Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാട്ടിലെത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള മാർഗനിർദേശങ്ങൾ പുതുക്കി; കർഷകർക്കും ഉദ്യോഗസ്ഥർക്കും നടപടിയെടുക്കാം

നാട്ടിലെത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള മാർഗനിർദേശങ്ങൾ പുതുക്കി; കർഷകർക്കും ഉദ്യോഗസ്ഥർക്കും നടപടിയെടുക്കാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നാട്ടിലെത്തി നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുതുക്കി. ഇനി ശല്യക്കാരായ എല്ലാത്തരം കാട്ടുപന്നികളെയും നശിപ്പിക്കാനായി കർഷകർക്കും ഉദ്യോഗസ്ഥർക്കും നടപടിയെടുക്കാം. എന്നാൽ, വിഷവസ്തു പ്രയോഗം, സ്‌ഫോടകവസ്തു പ്രയോഗം, വൈദ്യുതി ഷോക്കേൽപ്പിക്കൽ എന്നിവയിലൂടെ കാട്ടുപന്നികളെ കൊല്ലുന്നത് തടഞ്ഞിട്ടുണ്ട്.

പുതുക്കിയ മാർഗനിർദേശമനുസരിച്ച് ജനജാഗ്രതാ സമിതിയുടെ ശുപാർശയില്ലാതെ കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതിതേടി ബന്ധപ്പെട്ട വനം ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകാനാകും. അപേക്ഷ ലഭിച്ചാൽ 24 മണിക്കൂറിനകം അത് തീർപ്പാക്കണം. അനുമതിയുടെ അടിസ്ഥാനത്തിൽ കൊല്ലുന്ന പന്നിയുടെ ജഡത്തെയോ അല്ലെങ്കിൽ ജീവനോടെ പിടികൂടുന്ന പന്നിയെയോ 24 മണിക്കൂറിനകം ബന്ധപ്പെട്ട വനം ഉദ്യോഗസ്ഥർ കൈപ്പറ്റണം.

കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അതത് ഡിവിഷനുകളിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് രൂപവത്കരിക്കാൻ ചീഫ് വൈൽഡ്ലൈഫ് വാർഡനോട് നിർദേശിച്ചിട്ടുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP