Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശരത് പവാർ വാളെടുത്തു! ഇടതു പക്ഷം വിടില്ലെന്ന് പീതാംബരൻ മാസ്റ്ററും; പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്ന് പറയുന്നത് മാണി സി കാപ്പനെ ആശ്വസിപ്പിക്കാൻ മാത്രം; പകരം സീറ്റ് വാങ്ങി സമാധാനിക്കാൻ പാർട്ടിയിൽ അനൗദ്യോഗിക ധാരണ; ശശീന്ദ്രന് ഇത്തവണ സീറ്റ് നൽകില്ല; പകരം യുവ നേതാക്കൾക്ക് സീറ്റ് കൊടുക്കാനും നീക്കം; എൻസിപിയിൽ ഇനിയെല്ലാം പിണറായി തീരുമാനിക്കും

ശരത് പവാർ വാളെടുത്തു! ഇടതു പക്ഷം വിടില്ലെന്ന് പീതാംബരൻ മാസ്റ്ററും; പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്ന് പറയുന്നത് മാണി സി കാപ്പനെ ആശ്വസിപ്പിക്കാൻ മാത്രം; പകരം സീറ്റ് വാങ്ങി സമാധാനിക്കാൻ പാർട്ടിയിൽ അനൗദ്യോഗിക ധാരണ; ശശീന്ദ്രന് ഇത്തവണ സീറ്റ് നൽകില്ല; പകരം യുവ നേതാക്കൾക്ക് സീറ്റ് കൊടുക്കാനും നീക്കം; എൻസിപിയിൽ ഇനിയെല്ലാം പിണറായി തീരുമാനിക്കും

ന്യൂസ് ഡെസ്‌ക്‌

കോട്ടയം: പാലാ സീറ്റിനെച്ചൊല്ലി എൻസിപിയിൽ പ്രതിസന്ധി നിലനിൽക്കെ ഇടതുപക്ഷം വിടേണ്ടതില്ലെന്ന് പാർട്ടിയിൽ തത്വത്തിൽ തീരുമാനം. ദേശീയ അദ്ധ്യക്ഷൻ ശരത്പവാറുമായി സംസ്ഥാന നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. പാലാ സീറ്റിന് പകരം ജയസാധ്യതയുള്ള മറ്റൊരു സീറ്റ് എൽഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തി നേടിയെടുക്കാനാണ് ശ്രമം. ഇടതുപക്ഷത്തെ ശരത് പവാർ വിടില്ലെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു

അതേ സമയം പാലാ സിറ്റ് വിട്ടുകൊടുക്കില്ലെന്ന് തുറന്നുപറഞ്ഞ് മാണി സി കാപ്പനെ അനുനയിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇതിന്റെ ഭാഗമായാണ് സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്റർ പാലാ അടക്കം ജയിച്ച സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന പ്രസ്താവനയുമായി രംഗത്ത് എത്തിയത്. എന്നാൽ വിട്ടു കൊടുക്കേണ്ടി വരും. ഏതായാലും മന്ത്രി എകെ ശശീന്ദ്രനെ ഒതുക്കാനാണ് തീരുമാനം. എലത്തൂർ സീറ്റ് ശശീന്ദ്രന് കൊടുക്കില്ല. പാർട്ടിയെ പിളർത്താൻ ശ്രമിച്ച സാഹചര്യത്തിലാണ് ഇത്. എലത്തൂരിൽ യുവാക്കളെ ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കും.

മന്ത്രി എ കെ ശശീന്ദ്രന് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്നും പാർട്ടിയിൽ അനൗദ്യോഗിക ധാരണ ആയിട്ടുണ്ട്. എ കെ ശശീന്ദ്രൻ മത്സരിച്ച എലത്തൂർ മണ്ഡലത്തിൽ യുവ നേതാക്കളിലൊരാൾക്ക് സീറ്റ് നൽകാനാണ് തീരുമാനം. എൻസിപിയെ സംബന്ധിച്ച് ചെറുപ്പക്കാർ ജനപ്രതിനിധികളായി വന്നില്ലെങ്കിൽ പാർട്ടി ഇല്ലാതാവുമെന്ന ടി.പി പീതാംബരൻ മാസ്റ്ററുടെ പ്രതികരണം ഇതിന്റെ ഭാഗമായാണ്. പുതുതലമുറ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. പുതിയ ആളുകളെ ജനം സ്വാഗതം ചെയ്തിട്ടുണ്ട്. പുതിയ തലമുറയ്ക്ക് അവസരം നൽകേണ്ടതാണെന്ന് പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി കഴിഞ്ഞു.

ഇപ്പോ പാർട്ടി അണികളിൽ പുതിയ ആളുകളെ മത്സരിപ്പിക്കണം എന്ന ആവശ്യം പ്രവർത്തകരിലുണ്ട്. രണ്ടാം നിര വളർത്തിയെടുക്കേണ്ടത് നിലനിൽപിന്റെ ഭാഗം കൂടിയാണ്. ഒരാൾ എല്ലാകാലത്തും എംഎൽഎയും മന്ത്രിയുമായി തുടരരുത് എന്നൊരു വികാരം പാർട്ടി അണികളിലുണ്ട്. എൻസിപിയിൽ പാലാ സീറ്റിനെ ചൊല്ലി തർക്കം മുറുകുന്നതിനിടയിലാണ് പീതാംബരൻ മാഷിന്റെ ഈ പ്രതികരണം. ശശീന്ദ്രന് മത്സരിക്കാൻ അവസരമൊരുക്കിയത് എ.സി ഷൺമുഖദാസാണെന്ന കാര്യം മറക്കരുത്. എന്നാൽ എ.കെ ശശീന്ദ്രന് പകരം പുതിയ ഒരാൾ വരണമെന്നാണോ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.

ശരത് പവാർ വാളെടുത്തതോടെയാണ് എൻസിപിയിലെ പീതാംബരൻ പക്ഷം ഇടതു പക്ഷത്ത് ഉറച്ച് നിൽക്കാൻ തീരുമാനിച്ചത്. ഇതോടെ മാണി സി കാപ്പൻ ഒറ്റപ്പെടും. പാലായിൽ മത്സരിക്കണമെങ്കിൽ കാപ്പൻ ഒറ്റയ്ക്ക് പോകേണ്ടി വരും. അതിനിടെ ശശീന്ദ്രന് സീറ്റ് നൽകാതെ മാണി സി കാപ്പനെ അനുനയിപ്പിക്കാനാണ് നീക്കം. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ എൻസിപി വിഷയത്തിൽ ഇടപെടും. മാണി സി കാപ്പന് മറ്റൊരു ഉറച്ച സീറ്റ് പിണറായി നൽകുമെന്നും സൂചനയുണ്ട്. ഫലത്തിൽ ശശീന്ദ്രന് തിരിച്ചടിയായി വിവാദങ്ങൾ മാറും.

പാർട്ടി കുറേ നാളുകളായി മത്സരിച്ചുവരുന്ന നാല് സീറ്റുകളിൽ തന്നെ ഇത്തവണയും മത്സരിക്കണം എന്ന് തന്നെയാണ് പ്രവർത്തകരുടെ അഭിപ്രായം. സിറ്റിങ് സീറ്റായ നാല് സീറ്റ് പാലായും എലത്തൂരും കുട്ടനാടും കോട്ടയ്ക്കലും ഇത്തവണയും മത്സരിക്കം. സീറ്റു വെച്ചുമാറുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല. ആരും അങ്ങനെ ഒരു നിർദ്ദേശം വച്ചിട്ടുമില്ല. അങ്ങനെ ഒരു സാഹചര്യവുമില്ലല്ലോ. എൻസിപി മാത്രം എന്തിന് സീറ്റ് മാറണമെന്നും പീതാംബരൻ മാസ്റ്റർ ചോദിച്ചു. ശശീന്ദ്രനെ പാർട്ടിയിൽ ഒറ്റപ്പെടുത്താനാണ് പീതാംബര വിഭാഗത്തിന്റെ തീരുമാനം. ഇപ്പോൾ പാലാ സീറ്റിന് വേണ്ടി പരസ്യമായ നിലപാട് എൻസിപി തുടരും.

പാലായിൽ കഴിഞ്ഞ 20 വർഷമായി കാപ്പന്റെയും കൂടി നേതൃത്വത്തിൽ സംഘടന നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് കെ.എം മാണിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്ന് ഒടുവിൽ വിജയിച്ചത്. 20 വർഷം അധ്വാനിച്ച് വിജയം ലഭിച്ചപ്പോൾ ആ സീറ്റിനെ പറ്റി തർക്കമുണ്ടാകുന്ന യുക്തി മനസ്സിലാകുന്നില്ല. എൽഡിഎഫിന്റെ ക്രെഡിറ്റാണ് കോട്ടയത്തുണ്ടായ വിജയം. അല്ലാതെ ജോസ് കെ മാണിക്ക് കൊടുക്കുന്നതിൽ യാതൊരു അർഥവുമില്ല. കോട്ടയത്ത് കുറച്ച് സീറ്റ് കൂടുതൽ കിട്ടിയിട്ടുണ്ട്. പാലാ വിട്ടുകൊടുക്കാൻ പാടില്ല എന്ന് തന്നെയാണ് പവാർജി പറഞ്ഞിട്ടുള്ളത്. ഘടകകക്ഷികളെ എല്ലാം യോജിപ്പിച്ച് കൊണ്ടുവന്നാൽ തുടർഭരണത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെഎം മാണിയുടെ മരണത്തിന് ശേഷം നടന്നതിരഞ്ഞെടുപ്പിൽ എൻസിപി വിജയിക്കുകയും ചെയ്തു. എന്നിട്ടിപ്പോൾ ജയിച്ച പാർട്ടി, തോറ്റപാർട്ടിക്ക് സീറ്റുകൊടുക്കണമെന്നു പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്. അതിന് ന്യായീകരണമില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നമേയില്ല. കാലങ്ങളായി മത്സരിച്ച് വിജയിക്കുന്ന ഒരു സീറ്റും വിട്ടുകൊടുക്കില്ല'-പീതാംബരൻ മാസ്റ്റർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP