Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈദ്യുത ഗ്രിഡിന് തകരാർ; പാക്കിസ്ഥാൻ ഇരുട്ടിലായി; വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുന്നുവെന്ന് ഊർജ മന്ത്രാലയം

വൈദ്യുത ഗ്രിഡിന് തകരാർ; പാക്കിസ്ഥാൻ ഇരുട്ടിലായി;  വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുന്നുവെന്ന് ഊർജ മന്ത്രാലയം

ന്യൂസ് ഡെസ്‌ക്‌

ഇസ്ലാമാബാദ്: വൈദ്യുത ഗ്രിഡിലുണ്ടായ തകരാറിനെ തുടർന്ന് പാക്കിസ്ഥാൻ ഇരുട്ടിലായി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. തലസ്ഥാന നഗരമായ ഇസ്ലാമാബാദ്, സാമ്പത്തിക കേന്ദ്രമായ കറാച്ചി, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ലാഹോർ എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം വൈദ്യുതി തടസ്സം നേരിട്ടു.

ദക്ഷിണ പാക്കിസ്ഥാനിൽ ശനിയാഴ്ച രാത്രി 11.41നുണ്ടായ തകരാറാണ് ഞായറാഴ്ച പുലർച്ച രാജ്യമാകെ ഇരുട്ടിലാകാൻ കാരണമായതെന്ന് വൈദ്യുതമന്ത്രി ഒമർ അയൂബ് ഖാൻ ട്വീറ്റ് ചെയ്തു. ഗ്രിഡിലെ ഏതെങ്കിലും ഒരു സെക്ഷനിൽ തകരാറുണ്ടായാൽ അത് രാജ്യമാകെ വൈദ്യുതി തടസ്സത്തിന് കാരണമാകും.

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുവെന്നും മറ്റിടങ്ങളിൽ അതിനുള്ള ജോലികൾ നടക്കുകയാണെന്നും ഊർജ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഇന്റർനെറ്റ് കണക്ടിവിറ്റിയെയും വൈദ്യുതി തടസ്സം സാരമായി ബാധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP