Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണം തട്ടിയെടുത്ത ശേഷം അയാൾ ആളാകെ മാറി; എന്റെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് അവരെ കൊണ്ട് എന്നെ തല്ലിച്ചു; തക്ക അവസരം നോക്കി അയാൾ രഹസ്യഭാഗങ്ങളിൽ കൈ അമർത്തി; വസ്ത്രം വലിച്ചുകീറിയിട്ട് തല തറയിൽ ചേർത്ത് ചവുട്ടി പിടിച്ചു; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു'; അടിമാലി സ്വദേശിക്കെതിരെ പട്ടികജാതി യുവതിയുടെ പരാതി

പണം തട്ടിയെടുത്ത ശേഷം അയാൾ ആളാകെ മാറി; എന്റെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് അവരെ കൊണ്ട് എന്നെ തല്ലിച്ചു; തക്ക അവസരം നോക്കി  അയാൾ രഹസ്യഭാഗങ്ങളിൽ കൈ അമർത്തി; വസ്ത്രം വലിച്ചുകീറിയിട്ട് തല തറയിൽ ചേർത്ത് ചവുട്ടി പിടിച്ചു; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു'; അടിമാലി സ്വദേശിക്കെതിരെ പട്ടികജാതി യുവതിയുടെ പരാതി

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: അടിമാലി സ്വദേശി തന്നെ പണം വാങ്ങി കബളിപ്പിച്ച ശേഷം മർദ്ദിച്ച് അവശയാക്കി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മലയരയ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട യുവതിയുടെ പരാതി. പൊലീസ് കേസിൽ അലംഭാവം കാട്ടിയെന്നും എസ് സി എസ് ടി ആക്ട് പ്രകാരം കേസ് എടുത്തിട്ടില്ലെന്നും പരാതിപ്പെടുന്നു. അടിമാലി സ്വദേശി ജയപ്രസാദ് ഗോപിനാഥൻ നായർക്കെതിരെയാണ് ഇവർ അടിമാലി പൊലീസിനെ സമീപിച്ചത്.

ഇയാൾ തന്നെ ആദ്യം പണം വാങ്ങി കബളിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പിന്നീട് വീട്ടിലെത്തി മർദ്ദിക്കുകയും രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും വസ്്ത്രം വലിച്ചുകീറുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് പുറത്തിറങ്ങാൻ കഴിയാത്ത മാനക്കേടിലാക്കി. ജീവിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി കാലുപിടിച്ചപ്പോൾ അസഭ്യവർഷം ചൊരിയുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തു. പൊലീസിൽ പരാതിയുമായി എത്തിയപ്പോൾ കണ്ടത് വിചിത്ര കാഴ്ചയാണ്. പ്രതി സ്ഥാനത്തുള്ളയാളോട് നീ പോയി ചോറുണ്ടിട്ടുവാടാ..എന്നും പറഞ്ഞ് പൊലീസുകാരി പറഞ്ഞുവിടുകയായിരുന്നു.

മലയരയ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെടുന്ന 27 കാരിയാണ് പരാതിക്കാരി. ആരോപണങ്ങൾ ഇങ്ങനെ:

'ഞാൻ മലയരയ ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട ആളാണ്. ജോലി സംബന്ധമായി സഹപ്രവർത്തകരുമായി തമ്മനത്ത് കഴിയവെ താമസിച്ചിരുന്ന കെട്ടിടത്തിന്റെ എഗ്രിമെന്റ് കാലാവധി അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാരനും 200 ഏക്കർ ജവഹർ നഗർ ദേവീനിലയം ജയപ്രസാദ് ഗോപിനാഥൻ നായർ എന്നയാൾ വീട് കണ്ടെത്തി നൽകാമെന്നും വിശ്വസിപ്പിച്ച് പലപ്പോഴായി 20000 രൂപ ഗൂഗിൾപേ വഴിയും 30000 രൂപ പെരുമ്പാവൂർ ബസ്റ്റാന്റിൽ വച്ച് പണമായും വാങ്ങി.

ആഴ്ചകൾക്കു ശേഷം ഒരു ഫ്ലാറ്റ് കാണിക്കുകയും സാധനങ്ങൾ മാറ്റിക്കോളാൻ പറയുകയും ചെയ്തു. എങ്കിലും ഇയാൾ പിന്നീട് യാതൊരു വിവരങ്ങളും ഫ്‌ളാറ്റിനെ പറ്റി പറഞ്ഞില്ല. ഞാൻ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഇയാൾ ഫ്ലാറ്റ് ശരിയായിട്ടുണ്ട്, സാധനങ്ങൾ മാറ്റി വെച്ചോളാം, ജോലി കഴിഞ്ഞ് വരുമ്പോഴേക്കും എഗ്രിമെന്റും റെഡി ആക്കി വെച്ചേക്കാം എന്നൊക്കെ പറഞ്ഞു. ആലുവയിൽ വന്ന് എന്റെ സാധനങ്ങൾ വാങ്ങി പെരുമ്പാവൂർ മണ്ണൂർ എന്ന സ്ഥലത്ത് എത്തിക്കുകയും ചെയ്തു.

ജോലി കഴിഞ്ഞ് വന്ന ഞാൻ ഇയാളെ വിളിച്ചപ്പോൾ ആ ഫ്ലാറ്റ് റെഡിയായില്ലെന്നും വേറെ ഫ്ലാറ്റ് ശരിയാക്കിതരാം എന്നും അറിയിച്ചു.ആളുടെ സംസാരവും ഇടപെടലും ശരിയല്ലെന്ന് മനസിലാക്കിയതിനാൽ ഞാൻ പണം തിരികെ ആവശ്യപ്പെട്ടു. ഇത് വാക്കുതർക്കത്തിനും ഒച്ചപ്പാടിനും കാരണമായി. നേരിട്ട് സംസാരിക്കാം എന്ന് ഇയാൾ പറയുകയും ഞാൻ ജോലി ചെയ്തു കൊണ്ടിരി ക്കുന്ന സ്ഥലത്ത് രാത്രി 11.30 യോടെ മദ്യപിച്ച് എത്തുകയും ഫോണിൽ വിളിച്ചു കാണണം എന്ന് ആവശ്യപ്പെടുകയുമുണ്ടായി.

രാത്രിയിൽ ഇറങ്ങി ചെല്ലാൻ വിസമ്മതിച്ചപ്പോൾ അവിടെ ബഹളം ഉണ്ടാക്കി. ഞാൻ കാരണം സഹപ്രവർത്തകർ ബുദ്ധിമുട്ടരുത് എന്ന് വിചാരിച്ച് ഞാൻ ഇറങ്ങി ചെന്നു. അപ്പോൾ യാതൊരുപ്രകോപനവുമില്ലാതെ ഇയാൾ എന്നെ തല്ലി. ഞാൻ സഹപ്രവർത്തകരെ ഫോണിൽ വിളിക്കാൻ ഒരുങ്ങിയരപ്പോൾ എന്റെ 30000 രൂപ വില ഉള്ള മൊബൈൽ ബലം പ്രയോഗിച്ചു പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.

ഇതിനെതിരെ ഞാൻ കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ ഇയാൾ അവിടെ വന്ന് കാല് പിടിച്ചു. തനിക്കു ഒരു പെൺകുട്ടി ഉള്ളതാണ്, അതുകൊണ്ടു കേസ് കൊടുക്കരുത് എന്നും മറ്റും പറഞ്ഞു.ഇന്നലെ മദ്യ ലഹരിയിൽ പറ്റിപോയതാണ് എന്നും മറ്റും പറഞ്ഞു. പണം താൻ എടുത്തുമറിച്ചതാണെന്നും 19 -ാം തീയതി പണവും സാധനങ്ങളും തിരികെ ഞങ്ങളുടെ വർക്കിന്റെ ഡയറക്ടർ സാറിന്റെ ഫ്ലാറ്റിൽ വെച്ച്, സാറിന്റെ മധ്യസ്ഥതയിൽ തിരികെ തരാം എന്നും പറഞ്ഞു.

ഞാൻ ഇത് സമ്മതിക്കുകയും 19-ാം തീയതി ഞാൻ ആലുവയിൽ സാറിന്റെ ഫ്ലാറ്റിൽ എത്തുകയും ചെയ്തു. എന്നാൽ ഇയാൾ എന്റെ മാതാവിനെയും ഭർത്താവിനെയും സഹോദരനെയും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അവിടെ കൊണ്ടു വന്നു. ഇയാൾ പറഞ്ഞത് വിശ്വസിച്ച് ദേഷ്യം കൊണ്ടു വീട്ടുകാർ എന്നെ തല്ലുകയായിരുന്നു. ഇതിനിടയിൽ തക്ക അവസരം നോക്കി ഇയാൾ എന്റെ മാറിടത്തിലുംം രഹസ്യ ഭാഗങ്ങളിലും പിടിച്ചു അമർത്തി. പിന്നീട് ധാർഷ്ട്യത്തോടെ ചെവിയിൽ വന്ന് നിനക്ക് ക്യാഷ് വേണമല്ലേ... എങ്ങനെ ഉണ്ട് എന്റെ കളി എന്ന് ചോദിക്കുകയും ചെയ്തു.

ശാരീരികവും മാനസികവും ആയി തളർന്ന എന്നെ കഴുത്തിനു കുത്തി പിടിച്ച് ഇനി നിന്നെ ആർക്കും വേണ്ടെടീ...വേണമെങ്കിൽ എന്റെ കൂടെ പോരെ ഒരു കൊടിച്ചി പട്ടിയെ പോലെ നിനക്ക് നിൽക്കാം എന്ന് പറഞ്ഞു. വയറിൽ ചവിട്ടുകയും കരണത്ത് പലവട്ടം അടിക്കുകയും ചെയ്തു. ഞാൻ ധരിച്ചിരുന്ന വസ്ത്രം വലിച്ചു കീറുകയും എന്റെ തല തറയിൽ ചേർത്ത് ചവുട്ടി പിടിക്കുകയും ചെയ്തു.

ഇത് കണ്ടപ്പോൾ അമ്മയ്ക്ക് സംശയമായി. അമ്മ ഇയാളെ പിടിച്ച് മാറ്റി. എന്നോട് അപ്പോൾ തന്നെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും ഇയാൾക്കെതിരെ കേസ് കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ കേസ് കൊടുത്താൽ ഈ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇടുമെന്ന് പറഞ്ഞു അയാൾ ഭീഷണിപ്പെടുത്തി. മക്കളുടെയും എന്റെയും ഭാവി ഓർത്ത് കേസ് നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ഈ സംഭവത്തിനു ശേഷം ഞാൻ വീട്ടുകാരോടും ബന്ധുക്കളോടും എല്ലാവിവരങ്ങളും പറഞ്ഞു. കൈയിലുണ്ടായിരുന്ന രേഖകളും കാണിച്ചു. എന്നേ ഉപദ്രവിച്ചതിനെ ക്കുറിച്ചും ധരിപ്പിച്ചു. വീണ്ടും ഇയാൾ എന്നെ ഫോണിൽ വിളിച്ചു വൃത്തികേടുകൾ പറയുകയും എന്റെ സാധനങ്ങൾ തിരികെ ചോദിച്ചപ്പോൾ തരാൻ കൂട്ടാക്കിയില്ലെന്നുമാത്രമല്ല, ചൊൽപ്പടിക്ക് നിന്നാൽ തരാമെന്ന് പറയുകയുമായിരുന്നു. അനുസരിച്ചു നിന്നില്ലെങ്കിൽ ഇതുകൊണ്ടൊന്നും ഒന്നും അവസാനിക്കില്ല, നിന്നെയും കൊണ്ടു ഞാൻ നേടണം എന്നുവിചാരിച്ചാൽ അത് ഞാൻ നേടുമെന്ന് ഭീഷിണിപ്പെടുത്തുകയും ചെയ്തു.

ഇയാളുടെ ശല്യം സഹിക്കാൻ പറ്റാതെ ഇയാളുടെ ഭാര്യ മഞ്ജു ജയപ്രസാദിനെ വിളിക്കുകയും കാര്യങ്ങൾ പറഞ്ഞപ്പോൾ ഇവർ എന്നെ ചീത്ത വിളിച്ചു കോൺടാക്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തു. പിന്നെയും ഇയാൾ എന്നെ പലരീതിയിൽ ഫോൺ വിളിച്ചു മാനസികമായി പീഡിപ്പിക്കുകയും മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ 3 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇതുകൊടുക്കില്ലെന്ന് വ്യക്തമായതോടെയാണ് ഇയാൾ വീഡിയോ ദൃശ്യം പുറത്തുവിട്ടത്.

ഇത് ഇപ്പോഴും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതുമൂലം മക്കൾക്കും വീട്ടുകാർക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനടയിലും ഇയാൾ പലരീതിയിൽ ഉപദ്രവം തുടർന്നുഅപവാതം പറഞ്ഞുണ്ടാക്കുകയും അറിയുന്ന അടുപ്പക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.ഒടുവിൽ ഇതുവരെയുള്ളതൈല്ലാം പോകട്ടെ എന്നുകരുതി ഉപദ്രവിക്കരുതെ എന്ന അപേക്ഷിച്ചുചെന്നപ്പോൾ അരയത്തി അല്ലേടി നീ, കാട്ടിലെ പട്ടി കുരച്ചാൽ നാട്ടിൽ ആരുകേൾക്കാനാണ് ,അതുകേട്ടു നിന്റെ വീട്ടിലെ കാട്ടുവാസികളും കുറച്ചുകുരക്കുമായിരിക്കും എന്ന് പറഞ്ഞും വളരെ മോശമായ ഭാഷയിൽ എന്നെ അപമാനിക്കുകയുമായിരുന്നു.യുവതി വ്യക്തമാക്കി. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി അടിമാലി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ പൊലീസ് കേസെടുത്തിട്ടുള്ളത് നിസ്സാരവകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിട്ടുള്ളത്.ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന് മൊഴിയിൽ ഉണ്ടായിരുന്നിട്ടും ഈ വകുപ്പിട്ട് കേസെടുത്തിട്ടില്ല. ഇത് കേസ് അട്ടിമറിക്കുന്നതിനുള്ള പൊലീസിന്റെ ഒത്തുകളിയാണ് യുവതി ആരോപിച്ചു. ഞാൻ മൊഴി കൊടുത്തിരിക്കുമ്പോൾ നിന്നെ ഏതായാലും അറസ്റ്റുചെയ്യേണ്ടിവരും ..നീ പോയി ചോറുണ്ടിട്ട് വാടാ എന്നും പറഞ്ഞ് പൊലീസുകാരി ഇവിടെയുണ്ടായിരുന്ന ജയപ്രസാദിനെ പുറത്തേയ്ക്കുപറഞ്ഞയയ്ക്കുകയായിരുന്നെന്നും' യുവതി പറഞ്ഞു.

ഐ പി സി 294(ബി),506,500 എന്നീ വകുപ്പുകൾ പ്രകാരവും പൊലീസ് ആക്ടിലെ 120(ഒ)പ്രകാരവും സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും എസ് സി എസ് ടി ആക്ട് പ്രകാരം കേസെടുക്കുന്നതിന് ചിലകാര്യങ്ങളിൽ കൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇതിനായി വില്ലേജ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഇതിന്റെ മറുപടി ലഭി്ക്കുന്നതനുസരിച്ച് കേസിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തണമോ എന്നകാര്യത്തിൽ തീരുമാനമുണ്ടാവുമെന്നും അടിമാലി സി ഐ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP