Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തമിഴരുടെ കാർഷികോത്സവമായ ജെല്ലിക്കെട്ട് കാണാൻ രാഹുൽ ഗാന്ധിയും; 'തമിഴ് വണക്കം' കാണാൻ രാരുൽ എത്തുക ജനുവരി 14ന്

തമിഴരുടെ കാർഷികോത്സവമായ ജെല്ലിക്കെട്ട് കാണാൻ രാഹുൽ ഗാന്ധിയും; 'തമിഴ് വണക്കം' കാണാൻ രാരുൽ എത്തുക ജനുവരി 14ന്

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴരുടെ കാർഷികോത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജെല്ലിക്കെട്ട് കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തും. തമിഴ് നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരിയാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരി 14ന് ജെല്ലിക്കെട്ട് നടക്കുന്ന അവനിയാപുരത്താണ് രാഹുൽ ഗാന്ധി എത്തുന്നത്. 'തമിഴ് വണക്കം' എന്ന പേരിൽ സംഘടിപ്പിക്കുന്ന പൊങ്കലാഘോഷ പരിപാടികളുടെ ഭാഗമായാണിത്. രാവിലെ 11 മണിക്ക് മധുരയിൽ വിമാനമിറങ്ങി കാർമാർഗം ജെല്ലിക്കെട്ട് മൈതാനത്തിലെത്തുന്ന രാഹുൽ ഗാന്ധി തമിഴ്‌നാട്ടിലെ കർഷക നേതാക്കളെയും കാണും. വൈകീട്ട് ഡൽഹിക്ക് തിരിക്കും.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് ബന്ധമില്ലെന്ന് അഴഗിരി വ്യക്തമാക്കി. ബിജെപി അഖിലേന്ത്യ അധ്യക്ഷൻ ജെ.പി. നഡ്ഡയും ഇതേ ദിവസം തമിഴ്‌നാട്ടിലെത്തുന്നുണ്ട്. നേതാക്കളുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളേർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP