Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടിലെത്തി ശല്യം ചെയ്യുന്ന കാട്ടുപന്നികളെ വനം ഉദ്യോഗസ്ഥർക്ക് വെടിവച്ചു കൊല്ലാം; മാർഗ നിർദ്ദേശം പുതുക്കി

നാട്ടിലെത്തി ശല്യം ചെയ്യുന്ന കാട്ടുപന്നികളെ വനം ഉദ്യോഗസ്ഥർക്ക് വെടിവച്ചു കൊല്ലാം; മാർഗ നിർദ്ദേശം പുതുക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നാട്ടിലിറങ്ങി ശല്യം ചെയ്യുന്ന കാട്ടുപന്നികളെ വനം ഉദ്യോഗസ്ഥർക്ക് വെടിവച്ചു കൊല്ലാം. മനുഷ്യ ജീവനോ, സ്വത്തിനോ, കൃഷിക്കോ നാശം വരുത്തുന്ന കാട്ടുപന്നികളെ വനം ഉദ്യോഗസ്ഥർക്ക് വെടിവച്ചു കൊല്ലാമെന്ന് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. ഇതിനു വനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എല്ലാ ഡിവിഷനുകളിലും കർമ സേന (ടാസ്‌ക് ഫോഴ്‌സ്) രൂപീകരിക്കാനും തീരുമാനമായി.

ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലുന്നതിനുള്ള മാർഗനിർദേശങ്ങൾ വനം വകുപ്പ് പുതുക്കി. ലൈസൻസുള്ള തോക്ക് കൈവശമുള്ള കർഷകർക്ക് 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കാട്ടുപന്നികളെ കൊല്ലാമെന്നു കഴിഞ്ഞ മേയിൽ വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതു കാര്യമായ ഫലമുണ്ടാക്കിയില്ല.അതുകൊണ്ടാണു മാർഗനിർദേശങ്ങൾ പുതുക്കിയത്.

വിഷം, സ്‌ഫോടക വസ്തു , വൈദ്യുതാഘാതം എന്നിവയിലൂടെ കാട്ടുപന്നിയെ കൊല്ലാൻ പാടില്ല. കൊല്ലുന്നതിന് അനുമതി തേടി റേഞ്ച് ഓഫിസർക്കും മറ്റും ലഭിക്കുന്ന അപേക്ഷകൾ 24 മണിക്കൂറിനകം തീർപ്പാക്കണം. മെയ്‌ 17 വരെയാണ് ഉത്തരവിനു പ്രാബല്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP