Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മധ്യപ്രദേശിലെ പാർവതി നദിയിൽ നിധി തേടി ഗ്രാമവാസികൾ; ഉണങ്ങി വരണ്ട നദി തീരം കുഴിക്കുന്നത് മുഗൾ കാലത്തെ സ്വർണം വെള്ളി നാണയങ്ങൾ കണ്ടെത്താൻ; ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ്; അന്വേഷണം ആരംഭിച്ച് പുരാവസ്തു വകുപ്പും

മധ്യപ്രദേശിലെ പാർവതി നദിയിൽ നിധി തേടി ഗ്രാമവാസികൾ; ഉണങ്ങി വരണ്ട നദി തീരം കുഴിക്കുന്നത് മുഗൾ കാലത്തെ സ്വർണം വെള്ളി നാണയങ്ങൾ കണ്ടെത്താൻ; ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ്; അന്വേഷണം ആരംഭിച്ച് പുരാവസ്തു വകുപ്പും

ന്യൂസ് ഡെസ്‌ക്‌

രാജ്ഘർ: മുഗൾ കാലത്ത് ഒളിപ്പിച്ചിരുന്ന നിധി നദിയിലുണ്ടെന്ന വാർത്ത പരന്നു. പിന്നെ ഒന്നും നോക്കിയില്ല, നദി കുഴിച്ചിട്ടാണെങ്കിലും നിധി കണ്ടെത്തണം. ഇതിനായി ഇറങ്ങിത്തിരിച്ചത് ഒന്നും രണ്ടും പേരല്ല. രണ്ട് ഗ്രാമത്തിലെ ജനങ്ങളാണ്. സംഭവം നടന്നത് മധ്യപ്രദേശിലെ രാജ്ഘർ ജില്ലയിലൂടെ ഒഴുകുന്ന പാർവതി നദീ തീരത്താണ്. നിധി തേടിയിറങ്ങിയത് ശിവപുര, ഗരുഡപുര എന്നീ ഗ്രാമങ്ങളിലെ ജനങ്ങളാണ്

നിരവധി പേരാണ് നിധി കുഴിച്ചെടുക്കാനായി നദീതീരത്ത് തടിച്ചുകൂടിയത്. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസുമെത്തി.

എട്ടുദിവസം മുൻപ് കുറച്ച് മത്സ്യത്തൊഴിലാളികൾക്ക് ഇവിടെ നിന്നും മുഗൾ കാലത്തുപയോഗിച്ചിരുന്ന നാണയങ്ങൾ കിട്ടിയിരുന്നു. ഈ വാർത്തയറിഞ്ഞതു മുതലാണ് നിധി തേടി ജനങ്ങൾ നദീതീരത്തേക്കെത്തിയത്. മുഗൾ കാലത്ത് ഒളിപ്പിച്ചിരുന്ന നിധി നദിയിലുണ്ടെന്ന വാർത്ത പരന്നതോടെയാണ് ജനക്കൂട്ടം നിധിതേടി ഉണങ്ങിവരണ്ട പാർവതി നദിയുടെ തീരങ്ങൾ കുഴിച്ചു തുടങ്ങിയത്.

Madhya Pradesh: People are thronging Shivpura and Garudpura villages in Rajgarh district to dig mud in Parvati river in search of gold and silver s.

'Eight days back, some fishermen found some s here. Since then, people are coming here,' says a local. (10.01.2021) pic.twitter.com/NkYWS3lJGx

- ANI (@ANI) January 11, 2021
പുരാവസ്തു വകുപ്പും ഇതേക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച നാണയങ്ങൾ ചെമ്പിലും വെങ്കലത്തിലും തീർത്തതാണെന്നും അവയ്ക്ക് വിലയില്ലെന്നും പുരാവസ്തു വകുപ്പ് വ്യക്തമാക്കി. പൊലീസ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചെങ്കിലും ഗ്രാമവാസികൾ ഇതൊന്നും കേൾക്കാൻ തയാറാകാതെ നിധിവേട്ട തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP