Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാപ്പിറ്റോൾ കലാപം; ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നിൽ ഇന്ത്യൻ വംശജ; ധീരമായ ഇടപെടലിന് ട്വിറ്ററിന്റെ നിയമകാര്യ മേധാവി വിജയ ഗഡ്ഡേയ്ക്ക് ഏങ്ങും പ്രശംസ; ഏറ്റവും ശക്തയായ സോഷ്യൽ മീഡിയ ഏക്‌സിക്യൂട്ടിവെന്ന് അമേരിക്കൻ മാധ്യമ സ്ഥാപനമായ പൊളിറ്റിക്കോ

കാപ്പിറ്റോൾ കലാപം; ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നിൽ ഇന്ത്യൻ വംശജ; ധീരമായ ഇടപെടലിന് ട്വിറ്ററിന്റെ നിയമകാര്യ മേധാവി വിജയ ഗഡ്ഡേയ്ക്ക് ഏങ്ങും പ്രശംസ; ഏറ്റവും ശക്തയായ സോഷ്യൽ മീഡിയ ഏക്‌സിക്യൂട്ടിവെന്ന് അമേരിക്കൻ മാധ്യമ സ്ഥാപനമായ പൊളിറ്റിക്കോ

ന്യൂസ് ഡെസ്‌ക്‌

വാഷിങ്ടൺ: കാപ്പിറ്റോൾ കലാപത്തിന് പിന്തുണ നൽകിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് സ്ഥിരമായി മരവിപ്പിച്ചതിന് പിന്നിൽ ഇന്ത്യൻ വംശജയുടെ ധീരമായ ഇടപെടൽ. അമേരിക്കയെ ഞെട്ടിച്ച ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ വംശജയായ ട്വിറ്ററിന്റെ നിയമകാര്യ മേധാവി വിജയ ഗഡ്ഡേയാണ് ട്രംപിനെ വിലക്കാൻ തീരുമാനമെടുത്തത്.

യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ കലാപക്കൊടി പാറിച്ചതിനു പിന്നാലെ വെള്ളിയാഴ്ച രാവിലെയോടെയാണ് ട്വിറ്ററും ഫേസ്‌ബുക്കും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ ട്രംപിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് കൂടുതൽ അക്രമാഹ്വാനങ്ങൾക്കു സാധ്യതയുണ്ടെന്നു കാട്ടിയാണ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിക്കുകയാണെന്ന് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ 45കാരിയായ ഗഡ്ഡെ അറിയിച്ചത്.

ട്രംപിനെതിരെയുള്ള ധീരമായ തീരുമാനത്തിലൂടെ ലോകശ്രദ്ധ നേടിയിരിക്കുകയാണ് ഗഡ്ഡെ. നിരവധി യുഎസ് മാധ്യമങ്ങളും ഗഡ്ഡെയെ പുകഴ്‌ത്തി രംഗത്തുവന്നിട്ടുണ്ട്. നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഏറ്റവും ശക്തയായ സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് എന്നാണ് ഗഡെയെ അമേരിക്കൻ മാധ്യമ സ്ഥാപനമായ പൊളിറ്റിക്കോ വിശേഷിപ്പിച്ചത്.

ഇന്ത്യയിൽ ജനിച്ച ഗഡ്ഡെ കുട്ടിയായിരുന്നപ്പോൾ കുടുംബത്തിനൊപ്പം
യുഎസ്സിലേക്ക് കുടിയേറിയിരുന്നു. ഗൾഫ് ഓഫ് മെക്‌സിക്കോയിലെ ഓയിൽ കമ്പനിയിൽ കെമിക്കൽ എൻജിനീയറായിരുന്നു അച്ഛൻ. ന്യൂ ജഴ്‌സിയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോർണൽ സർവകലാശാലയിൽനിന്ന് ബിരുദവും ന്യൂയോർക് സർവകലാശാലയിൽനിന്ന് നിയമബിരുദവും നേടി.

തുടർന്ന് ഒരു ദശാബ്ദത്തോളം ടെക് സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട നിയമകാര്യ കമ്പനിയിൽ ജോലി നോക്കിയശേഷമാണ് 2011ൽ ഗഡ്ഡെ ട്വിറ്ററിൽ എത്തുന്നത്.
കോർപറേറ്റ് അഭിഭാഷക എന്ന നിലയിൽ ട്വിറ്ററിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഗഡ്ഡെ കമ്പനിയുടെ നയരൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചു.

രാജ്യാന്തര രാഷ്ട്രീയത്തിൽ ട്വിറ്ററിന്റെ പങ്ക് വർധിച്ചതിൽ ഗഡ്ഡെയുടെ സ്വാധീനം വളരെയേറെയാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ട്വിറ്ററിന്റെ സഹ സ്ഥാപകനും സിഇഒയുമായ ജാക് ഡോർസെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും 2018ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നടത്തിയ കൂടിക്കാഴ്ചയിൽ ഗഡ്ഡെയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

The account of @realDonaldTrump has been permanently suspended from Twitter due to the risk of further violence. We've also published our policy enforcement analysis - you can read more about our decision here: https://t.co/fhjXkxdEcw

- Vijaya Gadde (@vijaya) January 8, 2021

കോർപ്പറേറ്റ് അഭിഭാഷക എന്ന നിലയിൽ ട്വിറ്ററിന്റെ പിന്നണിയിൽ കമ്പനിയുടെ പോളിസി നയങ്ങൾ രൂപപ്പെടുത്തുന്ന കാര്യങ്ങളാണ് ഗഡ്ഡേ നിയന്ത്രിച്ചിരുന്നത്. ആഗോള രാഷ്ട്രീയത്തിൽ ട്വിറ്ററിന്റെ പങ്ക് വർധിച്ചതോടെ ഗഡ്ഡേയുടെ സ്വാധീനം കഴിഞ്ഞ ദശാബ്ദത്തിൽ ട്വിറ്ററിന്റെ നയങ്ങളെ ഏറെ മികവുറ്റതാക്കാനും സഹായിച്ചു. ഇൻസ്‌റ്റൈൽ മാഗസീൻ ലോകത്തെ മാറ്റിമറിച്ച 50 വനിതകളുടെ പട്ടികയിലും ഗഡ്ഡേയെ ഉൾപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP