Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏറ്റവും ദൂരത്തിൽ പറന്നുയർന്ന് ഇന്ത്യൻ സ്ത്രീ ശക്തി; വനിതാ വൈമാനികരേയും കൊണ്ട് മാത്രം ഉത്തരധ്രുവം കടക്കുന്ന ആദ്യ വിമാനമായ എയർ ഇന്ത്യയുടെ 'കേരള' സാൻഫ്രാൻസികോയിൽ നിന്നും പറന്നുയർന്നു; ബെംഗളുരുവിൽ എത്തുക നാളെ 03:45 ന്

ഏറ്റവും ദൂരത്തിൽ പറന്നുയർന്ന് ഇന്ത്യൻ സ്ത്രീ ശക്തി; വനിതാ വൈമാനികരേയും കൊണ്ട് മാത്രം ഉത്തരധ്രുവം കടക്കുന്ന ആദ്യ വിമാനമായ എയർ ഇന്ത്യയുടെ 'കേരള' സാൻഫ്രാൻസികോയിൽ നിന്നും പറന്നുയർന്നു; ബെംഗളുരുവിൽ എത്തുക നാളെ 03:45 ന്

മറുനാടൻ ഡെസ്‌ക്‌

സാൻഫ്രാൻസികോ: ചരിത്രം കുറിച്ച് പറന്നുയർന്ന് എയർ ഇന്ത്യയുടെ കേരള എന്ന വിമാനം. സാൻ ഫ്രാൻസിസ്കോയും ബെംഗളൂരുവും തമ്മിലുള്ള എയർ ഇന്ത്യയുടെ ആദ്യത്തെ നോൺ സ്റ്റോപ്പ് സർവീസ് ആരംഭിക്കും. രണ്ട് ആഗോള ടെക് ഹബുകളെ ബന്ധിപ്പിക്കുന്ന സർവീസിനെ പൂർണമായും നിയന്ത്രിക്കുന്നത് വനിതകളാണെന്ന പ്രത്യേകതയും ആദ്യ സർവീസിനുണ്ട് . യഥാർത്ഥ സിലിക്കൺ വാലിയിൽ നിന്നും പ്രാദേശിക സമയം ജനുവരി ഒമ്പതിന് 20:30ന് പറന്നുയർന്ന വിമാനം ഇന്ത്യയുടെ സിലിക്കൺ വാലിയായ ബെം​ഗളുരുവിൽ ഇന്ത്യൻ സമയം, ജനുവരി 11 ന് 03:45 ന് എത്തിച്ചേരും. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള AI 176 എന്ന വിമാനം ശനി, ഞായർ, ചൊവ്വ ദിവസങ്ങളിൽ എയറിലായിരിക്കും.

കേരള എന്നു പേരിട്ട എയർ ഇന്ത്യയുടെ ബോയിങ് 777 200 ലോങ് റേഞ്ച് വിമാനം ബെഗളൂരു നഗരം ലക്ഷ്യമിട്ട് സാൻഫ്രാൻസിസ്കോ വിമാത്താവളത്തിൽ നിന്ന് മുപ്പതിനായിരം അടി ഉയരത്തിലേയ്ക്ക് പറന്നുയർന്നപ്പോൾ ചരിത്രത്തിൽ കുറിക്കപ്പെട്ടത് രണ്ട് സുവർണ അധ്യായങ്ങൾ. എയർ ഇന്ത്യയുടെ നേരിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ ആദ്യത്തെ സർവീസ് എന്നു മാത്രമായിരുന്നില്ല 'കേരള'യുടെ സവിശേഷത.

വിമാനത്തെ ഉയരേ പറത്തിയത് നാലു വനിതാ ക്യാപ്റ്റന്മായിരുന്നു. സോയ അഗർവാൾ, പാപാഗിരി തന്മയി, അകാക്ഷ സോനവാരെ, ശിവാനി മാനസ്. വനിതാ വൈമാനികരേയും കൊണ്ട് മാത്രം ഉത്തരധ്രുവം കടക്കുന്ന ആദ്യ കോക്പിറ്റ് ക്രൂ എന്ന ഖ്യാതി കൂടിയുണ്ട് ഇവർക്ക്. പതിനാലായിരം കിലോമീറ്റർ ദൈർഘ്യംവരുന്ന ചരിത്രം കുറിച്ച യാത്രയിൽ ഇവർക്ക് കൂട്ടായി വിമാനത്തിൽ എയർ ഇന്ത്യയുടെ ഫ്ളൈറ്റ് സേഫ്റ്റി എക്സിക്യുട്ടീവ് ഡയറക്ടർ നിവേദിത ഭാസിനുമുണ്ടായിരുന്നു.

എട്ട് ഫസ്റ്റ് ക്ലാസ്, 35 ബിസിനസ് ക്ലാസ്, 195 ഇക്കോണമി ക്ലാസ്, നാല് കോക്ക്പിറ്റ് അം​ഗങ്ങൾ, 12 ക്യാബിൻ ക്രൂ എന്നിവയുൾപ്പെടെ 238 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബോയിങ് 777-200 എൽആർ വിമാനമാണ് ചരിത്രം കുറിച്ച് യാത്ര ആരംഭിച്ചത്.

അടിമുടി അണിഞ്ഞൊരുങ്ങി വലിയ ആഘോഷത്തോടെയാണ് സാൻഫ്രാൻസിസ്കോ വിമാനത്താവളം ഈ സർവീസിന് യാത്രയേകിയത്. നമ്മുടെ സ്ത്രീശക്തി ചരിത്രം കുറിച്ചുവെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തത്.

ക്യാപ്റ്റൻ സോയ അഗർവാൾ (പി 1), ക്യാപ്റ്റൻ പപ്പഗരി തന്മയി (പി 1), ക്യാപ്റ്റൻ അകാക്ഷ സോനവാരെ (പി 2), ക്യാപ്റ്റൻ ശിവാനി മാനസ് (പി 2) എന്നിവരുടെ വനിതാ കോക്ക്പിറ്റ് ക്രൂവാണ് വിമാനം നിയന്ത്രിക്കുന്നത്. ക്യാപ്റ്റൻ സോയ അഗർവാൾ 8,000 മണിക്കൂറിലധികം വിമാനം പറത്തി പ്രവർത്തിപരിചയമുള്ള വനിതയാണ്. ബെംഗളൂരുവും സാൻ ഫ്രാൻസിസ്കോയും തമ്മിലുള്ള ദൂരം ഏകദേശം 13,993 കിലോമീറ്ററാണ്, രണ്ട് നഗരങ്ങളും ലോകത്തിന്റെ എതിർവശത്തായി സ്ഥിതിചെയ്യുന്നു, സമയമേഖലയിൽ ഏകദേശം 13.5 മണിക്കൂർ മാറ്റം. കാറ്റിന്റെ വേഗതയെ ആശ്രയിച്ച് ഈ റൂട്ടിലെ മൊത്തം ഫ്ലൈറ്റ് സമയം 17 മണിക്കൂറിലധികം ആയിരിക്കും.

എയർ ഇന്ത്യ അല്ലെങ്കിൽ ഇന്ത്യയിലെ മറ്റേതെങ്കിലും എയർലൈൻ സർവീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാണിജ്യ വിമാനമാണിത്. ഈ ഫ്ലൈറ്റിനായുള്ള റൂട്ട് സുരക്ഷിതവും വേഗതയേറിയതും ലാഭകരവുമായിരിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP