Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ

ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക്  ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 40 സിആർപിഎഫ് ജവാന്മാരുടെ വിലപ്പെട്ട ജീവനുകൾ നഷ്ടമായ പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ ചുട്ടതിരിച്ചടി നൽകിയ ബാലാകോട്ട് വ്യോമാക്രമണം തങ്ങളെ തെല്ലും ഏശിയില്ല എന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം. 2019 ഫെബ്രുവരി 26 നായിരുന്നു വ്യോമാക്രമണം. എന്നാൽ, പാക് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് അവരുടെ മുൻനയതന്ത്രപ്രതിനിധി സത്യംതുറന്നു പറഞ്ഞിരിക്കുന്നു. 300 ഭീകരരാണ് ആ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്റെ മുൻ നയതന്ത്ര പ്രതിനിധി ആഗ ഹിലാലിയാണ് ഇക്കാര്യം ടെലിവിഷൻ സംവാദത്തിൽ തുറന്നടിച്ചത്. പാക് സൈനികപക്ഷത്തെ പ്രതിനിധീകരിച്ച് ഇദ്ദേഹമാണ് മിക്കവാറും ചാനൽ ചർച്ചകളിൽ പങ്കെടുക്കുക.

ഖൈബർ പക്തൂൺക്വ പ്രവിശ്യയിലെ  ജയ്‌ഷെ  മുഹമ്മദിന്റെ പരിശീലന ക്യാമ്പിനെ ലാക്കാക്കിയായിരുന്നു ഇന്ത്യയുടെ വ്യോമാക്രമണം. ആ ക്യാമ്പിൽ ഭീകരരുണ്ടായിരുന്നെന്ന് സമ്മതിക്കാൻ ഇതുവരെ പാക്കിസ്ഥാൻ സന്നദ്ധമായിരുന്നില്ല. ഫെബ്രുവരി 14 ന് നടന്ന പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

'ഇന്ത്യ അന്താരാഷ്ട്ര അതിർത്തി കടന്നു. ഒരുയുദ്ധത്തിലെന്ന പോലെ നടത്തിയ ആക്രമണത്തിൽ 300 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഞങ്ങളുടെ ലക്ഷ്യം അവരുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഞങ്ങൾ അവരുടെ ഹൈക്കമാൻഡിനെയാണ് ലക്ഷ്യമിട്ടത്. സൈനികരെ'-പാക് ഉറുദ്ദു ചാനലിൽ സംവാദത്തിനിടെ ഹിലാലി പറഞ്ഞു.

നേരത്തെ പാക്കിസ്ഥാൻ മുസ്ലിം ലീഗ് -എൻ നേതാവ് അയാസ് സാദിഖ് ദേശീയ അസംബ്ലിയിൽ വളരെ സുപ്രധാനമായ വെളിപ്പെടുത്തൽ നടത്തിയിരുന്നു. 2020 ഒക്ടോബറിൽ. ഒരുസുപ്രധാന യോഗത്തിൽ പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞ കാര്യമാണ് അദ്ദേഹം തുറന്നു പറഞ്ഞത്. പാക് പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ പാക്കിസ്ഥാൻ വിട്ടയച്ചില്ലെങ്കിൽ, അന്ന് രാത്രി 9 മണിയോടെ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുമെന്ന രഹസ്യം. 2019 ഫെബ്രുവരി 27 നാണ് വർദ്ധമാൻ പാക് പിടിയിലായത്. ഇക്കാര്യം പറഞ്ഞപ്പോൾ പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ്വയുടെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു എന്നാണ് അയാസ് സാദിഖ് വെളിപ്പെടുത്തിയത്. അതിന് ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കുന്ന ഒരുപ്രസ്താവന അവരുടെ മുൻ നയതന്ത്രപ്രതിനിധിയിൽ നിന്ന് തന്നെ വരുന്നത്.

2019 മാർച്ച് ഒന്നിനാണ് അട്ടാരി-വാഗാ അതിർത്തി വഴി അഭിനന്ദൻ വർത്തമാൻ തിരിച്ചെത്തിയത്. ബാലാകോട്ട് ആക്രമണം പാക്കിസ്ഥാനുള്ള വ്യക്തമായ സന്ദേശം ആയിരുന്നുവെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഒരിക്കൽ പറഞ്ഞത്. ഇന്ത്യയെ ആക്രമിക്കാൻ ഇനി പാക്കിസ്ഥാൻ നൂറുവട്ടം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വ്യോമാക്രമണത്തിൽ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർന്നത് വ്യോമസേന എയർ ചീഫ് മാർഷൽ ബി എസ് ധനോവ അന്ന് സ്ഥിരീകരിച്ചിരുന്നു. 'ഇന്ത്യയുടെ തിരിച്ചടി വിജയകരമായിരുന്നു , കൊല്ലപ്പെട്ടവരുടെ കണക്ക് പറയുന്ന രീതി സേനയ്ക്കില്ല, നാശനഷ്ടങ്ങളുടെ കണക്ക് പുറത്ത് പറയേണ്ടത് സർക്കാരാണ് എന്നാണ് ധനോവ അന്ന് പറഞ്ഞത്.

ഓപ്പറേഷൻ ബന്ദർ

ബാലാകോട്ട് വ്യോമാക്രമണത്തിനു നൽകിയ രഹസ്യ കോഡ് ഓപ്പറേഷൻ 'ബന്ദർ' എന്നായിരുന്നു. ഓപ്പറേഷന്റെ രഹസ്യസ്വഭാവം നിലനിർത്താൻ വേണ്ടിയാണ് കുരങ്ങൻ എന്ന് അർഥമുള്ള ബന്ദർ എന്ന പേര് നൽകിയതെന്നായിരുന്നു വിശദീകരണം.

ഈ പേര് തിരഞ്ഞെടുക്കാൻ പ്രത്യേക കാരണം ഇല്ലെങ്കിലും രാമ-രാവണ യുദ്ധത്തിന്റെ ഭാഗമായ ഹനുമാന്റെ പേര് സേന ഓപ്പറേഷനു നൽകുകയായിരുന്നു. ചെറിയ സമയത്തിനിടയ്ക്ക് പതിവായി ചെയ്യുന്ന കാര്യമായി തോന്നാൻ വേണ്ടിയാണ് ഇത്തരമൊരു പേര് നൽകിയതെന്നാണ് മറ്റൊരു വിശദീകരണം. ഫെബ്രുവരി 26ന് പുലർച്ചെയാണ് ബാലാകോട്ടിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഓപ്പറേഷൻ നടത്തുന്നത് വരെ സൂക്ഷിച്ചിരുന്ന രഹസ്യ സ്വഭാവമായിരുന്നു.

ബാലകോട്ട് വ്യോമാക്രമണത്തിന്റെ ഗുണങ്ങളും ദോഷങ്ങളും വിശദമായി വിലയിരുത്തിയ ഇന്ത്യൻ വ്യോമസേനയുടെ റിപ്പോർട്ടിൽ ഇന്റലിജൻസിന്റെ കൃത്യതയും ടാർഗറ്റ് സെലക്ഷനുമായിരുന്നു പ്രധാന സവിശേഷതയായി അടയാളപ്പെടുത്തിയിരുന്നത്. മിഷന്റെ ഭാഗമായ പൈലറ്റുമാരുടെ വൈദഗ്ധ്യവും നൈപുണ്യവും പ്രശംസിക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP