Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഇത് മടക്കി വാങ്ങിയില്ലെങ്കിൽ ഞാൻ തിരിച്ചുപോവില്ല'; ഓട്ടോ ഡ്രൈവറുടെ നല്ല മനസ്സിൽ അദ്ഭുതം കൂറി യാത്രക്കാരൻ; കണക്ക് തെറ്റി അറിയാതെ വാങ്ങിയ അമിതവാടക തിരിച്ചുനൽകാൻ ഓടിയത് 20 കിലോമീറ്റർ; നീലേശ്വരത്തെ കരുണാകരനാണ് താരം

'ഇത് മടക്കി വാങ്ങിയില്ലെങ്കിൽ ഞാൻ തിരിച്ചുപോവില്ല'; ഓട്ടോ ഡ്രൈവറുടെ നല്ല മനസ്സിൽ അദ്ഭുതം കൂറി യാത്രക്കാരൻ; കണക്ക് തെറ്റി അറിയാതെ വാങ്ങിയ അമിതവാടക തിരിച്ചുനൽകാൻ  ഓടിയത് 20 കിലോമീറ്റർ; നീലേശ്വരത്തെ കരുണാകരനാണ് താരം

ബുർഹാൻ തളങ്കര

നീലേശ്വരം: കണക്ക് തെറ്റി അറിയാതെ വാങ്ങിയ അമിതവാടക തിരിച്ചുനൽകി ഓട്ടോറിക്ഷ ഡ്രൈവർ മാതൃകയായി.നീലേ ശ്വരം കോൺവെന്റ് ജംഗ്ഷനിലെ ഓട്ടോ ഡവർ ബങ്കളം രാംകണ്ടത്തെ കരുണാകരനാണ് 20 കിലോമീറ്റർ തിരിച്ച് സഞ്ചരിച്ച് അമിതമായി വാങ്ങിയ തുക തിരികെ നൽകി ഓട്ടോ റിക്ഷാ ഡ്രൈവർമാർക്കിടയിൽ സത്യസ്ന്ധത തെളിയിച്ചത്. ശനി യാഴ്‌ച്ച രാവിലെ 11 മണി ക്ക് കോൺവെന്റ് ജംഗ്ഷനിൽ നിന്നും കരുണാകരന്റെ KL.60.A.3531 ദൃശ്യ ഓട്ടോറിക്ഷ നെല്ലിയടുക്കത്തേക്ക് ഒരു യാത്രക്കാരനുമായി ഓട്ടംപോയി. 250 രൂപയായിരുന്നു ഇവിടേക്കുള്ള യഥാർത്ഥ ഓട്ടോ കൂലി. എന്നാൽ കരുണാകരൻ യാത്രക്കാരനോട് ആവശ്യപ്പെട്ടത് 363 രൂപയായിരുന്നു. മുൻ ഓട്ടോ ഡ്രൈവർകൂടിയായ യാത്രക്കാരൻ ഒന്നും പറയാതെ 7 രൂപ കൂടി കൂട്ടിച്ചേർത്തു 370 രൂപ വാടകയായി നൽകി

രാവിലെ യാത്രക്കാരനെ അത്ഭുതപ്പെടുത്തിക്കൊണ്ട് കരുണാകരൻ വീട്ടുമുറ്റത്ത് നിൽക്കുന്നു. വാടക കണക്കുകൂട്ടിയതിൽ തെറ്റുപറ്റിപ്പോയെന്നും 120 രൂപ അധികമാണെന്നും പറഞ്ഞ് തുക തിരിച്ചു നൽ കി. ഇത്രയും ദൂരം കാലി അ ടിച്ചു വന്നതല്ലേ സാരമില്ല, നിങ്ങൾക്ക് അബദ്ധം പറ്റിയതാണല്ലോന്നും പറഞ്ഞ് യാത്രക്കാരൻ പണം വാങ്ങാൻ തയ്യാറായില്ല. കരുണാകരൻ ഇത് സമ്മതിച്ചില്ല.

അമിതമായി വാങ്ങിയ തുക തിരിച്ചുവാങ്ങിയാല താൻ പോവുകയുള്ളുവെന്നും ഇത് വാങ്ങിയില്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ലെന്നും ക രുണാകരൻ പറഞ്ഞപ്പോൾ യാത്രക്കാരൻ പണം തിരികെ വാങ്ങാൻ നിർബന്ധിതനായി. കരുണാകരന്റെ സത്യസന്ധതകണ്ട് അദ്ദേഹത്തോട് നന്ദി പറയാൻ പോലും പറ്റാതെ സ്തംഭിച്ചു നിന്നുപോയെന്ന് യാത്രക്കാരൻ പറയുന്നു. ഈ യാത്ര ക്കാരൻ തന്നെയാണ് കരുണാകരന്റെ സത്യസന്ധതയുടെ വാർത്ത ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത് അമിതവാടക വാങ്ങുന്ന ചില ഡ്രൈവർമാർക്ക് മാതൃകയായിരിക്കുകയാണ് കരുണാകരൻ മികച്ച ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറുമായ കരുണാകരൻ നേരത്തെ സ്റ്റുഡിയോ നടത്തിയിരുന്നു. കോവിഡ് കാലം തിരിച്ചടി യായതോടെയാണ് സ്റ്റുഡിയോ മതിയാക്കി ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP