Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പക്ഷിപ്പനി സ്ഥിരീകരിച്ചു; കാൺപൂർ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കും; മൃഗശാലയുടെ പരിസര പ്രദേശങ്ങൾ കണ്ടെയ്ന്മെന്റ് സോൺ; മാംസ വിൽപന നിരോധിച്ചു

പക്ഷിപ്പനി സ്ഥിരീകരിച്ചു; കാൺപൂർ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കും; മൃഗശാലയുടെ പരിസര പ്രദേശങ്ങൾ കണ്ടെയ്ന്മെന്റ് സോൺ; മാംസ വിൽപന നിരോധിച്ചു

ന്യൂസ് ഡെസ്‌ക്‌

ലക്‌നൗ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കാൻപൂർ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാൻ തീരുമാനം. നാലു ദിവസം മുൻപാണ് മൃഗശാലയിലെ കാട്ടുകോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. മൃഗശാലയുടെ ഒരു കിലോമീറ്റർ വരെ ചുറ്റളവിലുള്ള പ്രദേശങ്ങളെല്ലാം കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. 10 കിലോമീറ്റർ ചുറ്റളവിൽ മാംസം വിൽപന നടത്തുന്നതും നിരോധിച്ചു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മൃഗശാല അടച്ചുപൂട്ടാൻ തീരുമാനിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു. ആദ്യം മൃഗശാല 15 ദിവസത്തേക്ക് അടയ്ക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മൃഗശാലയിലെത്തി പക്ഷികളെ കൊല്ലാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ആദ്യം കോഴികളെയും തത്തകളെയുമാണ് കൊല്ലുക. അതിനു ശേഷം താറാവുകളെയും മറ്റുപക്ഷികളെയും കൊല്ലും. ഞായറാഴ്ച വൈകിട്ടോടെ എല്ലാ പക്ഷികളെയും കൊല്ലണമെന്നാണ് ഉത്തരവ് ലഭിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP