Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒടുവിൽ ട്രംപിനെ പ്രിയ പുത്രിയും തേച്ചു; ഭാവിയിൽ പ്രസിഡണ്ടാകാനുള്ള അവസരം നഷ്ടമാകുമെന്ന് കരുതി ബൈഡന്റെ സത്യപ്രതിജ്ഞയ്ക്ക് പോകുമെന്ന് ഇവങ്ക; മകൾ വൃത്തികെട്ടവളെന്ന് ട്രംപ്

ഒടുവിൽ ട്രംപിനെ പ്രിയ പുത്രിയും തേച്ചു; ഭാവിയിൽ പ്രസിഡണ്ടാകാനുള്ള അവസരം നഷ്ടമാകുമെന്ന് കരുതി ബൈഡന്റെ സത്യപ്രതിജ്ഞയ്ക്ക് പോകുമെന്ന് ഇവങ്ക; മകൾ വൃത്തികെട്ടവളെന്ന് ട്രംപ്

മറുനാടൻ മലയാളി ബ്യൂറോ

ച്ഛനെ നേക്കിയിരുന്നാൽ തന്റെ പ്രതീക്ഷകൾ അസ്ഥാനത്താകുമെന്ന് മനസ്സിലാക്കിയ ഇവങ്ക ട്രംപും അവസാനം കാലുമാറുന്നു. രാഷ്ട്രീയത്തിൽ ഒരുപാട് മോഹങ്ങളുള്ള ഇവങ്കയ്ക്ക് അച്ഛന്റെ നടപടികളെ അനുസരിച്ചാൽ അതെല്ലാം മുളയിലേ നുള്ളേണ്ടിവരുമെന്ന് മനസ്സിലായി.അതുകൊണ്ടുതന്നെ, അച്ഛനെ എതിർത്തും ജനുവരി 20ന് നടക്കുന്ന ജോ ബൈഡന്റെ സത്യാപ്രതിജ്ഞാ ചടങ്ങിൽ ഇവങ്ക പങ്കെടുക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതോടെ വൈറ്റ്ഹൗസിനകത്തും കലാപം മൂർച്ഛിക്കുകയാണ്.

ഈ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ തന്നെ 2024 ലെ തെരഞ്ഞെടുപ്പിൽ കമലാ ഹാരിസും ഇവങ്ക ട്രംപും തമ്മിലായിരിക്കും മത്സരമെന്ന രീതിയിൽ ചില സംസാരങ്ങൾ ഉയർന്നു വന്നിരുന്നു. അതുപോലെ, ഒബാമയുമായുള്ള അടുപ്പവും, സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളിൽ കാണിക്കുന്ന താത്പര്യവും നിമിത്തം ഒരുപക്ഷെ മേഗൻ മർക്കൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകുമെന്നും അവർക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടി ഇറക്കുക ഇവങ്ക ട്രംപിനെ ആയിരിക്കും എന്ന രീതിയിലുള്ള അഭ്യുഹങ്ങളും വന്നിരുന്നു.

എന്തായാലും, ഇവങ്കയ്ക്ക് രാഷ്ട്രീയത്തിൽ താത്പര്യമുണ്ടെന്നുള്ള കാര്യം ഒരു യാഥാർത്ഥ്യം തന്നെയാണ്. അതിൽ നല്ല സാധ്യതകളും ഉണ്ടെന്ന് ഇവങ്ക തിരിച്ചറിയുന്നു. തന്റെ പിതാവിന്റെ ഭ്രാന്തൻ സമീപനങ്ങൾക്ക് കൂട്ടുനിന്ന് അത് ഇല്ലാതെയാക്കാൻ ഇവങ്ക ആഗ്രഹിക്കുന്നില്ല. തന്റെ പേര് നിലനിർത്താനുള്ള തത്രപ്പാടിലാണ് ഇവങ്ക. എന്നാൽ, ഡൊണാൾഡ് ട്രംപ് ഇവങ്കയുടെ തീരുമാനത്തിനോട് കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

തന്നെ, അധാർമ്മികമായി താഴെയിറക്കാൻ കൂട്ടുനിന്ന ചതിയന്മാരോടൊപ്പം ഇവങ്കയും ചേരുകയാണെന്നാണ് ഇതിനെ കുറിച്ച് ട്രംപ് പ്രതികരിച്ചത് എന്ന് വൈറ്റ്ഹൗസിനുള്ളിലെ ചിലർ വെളിപ്പെടുത്തുന്നു. കുടുംബം മുഴുവൻ തന്നോടൊപ്പം ഉറച്ചു നിൽക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. എന്നാൽ, ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക വഴി, ഇവങ്കയുടെ പ്രതിച്ഛായ വർദ്ധിക്കുമെന്നും അത് ഭാവിയിൽ ജനപിന്തുണ ലഭിക്കാൻ കാരണമാകുമെന്നും ഇവങ്ക മനസ്സിലാക്കിയിരിക്കുന്നു.

തന്റെ രാഷ്ട്രീയ ഭാവിയാണ് പിതാവിന്റെ 2024 ലെ തെരഞ്ഞെടുപ്പ് പരിപാടികളുടെ ഉദ്ഘാടനത്തേക്കാൾ വലുതെന്ന് ഇവങ്ക കരുതുന്നു. ബൈഡൻ സത്യപ്രതിജ്ഞ ചെയ്യുന്ന അതേദിവസം തന്നെയാണ് തന്റെ പരിപാടിയും ട്രംപ് സംഘടിപ്പിച്ചിരിക്കുന്നത്. അത് ട്രംപും മകൻ ട്രംപ്ജൂനിയറും കൂടി നടത്തട്ടെ എന്ന പക്ഷക്കാരിയാണ് ഇവങ്ക. എന്നാൽ, വൈറ്റ്ഹൗസിൽ നിന്നു തന്നെയുള്ള മറ്റു ചിലർ, ഇവങ്ക ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന വാർത്ത നിഷേധിച്ചിട്ടുമുണ്ട്. 25-ാ0 ഭരണഘടനാ ഭേദഗതി അനുസരിച്ച് ട്രംപിനെ പുറത്താക്കണമെന്ന് വൈസ്പ്രസിഡണ്ട് മൈക്ക് പെൻസിന് മേൽ സമ്മർദ്ദം ഏറുന്ന സമയത്താണ് ഇങ്ങനെ ഒരു വാർത്ത വരുന്നത്.

തിങ്കളാഴ്‌ച്ച പാർലമെന്റിൽ ഡെമോക്രാറ്റുകൾ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. കലാപത്തിന് ആഹ്വാനം നൽകി എന്നതാണ് ഇതിൽ കാരണമായി പറഞ്ഞിരിക്കുന്നത്. അതേസമയം, ട്രംപിന്റെ അവസാന നാളുകളിൽ വൈറ്റ്ഹൗസ് ഒരു ഭ്രാന്താലയമായി മാറി എന്നാണ് ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മക്കൾ വിവിധ കാര്യങ്ങളിലെ നിയന്ത്രണം നഷ്ടപ്പെടുന്ന വ്യഥയിലാണെങ്കിൽ വൈറ്റ്ഹൗസ് ജീവനക്കാർ ആകെ ആശങ്കാകുലരുമാണ്. ട്രംപ് ജൂനിയറും ഇവങ്കയും തമ്മിലുള്ള കലാപം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുകയാണെന്നും പറയപ്പെടുന്നു.

ട്വീറ്റർ, ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്യുന്നതിനു മുൻപായി താൻ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ട്രംപ്ട്വീറ്റ് ചെയ്തിരുന്നു. ഇതിനു മുൻപ് 1869-ൽ അന്ന് പ്രസിഡണ്ടായിരുന്ന ആൻഡ്രൂ ജോൺസൺ ആയിരുന്നു പുതിയ പ്രസിഡണ്ടിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്ന മുൻപ്രസിഡണ്ട്. അന്ന് അദ്ദേഹത്തേയും ഇംപീച്ച് ചെയ്യുകയായിരുന്നു. അതിനു മുൻപായി ജോൺ ആഡംസ്, ജോൺ ക്വിൻസി എന്നിവരും തങ്ങളുടെ പിൻഗാമികൾ ഭരണമേൽക്കുന്നത് കാണാൻ എത്തിയിരുന്നില്ല.

അതേസമയം സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാൻശ്രമിക്കുന്നതിനിടയിൽ കാപിറ്റോളിലേക്ക് അതിക്രമിച്ചു കയറിയ അക്രമകാരികളെ ദേശഭക്തർ എന്ന് വിശേഷിപ്പിച്ച ഇവങ്കയ്ക്കെതിരെ കടുത്ത കോപമാണ് ഉയർന്നത്. അതിനെ തുടർന്ന് അവർ ആ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു. അതേസമയം, കഴിഞ്ഞയാഴ്‌ച്ച കാപിറ്റോളിൽ നടന്ന സംഭവത്തെ പൂർണ്ണമായും അപലപിച്ചുകൊണ്ട് പ്രഥമ വനിത മെലാനിയ ട്രംപ് രംഗത്തെത്തി. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP