Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയെയും ഭാര്യാ മാതാവിനെയും മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന് ശരീരം വെട്ടി നുറുക്കി യുവാവ്; പിതാവിന്റെ കണ്ണില്ലാ ക്രൂരത കണ്ട് അലറി കരഞ്ഞ് കുഞ്ഞുങ്ങൾ: കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

ഭാര്യയെയും ഭാര്യാ മാതാവിനെയും മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന് ശരീരം വെട്ടി നുറുക്കി യുവാവ്; പിതാവിന്റെ കണ്ണില്ലാ ക്രൂരത കണ്ട് അലറി കരഞ്ഞ് കുഞ്ഞുങ്ങൾ: കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

അഗർത്തല: ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. അമ്മയെയും മുത്തശ്ശിയേയും വെട്ടിക്കൊന്ന ശേഷം ശരീരം വെട്ടി നുറുക്കുന്നത് കണ്ട് കുട്ടികൾ അലറി കരഞ്ഞു. പിതാവിന്റെ പ്രവൃത്തി കണ്ട് ഒന്നും ചെയ്യാനാവാതെ വെട്ടികൂട്ടിയ മൃതദേഹത്തിന് അരുകിലിരുന്ന് ഏങ്ങി കരയുകയാണ് കുട്ടികൾ ചെയ്തത്.

ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചു കിടക്കുന്ന സ്ത്രീകളെയും അവർക്കു മുന്നിൽ പേടിച്ചരണ്ട് നിലവിളിച്ചിരിക്കുന്ന കുട്ടികളെയും കണ്ടതോടെ വിവരം പൊലീസിൽ അറിയിക്കുക ആയിരുന്നു. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ തൊട്ടടുത്ത മുറിയിൽ ബോധരഹിതനായി കണ്ടെത്തി. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

പടിഞ്ഞാറൻ ത്രിപുരയിലെ ഹപാനിയ നിവാസിയായ ഇയാളുടെ ശരീരത്തിൽ വിഷത്തിന്റെ അംശം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം ഭാര്യയുടെയും അമ്മയുടെയും കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. ബോധം വന്നതിനു ശേഷം ഇയാളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കുടുംബ വഴക്കാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് റിപ്പോർട്ട്.

ഭാര്യയുമായി ഇയാൾ സ്വരച്ഛേർച്ചയിലായിരുന്നില്ല. ഇയാളുടെ ഭാര്യയും കുട്ടികളും കഴിഞ്ഞ നാലു മാസമായി ഭാര്യാമാതാവിനൊപ്പമാണ് താമസിച്ചിരുന്നതെന്നും ഇരുവരും വേർപിരിയലിന്റെ വക്കിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ദാമ്പത്യപ്രശ്‌നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP