Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജയ്‌ ആരാധകർക്ക് വേണ്ടി ദിലീപ് അന്ന് ചെയ്തു തന്ന സഹായം ഇന്നും തുടരും; 13-ന് വിജയ്‌ ചിത്രം മാസ്റ്റർ കേരളത്തിൽ റിലീസ് ചെയ്യപ്പെടുക തന്നെ ചെയ്യും; സിനിമാ തീയറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി നിർമ്മാതാവ് റാഫി മതിര

വിജയ്‌ ആരാധകർക്ക് വേണ്ടി ദിലീപ് അന്ന് ചെയ്തു തന്ന സഹായം ഇന്നും തുടരും; 13-ന് വിജയ്‌ ചിത്രം മാസ്റ്റർ കേരളത്തിൽ റിലീസ് ചെയ്യപ്പെടുക തന്നെ ചെയ്യും; സിനിമാ തീയറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി നിർമ്മാതാവ് റാഫി മതിര

മറുനാടൻ ഡെസ്‌ക്‌

വിജയ് ചിത്രമായ 'മാസ്റ്ററി'ന്റെ റിലീസിന് വേണ്ടി കേരളത്തിലെ തീയറ്ററുകൾ തുറക്കുമോ ഇല്ലയോ എന്നതാണ് കേരളത്തിലെ വിജയ് ആരാധകരുടെ ചോദ്യം. തീയറ്ററുകൾ തുറക്കുമെന്ന് മുഖ്യമന്ത്രിയും ഇല്ലെന്ന് തീയറ്റർ ഉടമകളും പറഞ്ഞതോടെയാണ് ആരാധകർ ഫിയേക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂരിനും ചെയർമാനായ നടൻ ദിലീപിനും എതിരെ വിമർശനവുമായി രം​ഗത്തെത്തിയത്. എന്നാൽ ദിലീപിനും ആന്റണി പെരുമ്പാവൂരിനും നേരെ ഉയരുന്ന വിമർശനങ്ങൾ അനാവശ്യവും ഒഴിവാക്കേണ്ടതുമാണെന്ന് അഭിപ്രായവുമായി നിർമ്മാതാവും വിതരണക്കാരനുമായ റാഫി മതിര രം​ഗത്തെത്തി.

തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിജയ് ചിത്രത്തിന്റെ റിലീസ് വിഷയവുമായി ബന്ധപ്പെട്ടുള്ള ദിലീപും ആന്റണിയും നടത്തിയതെന്ന് പറയപ്പെടുന്ന പരാമർശങ്ങൾ കിംവദന്തികളാണെന്നും സത്യം മനസ്സിലാക്കാത്ത ചുരുക്കം ചില വിജയ് ആരാധകർ അനാവശ്യ പോസ്റ്റുകളും അഭിപ്രായങ്ങളുമായി വരുന്നത് കാണുമ്പോൾ വിഷമമുണ്ടെന്നും നിർമ്മാതാവ് പറയുന്നു. തീയറ്ററുകൾ തുറക്കുമെന്നും 'മാസ്റ്റർ' കേരളത്തിൽ മികച്ച പ്രകടനം നടത്തുമെന്നും പറഞ്ഞുകൊണ്ടാണ് റാഫി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് ചുവടെ:

'മുഖ്യമന്ത്രി No. വൺ !! വിജയ്‌ ചിത്രം മാസ്റ്റർ 13-ന്!!കോവിഡ്-19 പശ്ചാത്തലത്തിൽ ഒരു വർഷമായി അടച്ചിട്ട തീയറ്ററുകൾ ജനുവരി 5-മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാർജ് ഉൾപ്പടെയുള്ള ഇളവുകളും മറ്റാവശ്യങ്ങളും പരാമർശിക്കാതെയായിരുന്നു ഈ അറിയിപ്പ്.തീയറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമൊരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഫിയോക് പ്രസിഡൻറ് ആൻറണി പെരുമ്പാവൂർ ഇന്നലെ ഫിയോക്കിന്റെ അടിയന്തിര ജനറൽ ബോഡി യോഗത്തിൽ ആവശ്യപ്പെട്ടു.

ഫിലിം ചേംബർ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരെല്ലാവരും ചേർന്ന് ഇളവുകൾക്ക് വേണ്ടി നിവേദനം നൽകി, സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ ഫിയോക് പ്രതിനിധികളുൾപ്പടെ യുള്ളവരുമായി തിങ്കളാഴ്ച നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രിയിൽ നിന്നും അനുകൂലമായ അഭിപ്രായം ഉണ്ടാകാൻ സാധ്യത ഏറെയാണ്‌. 13-ന് വിജയ്‌ ചിത്രം മാസ്റ്റർ കേരളത്തിൽ റിലീസ് ചെയ്യപ്പെടുക തന്നെ ചെയ്യും.വിജയ്‌ സിനിമയ്ക്കായി മാത്രം തീയറ്ററുകൾ തുറക്കേണ്ട എന്ന് നിർമ്മാതാവും തിയേറ്റർ ഉടമയും ഫിയോക് ചെയർമാനുമായ നടൻ ദിലീപ് അഭിപ്രായപ്പെട്ടുവെന്നും പ്രസിഡന്റ്റ് ആന്റണി പെരുമ്പാവൂർ ആ അഭിപ്രായത്തെ പിന്താങ്ങി എന്നുമൊക്കെയുള്ള കിംവദന്തികൾ ചില ഭാഗത്ത്‌ നിന്നും വ്യാപകമായി പ്രചരിക്കുന്നു.

സത്യം മനസ്സിലാക്കാത്ത ചുരുക്കം ചില വിജയ് ആരാധകർ അനാവശ്യ പോസ്റ്റുകളും അഭിപ്രായങ്ങളുമായി വരുന്നത് കാണുമ്പോൾ വിഷമമുണ്ട്.കേരളത്തിൽ ഇഫാർ ഇന്റർനാഷണലിന് വേണ്ടി ഞാൻ അവതരിപ്പിച്ച ദളപതി വിജയ്‌ യുടെ “ഭൈരവ” റിലീസ് ചെയ്യുന്ന സമയത്ത് അനാവശ്യ സിനിമ സമരത്തിന്റെ ഭാഗമായി വിജയ്‌ സിനിമ പ്രദർശിപ്പിക്കാൻ തിയേറ്ററുകൾ തരില്ല എന്ന് തീർത്തു പറയുകയും സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കാതെ വെല്ലുവിളിച്ച് മാറി നിൽക്കുകയും ചെയ്ത അന്നത്തെ പ്രമുഖ തിയേറ്റർ ഫെഡറെഷൻ മുതലാളി ഈ പ്രചരണത്തിന് പിന്നിൽ ചുക്കാൻ പിടിക്കുന്നോ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു.“ഭൈരവ” പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ എന്നോടൊപ്പം 100% ശതമാനം സഹകരിക്കുകയും സഹായിക്കുകയും അക്കാരണത്താൽ പുതിയ തിയേറ്റർ സംഘടനയുടെ പിറവിക്ക് കാരണക്കാരനാവുകയും ചെയ്ത ജനപ്രിയ നായകൻ ദിലീപിനോട് തീർത്താൽ തീരാത്ത പക വച്ച് പുലർത്താതിരിക്കാൻ കഴിയാത്തവരാണ് ഈ വ്യാജ പ്രചരണത്തിന് പിന്നിൽ എന്ന് ഞാൻ വിശ്വസിക്കുന്നു.

അന്നത്തെ സംഭവങ്ങൾ നമ്മൾ ഓരോരുത്തരും ഓർത്തെടുത്താൽ, വിജയ്‌ ആരാധകർക്ക് വേണ്ടി ദിലീപ് അന്ന് ചെയ്തു തന്ന സഹായം ഇന്നും തുടരും എന്ന് തിരിച്ചറിയാനാകും. തിയേറ്ററുകൾ തുറക്കുന്നതോടെ റിലീസിന് കാത്തു നിൽക്കുന്ന രാഷ്ട്രീയ ത്രില്ലർ ചലച്ചിത്രമായ വൺ ഉൾപ്പടെ നിരവധി മലയാള സിനിമകൾ പ്രദർശനത്തിനെത്തും. വൺ - ൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തിലൂടെ കേരള മുഖ്യമന്ത്രിയായാണ് മെഗാ സ്റ്റാർ മമ്മൂട്ടി വേഷമിടുന്നത്. മുഖ്യമന്ത്രിക്ക് മൈലേജ് കിട്ടാൻ സാധ്യതയുള്ള ആ ചിത്രത്തിന് വേണ്ടിയെങ്കിലും ഇപ്പോൾ ഇളവുകൾ അനുവദിക്കപ്പെടും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഊഹാപോഹങ്ങൾക്കും വ്യാജ വാർത്തകൾക്കും പിന്നാലെ പോകാതെ തിങ്കളാഴ്ചത്തെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കാം. അനുകൂലമായ ഒരു തീരുമാനം ഉണ്ടാകും എന്നതിൽ സംശയിക്കേണ്ട.തിയേറ്ററുകൾ തുറക്കും. മാസ്റ്റർ കേരളത്തിൽ വമ്പൻ പ്രകടനം കാഴ്ചവയ്ക്കും. ഈ പൊങ്കൽ നമുക്ക് അടിച്ച് പൊളിക്കാം. ദിലീപിനും ആന്റണി പെരുമ്പാവൂരിനും മേലുള്ള പൊങ്കാല ഒഴിവാക്കാം.-റാഫി മതിര.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP