Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീടിന് പുറത്തിറങ്ങാൻ ആഴ്‌ച്ചയിൽ ഒരിക്കൽ മാത്രം അനുവാദം; നഴ്സറികൾ അടക്കം എല്ലാ സ്ഥാപനങ്ങളും അടച്ചിടും; ചെറിയ പിഴവുകൾക്ക് പോലും വൻ പിഴ; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച് എല്ലാം നിരോധിക്കുന്നതിനെ കുറിച്ച് ചൂടുപിറ്റിച്ച ചർച്ച തുടങ്ങി ബ്രിട്ടീഷുകാർ

വീടിന് പുറത്തിറങ്ങാൻ ആഴ്‌ച്ചയിൽ ഒരിക്കൽ മാത്രം അനുവാദം; നഴ്സറികൾ അടക്കം എല്ലാ സ്ഥാപനങ്ങളും അടച്ചിടും; ചെറിയ പിഴവുകൾക്ക് പോലും വൻ പിഴ; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച് എല്ലാം നിരോധിക്കുന്നതിനെ കുറിച്ച് ചൂടുപിറ്റിച്ച ചർച്ച തുടങ്ങി ബ്രിട്ടീഷുകാർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇനി കുറേനാൾ ബ്രിട്ടീഷുകാർ വീടുകളിൽ ബന്ധനസ്ഥരാക്കപ്പെടുമോ? ലോക്ക്ഡൗൻ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനെ കുറിച്ച് ആലോചിക്കുവാൻ കാബിനറ്റിന്റെ ഒരു രഹസ്യയോഗം ബോറിസ് ജോൺസൺ വിളിച്ചുകൂട്ടി. കായികവ്യായാമം ചെയ്യുന്നതിൽ പരിമിതി നിശ്ചയിക്കുക, മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കുക, സോഷ്യൽ ബബിളുകൾ പൂർണ്ണമായും ഇല്ലാതെയാക്കുക തുടങ്ങിയ കാര്യങ്ങളാണ് പുതുതായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ എന്ന് ചില വൃത്തങ്ങൾ അറിയിക്കുന്നു.

ഇത്തരത്തിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കുമെന്ന വാർത്ത നിഷേധിക്കുവാൻ കാബിനറ്റ് ഓഫീസ് തയ്യാറായിട്ടില്ല. മറിച്ച് അതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി മാറ്റ് ഹാൻകോക്കിന്റെ അവ്യക്തമായ ഒരു പ്രസ്താവന ചൂണ്ടിക്കാട്ടുക മാത്രമാണ് അവർ ചെയ്തത്. ഇത്തരത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകുമോ എന്ന നേരിട്ടുള്ള ചോദ്യത്തിന് അത് ഉണ്ടാകുമോ ഇല്ലയോ എന്ന് വ്യക്തമായി ഉത്തരം നൽകാതെ ബ്രിട്ടനിലെ നിയമങ്ങൾ എല്ലാവരും പാലിക്കണം എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്.

എന്നാൽ, ഇന്ന് ചർച്ച ചെയ്ത പുതിയ നിർദ്ദേശങ്ങളിൽ ജനങ്ങൾ ആഴ്‌ച്ചയിലൊരിക്കൽ മാത്രമേ വീടുവിട്ട് പുറത്തിറങ്ങാവൂ എന്ന നിബന്ധന കൂടിയുണ്ടെന്നാണ് ചില വൈറ്റ്ഹാൾ വൃത്തങ്ങൾ അറിയിച്ചത്. നിലവിലെ നിയമപ്രകാരം ബ്രിട്ടീഷുകാർക്ക് ദിവസേന ഒരു മണിക്കൂർ, മറ്റൊരാൾക്കൊപ്പം കായികാഭ്യാസത്തിൽ ഏർപ്പെടാം. എന്നാൽ, പാർക്കുകളിലെ കിയോസ്‌കുകളിൽ കൂട്ടുകാരുമൊത്തു പോയി കാപ്പി കുടിക്കുവാനായി ധാരാളം പേർ ഈ നിയമം ദുരുപയോഗം ചെയ്യുന്നു എന്നാണ് അധികാരികൾ പറയുന്നത്.

ഇന്നലെ 573 മരണങ്ങളാണ്യു കെ യിൽ റിപ്പോർട്ട് ചെയ്തത്. ഏപ്രിലിന് ശേഷമുള്ള ഞായറാഴ്‌ച്ചകളിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. മഹാവ്യാധിയുടെ ആരംഭം മുതൽക്കുള്ള കണക്കുകൾ പരിശോധിച്ചാൽ ഞായറാഴ്‌ച്ചകളിലെ പ്രതിദിന മരണകണക്കുകളിൽ ഏറ്റവു കൂടിയ മൂന്നാമത്തേതും. കോവിഡ് വ്യാപനം കനക്കുമ്പോഴും, പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പോലും വകവയ്ക്കാതെ ജനങ്ങൾ ബീച്ചുകളിലും ടൗൺ സെന്ററുകളിലും വാരാന്ത്യത്തിൽ തടിച്ചുകൂടിയിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

അതുപോലെ, നിലവിൽ തുറന്നു പ്രവർത്തിക്കുന്ന കടകളിലും മറ്റ് തൊഴിൽ ഇടങ്ങളിലും സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുവാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. സൂപ്പാർമാർക്കറ്റുകളിലായിരിക്കും ഇക്കാര്യത്തിൽ കൂടുതൽ ഊന്നൽ കൊടുക്കുക. നിരവധി ഉപഭോക്താക്കൾ എത്തുന്ന ഇവിടങ്ങളിൽ, നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ അത് രോഗവ്യാപനം ശക്തമാകാനുള്ള കാരണമായേക്കും. നിലവിലെ ലോക്ക്ഡൗൺ രോഗവ്യാപനം തടയുവാൻ സഹായിക്കുന്നുണ്ടോ എന്നറിയാൻ ഇനി ഒരാഴ്‌ച്ച കൂടി കാത്തിരിക്കണം എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.

നിലവിലെ നിയന്ത്രണങ്ങൾ, വൈറസിനെ പിടിച്ചുകെട്ടുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ആവശ്യമായി വരും എന്ന് ശാസ്ത്രജ്ഞരും പറയുന്നു. സാമൂഹ്യ സമ്പർക്കം പരമാവധി കുറയ്ക്കുന്ന രീതിയിലുള്ള നിയന്ത്രണങ്ങളായിരിക്കും ഇനി വരിക എന്നാണ് അനുമാനിക്കപ്പെടുന്നത്. അതേസമയം, നിലവിലെ നിയന്ത്രണങ്ങൾ അപര്യാപ്തമാണെങ്കിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് ലേബർ നേതാവ് സർ കീർ സ്റ്റാർമറും ആവശ്യപ്പെട്ടു. നഴ്സറികൾ ഉൾപ്പടെ ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എല്ലാം അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP