Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസികളുടെ ഏറെ നാളത്തെ ഒരു ആവശ്യമായിരുന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കിയ കേരളസർക്കാരിനെ അഭിനന്ദിക്കുന്നു: നവയുഗം

പ്രവാസികളുടെ ഏറെ നാളത്തെ ഒരു ആവശ്യമായിരുന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കിയ കേരളസർക്കാരിനെ അഭിനന്ദിക്കുന്നു: നവയുഗം

സ്വന്തം ലേഖകൻ

ദമ്മാം: പ്രവാസികൾക്കും, വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി കേരളസർക്കാർ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കിയതിനെ നവയുഗം സാംസ്കാരികവേദി അഭിനന്ദിച്ചു. ആരോഗ്യപ്രശ്നങ്ങൾ സർവ്വസാധാരണമായ പ്രവാസികളുടെ ഏറെ നാളത്തെ ഒരു ആവശ്യമായിരുന്നു ഇത്.

നോർക്ക റൂട്ട്‌സ് ഏർപ്പെടുത്തിയ പുതിയ പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതിയിൽ എല്ലാ പ്രവാസികളും പങ്കാളികളാകണമെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം അഭ്യർത്ഥിച്ചു. നവയുഗം ദമ്മാം മേഖല മെമ്പർഷിപ്പ് വിതരണോത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികൾക്കും കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷൂറൻസ് ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് കേരളസർക്കാർ, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്ന്, നോർക്ക വഴി നടപ്പാക്കുന്നത്. ഒരു വർഷത്തേക്ക് 550 രൂപ പ്രീമിയം അടച്ചു പദ്ധതിയിൽ ചേർന്നാൽ, രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും.

നവയുഗം ദമ്മാം മേഖല ഓഫിസിൽ കൂടിയ യോഗത്തിൽ മേഖല പ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ആദ്യമെമ്പർഷിപ്പ് വിതരണം പുതിയ മെമ്പറായ നിഖിലിന് മെമ്പർഷിപ്പ് ഫോം കൈമാറി ഷാജി മതിലകം നിർവഹിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ, കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, മേഖല നേതാക്കളായ സാബു, തമ്പാൻ നടരാജൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി നിസ്സാം കൊല്ലം സ്വാഗതവും, ഷിബു നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP