Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

2019-2020 സാമ്പത്തിക വർഷത്തിൽ നഷ്ടം 310 കോടി; കൊറോണയിൽ കുടുങ്ങിയ ഈ സാമ്പത്തിക വർഷവും പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം; വായ്പ് തിരിച്ചടവും പോലും പ്രതിസന്ധിയിലേക്ക്; ഇളവുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ സ്ഥിരം യാത്രക്കാർ പോലും കൈവിടുമെന്നും ആശങ്ക; കൊച്ചി മെട്രോയും ആനവണ്ടിയ പോലെയാകുമോ?

2019-2020 സാമ്പത്തിക വർഷത്തിൽ നഷ്ടം 310 കോടി; കൊറോണയിൽ കുടുങ്ങിയ ഈ സാമ്പത്തിക വർഷവും പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം; വായ്പ് തിരിച്ചടവും പോലും പ്രതിസന്ധിയിലേക്ക്; ഇളവുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ സ്ഥിരം യാത്രക്കാർ പോലും കൈവിടുമെന്നും ആശങ്ക; കൊച്ചി മെട്രോയും ആനവണ്ടിയ പോലെയാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 2019-20 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് അനുസരിച്ചു കൊച്ചി മെട്രോയുടെ നഷ്ടം 310 കോടി രൂപ. ലോക്ഡൗൺ മൂലം 5 മാസം പൂർണമായും സർവീസ് ഇല്ലാതിരുന്ന ഈ വർഷവും നേട്ടമില്ല. ലോക്ഡൗണിലെ 21 ദിവസം മാത്രമേ കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിലുള്ളൂ. കെ എസ് ആർ ടി സിക്ക് പിന്നാലെ കൊച്ചി മെട്രോയും ഖജനാവിനെ മുടിപ്പിക്കുന്ന സ്ഥാനപമാകുകയാണ്. വായ്പ അടയ്ക്കാൻ പോും ഇങ്ങനെ പോയാൽ സർക്കാര് ഫണ്ട് കൊച്ചി മെട്രോയ്ക്ക് അനിവാര്യതയാകും.

201819 വർഷത്തേക്കാൾ നഷ്ടം 25 കോടി കൂടി. ടിക്കറ്റ് ഇതര വരുമാനം 2019നേക്കാൾ 2020ൽ വർധനയുണ്ടായി. 104.48 കോടിയെന്നത് 134.95 കോടിയായി. ടിക്കറ്റ് വരുമാനവും കൂടി, 56.93 കോടി. ലോക്ഡൗൺ കാലത്തെ ശരാശരി പ്രതിമാസ വരുമാനം 2.41 കോടി രൂപ. ചെലവ് 9.96 കോടി. എഎഫ്ഡി വായ്പ 1260 കോടി. കാനറ ബാങ്കിൽനിന്നുള്ള വായ്പ 1170 കോടി. ഈ വായ്പാ പോലും അടയ്ക്കാൻ കൊച്ചി മെട്രോയ്ക്ക് കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

കൊച്ചി മെട്രോയിൽ പ്രതിദിന നഷ്ടം 85 ലക്ഷം രൂപയാണ്. വാർഷിക നഷ്ടം 310 കോടിയും. പതിവു യാത്രക്കാരെപ്പോലും ആകർഷിക്കാൻ പദ്ധതികളൊന്നുമില്ല. ലോക്ഡൗണിനു മുൻപു പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 65000 ആയിരുന്നത് ഇപ്പോൾ 24000 ആയി കുറഞ്ഞു. യാത്രക്കാർ തിങ്ങിനിറഞ്ഞു കയറിയാലും മെട്രോയുടെ നഷ്ടം നികത്താനാവില്ല.

മെട്രോയുടെ സൗകര്യവും ശുചിത്വവും കൃത്യതയാർന്ന സർവീസും മാത്രം പോരാ ആളുകളെ ആകർഷിക്കാൻ. വീടിനു മുന്നിൽനിന്നാൽ, യാത്രക്കാരനു പോകേണ്ട സ്ഥലത്തേക്കു നേരിട്ടുള്ള ബസ് ലഭിക്കുമെങ്കിൽ പിന്നെന്തിനാണു മെട്രോ സ്റ്റേഷനിലേക്കു പോകുന്നത്? ബസിനും മെട്രോയ്ക്കും ഒരേ ടിക്കറ്റ് നിരക്കും.

ഇതെല്ലാം ആളുകളെ മെട്രോയിൽ നിന്ന് അകറ്റുന്നുവെന്നാണ് സൂചന. കോവിഡ് കാലമായതോടെ മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ടിക്കറ്റ് നിരക്ക് കുറയ്ക്കുകയോ സ്ഥിരം യാത്രക്കാർക്ക് ഇളവു പ്രഖ്യാപിക്കുകയോ മാത്രമാണു മെട്രോയെ സജീവമാക്കാനുള്ള ഏക പോംവഴി. കെ എസ് ആർ ടി സി മുമ്പോട്ട് പോകുന്നത് സർക്കാർ ഗ്രാന്റിലാണ്. ഇതിന് സമാനമായ സാഹചര്യത്തിലേക്ക് കൊച്ചി മെട്രോയും എത്താനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP