പാസ്വേർഡ് മറന്നു പോയതോടെ ആകെ പുലിവാല് പിടിച്ച് യുവാവ്: വാലറ്റ് തുറക്കാൻ ഇനി ശേഷിക്കുന്നത് രണ്ട് ശ്രമങ്ങൾ കൂടി മാത്രം

കമ്പ്യൂട്ടർ പ്രോഗ്രാമറായ യുവാവിന്റെ ഡിജിറ്റൽ ലോക്കറിലുള്ളത് 220 മില്ല്യൺ ഡോളറിന്റെ ബിറ്റ് കോയിൻ; പാസ്വേർഡ് മറന്നു പോയതോടെ ആകെ പുലിവാല് പിടിച്ച് യുവാവ്: വാലറ്റ് തുറക്കാൻ ഇനി ശേഷിക്കുന്നത് രണ്ട് ശ്രമങ്ങൾ കൂടി മാത്രം

സ്വന്തം ലേഖകൻ

മ്പ്യൂട്ടർ പ്രോഗ്രാമറായ യുവാവിന്റെ ഡിജിറ്റൽ ലോക്കറിലുള്ളത് 220 മില്ല്യൺ ഡോളറിന്റെ ബിറ്റ് കോയിൻ. എന്നാൽ തന്റെ ഡിജി ലോക്കറിന്റെ പാസ്വേഡ് മറന്നു പോയതോടെ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് സ്റ്റെഫാൻ തോമസ് എന്ന യുവാവ്. കോടിക്കണക്കിന് പണം തന്റെ കൈവശമുണ്ടെങ്കിലും പാസ്വേഡ് മറന്നതോടെ പണം കയ്യിൽ കിട്ടാൻ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് സ്റ്റെഫാൻ്. തന്റെ ഡിജിറ്റൽ വാലറ്റ് തുറക്കാൻ ഇനി രണ്ട് ശ്രമങ്ങൾ കൂടിയാണ് സ്‌റ്റെഫാന് അവശേഷിക്കുന്നത്. അതിലും കൂടി പരാചയപ്പെട്ടാൽ പിന്നെ ഇയാൾക്ക് ഒരിക്കലും തന്റെ പണം തിരികെ കിട്ടില്ല.

ജർമൻകാരനായ സ്റ്റെഫാൻ തോമസ് ഇപ്പോൾ അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലാണ് താമസം. ന്യൂയോർക്ക് ടൈംസിനോടാണ് സ്‌റ്റെഫാൻ താൻ പിടിച്ച പുലിവാലിനെ കുറിച്ച് മനസ് തുറന്നത്. ബിറ്റ്‌കോയിൻ എന്താണെന്ന് വിശദീകരിച്ച് വീഡിയോ തയ്യാറാക്കിയതിന് 2011ൽ സമ്മാനമായി ലഭിച്ച 7,002 ബിറ്റ് കോയിനുകളാണ് നഷ്ടമായത്. അതേ വർഷം തന്നെയാണ് പാസ് വേഡ് മറന്നത്. പതിവ് കോമ്പിനേഷനുകൾ എല്ലാം തന്നെ ട്രൈ ചെയ്ത് നോക്കി എങ്കിലും വാലറ്റ് തുറക്കാനായില്ല. ക്രിപ്‌റ്റോ കറൻസിയുടെ മൂല്യം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയരുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് സ്‌റ്റെഫാൻ.

ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് 140 ബില്ല്യൺ ഡോളർ വിലമതിക്കുന്ന 18.5 മില്ല്യൺ ബിറ്റ്‌കോയിനുകൾ ഇത്തരത്തിൽ പാസ്വേഡ് മറന്ന വാലറ്റുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടപ്പുണ്ട്. ക്രിപ്‌റ്റോ കറൻസികളുടെ മൂല്യം ഉയർന്നതോടെ വാലറ്റ് റിക്കവറി സർവീസുകളെ നിരവധി പേരാണ് ഇത്തരത്തിൽ പാസ്വേഡ് തിരികെ ലവഭിക്കാൻ ബന്ധപ്പെടുന്നത്.

ബിറ്റകോയിൻ ക്രിയേറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയറിൽ യൂസറിന് മാത്രമേ പാസ് വേഡ് അക്‌സസ് ചെയ്യാൻസാധിക്കൂ. പത്ത് ശ്രമങ്ങൾ മാത്രമാണ് പാസ്വേഡ് കണ്ട് പിടിക്കാനായി നൽകിയിട്ടുള്ളു. അതിൽ കൂടുതൽ ശ്രമം നടത്തിയാൽ ഡിജിറ്റൽ വാലറ്റ് ഷട്ട് ഡൗൺ ആവുകയാണ് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP