Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനം: സംസ്ഥാന സർക്കാറിന് ഇടപെടാനാവില്ലെന്ന് മുഖ്യമന്ത്രി

മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനം: സംസ്ഥാന സർക്കാറിന് ഇടപെടാനാവില്ലെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഉത്തർപ്രദേശിൽ വാർത്തശേഖരിക്കാൻ പോകവെ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചന വിഷയത്തിൽ ഇടപെടുന്ന കാര്യത്തിൽ കൈമലർത്തി മുഖ്യമന്ത്രി പിണറായി. പി. ഉബൈദുല്ല എംഎ‍ൽഎയാണ് ചോദ്യോത്തര വേളയിൽ വിഷയം സഭയുടെ ശ്രദ്ധയിൽപെടുത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധാരണ നിയമനടപടികൾക്ക് വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ട്. മാധ്യമപ്രവർത്തകൻ അനുഭവിക്കുന്ന കാര്യങ്ങളാണ് ഉബൈദുല്ല ചൂണ്ടിക്കാട്ടിയത്.

എന്നാൽ, ഇക്കാര്യത്തിൽ ഇടപെടാൻ സർക്കാറിന് വളരെയധികം പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനപടികൾക്ക് ആവശ്യമായ സഹായങ്ങൾ ബന്ധപ്പെട്ടവർ എത്തിച്ച് കൊടുക്കണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് ഇടപെടുന്നതിൽ അങ്ങേയറ്റത്തെ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മോചനത്തിനായി ഇടപെടണമെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് നേരത്തെ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പന്റെ കുടുംബം ചൊവ്വാഴ്ച സെക്രട്ടറിയേറ്റ് പടിക്കലിൽ ധർണ നടത്തുന്നുണ്ട്.

ഒക്‌ടോബർ അഞ്ചിന് ഹാഥറസിലേക്ക് പോകവെയാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്തേ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് മറ്റൊരു സംസ്ഥാനത്തെ കേസായതിനാൽ ഇടപെടാനാവില്ലെന്ന മറുപടിയാണ് എ.ഡി.ജി.പിയിൽനിന്ന് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP