Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടാറ്റയുടെ പതാക വാഹകനാകാൻ സഫാരിയെത്തുന്നു; ഈ മാസം തന്നെ വിപണിയിലെത്തും; ഔദ്യോഗിക ചിത്രം പുറത്തുവിട്ട് ടാറ്റാ മോട്ടോഴ്‌സ്

ടാറ്റയുടെ പതാക വാഹകനാകാൻ സഫാരിയെത്തുന്നു; ഈ മാസം തന്നെ വിപണിയിലെത്തും; ഔദ്യോഗിക ചിത്രം പുറത്തുവിട്ട് ടാറ്റാ മോട്ടോഴ്‌സ്

ന്യൂസ് ഡെസ്‌ക്‌

ഡൽഹി: ടാറ്റയുടെ ഏറ്റവും വലിയ എസ്.യു.വിയെന്ന ഖ്യാതിമായായി സഫാരി വിപണിയിലേക്ക്. ജനുവരിയിൽതന്നെ വാഹനം വിപണിയിലെത്തുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാവിറ്റാസ് എന്ന കോഡ്‌നെയിമിൽ അറിയപ്പെട്ടിരുന്ന വാഹനമാണ് സഫാരിയെന്ന് പുനർനാമകരണം ചെയത് വിപണിയിലെത്തുന്നത്.

ഓട്ടോ എക്‌സ്‌പോ 2020 ൽ ഗ്രാവിറ്റാസ് ആയി അവതരിപ്പിച്ച ഏഴ് സീറ്റുകളുള്ള എസ്യുവി മോഡലാണിത്. ജനുവരിയിൽ വാഹനം ഷോറൂമുകളിലെത്തും. ഹാരിയർ എന്ന ജനപ്രിയ എസ്.യു.വിയുടെ വലുപ്പംകൂടിയ മോഡലായാണ് സഫാരി എത്തുന്നത്. ടാറ്റയുടെ ഏറ്റവുംവലിയ എസ്.യു.വിയെന്ന ഖ്യാതിമായാകും സഫാരി വിപണി കീഴടക്കാനെത്തുക.

ഡിസൈനും മെക്കാനിക്കൽ പ്രത്യേകതകളും അഞ്ച് സീറ്റുകളുള്ള ഹാരിയറുമായി പങ്കിടുന്ന എസ്.യു.വി കൂടിയാണിത്. വാഹനത്തിന്റെ വില ഉടൻ പ്രഖ്യാപിക്കില്ലെന്നാണ് അറിയിന്നുത്. മൂന്ന്‌നിര സീറ്റുകളുള്ള സഫാരിക്ക് ഹാരിയറിനേക്കാൾ ഉയരമുണ്ട്.ഹാരിയർ പോലെ മാനുവൽ, ഓട്ടോ ഓപ്ഷനുകളുള്ള 170 എച്ച്പി ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന്. ഹാരിയറും സഫാരിയും ടാറ്റയുടെ ഒമേഗ പ്ലാറ്റ്‌ഫോമാണ് പങ്കിടുന്നത്.

മൂന്നാം നിര സീറ്റുകളെ ഉൾക്കൊള്ളുന്നതിന് ഹാരിയറിന്റെ നീളത്തിൽ നിന്ന് 63 മില്ലീമീറ്ററും ഉയരത്തിൽ 80 മില്ലീമീറ്ററും സഫാരിക്ക് ടാറ്റ വർധിപ്പിച്ചിട്ടുണ്ട്. 4,661 മില്ലീമീറ്റർ നീളവും 1,894 മില്ലീമീറ്റർ വീതിയും 1,786 മില്ലീമീറ്റർ ഉയരവും 2,741 മില്ലീമീറ്ററും വീൽബേസുമാണ് പുതിയ വാഹനത്തിനുള്ളത്. രൂപത്തിൽ ഏകദേശം ഒരുപോലെയാണ് ഇരുവാഹനങ്ങളും. സഫാരിയും ഹാരിയറും തമ്മിലുള്ള മുൻവശത്തെ സ്‌റ്റൈലിങ് വ്യത്യാസങ്ങൾ സൂക്ഷ്മമാണ്.

എന്നാൽ ബി പില്ലർ മുതൽ സഫാരി വ്യത്യസ്തമാണ്. പുതിയ എസ്യുവിക്കായി പുതുപുത്തൻ അലോയ് ഡിസൈനും നൽകിയിട്ടുണ്ട്. ഇന്റീരിയറും മറ്റ് സവിശേഷതകളുടെ ലിസ്റ്റും സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റയുടെ ഏറ്റവും ഉയർന്ന എസ്യുവി എന്ന നിലയിൽ സഫാരിക്ക് ഹാരിയറിനേക്കാൾ വില കൂടുതലുണ്ടാകുമെന്നാണ് കരുതുന്നത്. ഹാരിയറിന്റെ വില 13.84-20.30 ലക്ഷം രൂപയാണ്. ടാറ്റയുടെ പതാക വാഹകരാകാൻ എത്തുന്ന സഫാരിയെ വാഹനപ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP