Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വംശീയധിക്ഷേപം വിടാതെ ഓസ്‌ട്രേലിയ; സിഡ്‌നി ടെസ്റ്റിനിടെ സിറാജിനും ബുമ്രയ്ക്കുമെതിരെ ഓസീസ് കാണികൾ; മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം

വംശീയധിക്ഷേപം വിടാതെ ഓസ്‌ട്രേലിയ; സിഡ്‌നി ടെസ്റ്റിനിടെ സിറാജിനും ബുമ്രയ്ക്കുമെതിരെ ഓസീസ് കാണികൾ; മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം

സ്പോർട്സ് ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയയ്ക്കെതിരായ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യയുടെ യുവ പേസ് ബോളർമാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവർക്കെതിരെ വംശീയാധിക്ഷേപം. ടെസ്റ്റിന്റെ രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലുമാണ് സംഭവം അരങ്ങേറിയത്. കാണികളുടെ കൂട്ടത്തിൽ നിന്നും ചിലരാണ് ഇന്ത്യൻ താരങ്ങൾക്ക് നേരെ വംശീയ അധിക്ഷേപത്തിന് മുതിർന്നത്. ഇതേത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മാച്ച് റഫറി ഡേവിഡ് ബൂണിന് ഔദ്യോഗികമായി പരാതി നൽകി.

കാണികളുടെ മോശം പെരുമാറ്റം ശ്രദ്ധയിൽപെട്ട ഇന്ത്യൻ നായകൻ അജിൻക്യ രഹാനെയാണ് അംപയർമാരെ അറിയിച്ചത്.സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവർക്കൊപ്പം ഓൺ ഫീൽഡ് അംപയർമാരായ പോൾ റീഫൽ, പോൾ വിൽസൻ എന്നിവരുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.

മുഹമ്മദ് സിറാജിനെതിരെ വംശീയാധിക്ഷേപം ഉണ്ടായതായി സ്ഥിരീകരിച്ച് പ്രശസ്ത മാധ്യമപ്രവർത്തകൻ ബോറിയ മജുംദാർ ട്വീറ്റ് ചെയ്തു.

Mohammed Siraj racially abused in Sydney: Indian team lodges official complaint. Drunk supporters passed a series of racially abusive comments and the match referee has been informed. More on 5@5 @SportsTodayofc @IndiaToday

- Boria Majumdar (@BoriaMajumdar) January 9, 2021

'സിഡ്‌നിയിൽവച്ച് മുഹമ്മദ് സിറാജിനെതിരെ വംശീയാധിക്ഷേപം ഉണ്ടായി. തുടർന്ന് ഇന്ത്യൻ ടീം ഔദ്യോഗികമായി പരാതി നൽകി. മത്സരത്തിനിടെ മദ്യപിച്ചെത്തിയ കാണികളിൽ ചിലരാണ് വംശീയച്ചുവയുള്ള പരാമർശങ്ങൾ നടത്തിയത്. ഇക്കാര്യം മാച്ച് റഫറിയുടെ ശ്രദ്ധയിലെത്തിയിട്ടുണ്ട്' - ബോറിയ മജുംദാർ കുറിച്ചു.

'മങ്കിഗേറ്റും' ഇതേ സിഡ്‌നിയിൽ

ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് ബന്ധത്തെ അസ്ഥിരപ്പെടുത്തിയ കുപ്രസിദ്ധമായ 'മങ്കിഗേറ്റ്' വിവാദം അരങ്ങേറിയതും ഇതേ വേദിയിലാണ്. 2008 ജനുവരി 2 മുതൽ 6 വരെ സിഡ്‌നിയിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെ ഓസ്ട്രേലിയയുടെ ആൻഡ്രൂ സൈമണ്ട്സിനെ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് 'കുരങ്ങൻ' എന്ന് അധിക്ഷേപിച്ചെന്നായിരുന്നു ആരോപണം. എന്നാൽ സഹതാരം സച്ചിൻ തെൻഡുൽക്കറിന്റെ മൊഴിയാണ് ഏറെ നാൾ നീണ്ട വിവാദത്തെയും പ്രതിഷേധത്തെയും തണുപ്പിച്ചത്.

'മാ കി....'(അമ്മയെപ്പറ്റി ഹിന്ദിയിൽ അസഭ്യം) എന്നാണ് ഹർഭജൻ പറഞ്ഞതെന്ന് സച്ചിൻ മൊഴി നൽകിയതോടെ സച്ചിനെതിരെയും ഓസ്‌ട്രേലിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. 'മങ്കി' (കുരങ്ങ്) എന്ന് ഓസ്ട്രേലിയൻ താരങ്ങൾ തെറ്റിദ്ധരിച്ചാതാവാമെന്ന നിഗമനത്തോട് ഒടുവിൽ സൈമണ്ട്സിനും യോജിക്കേണ്ടി വന്നു.

2007ൽ വഡോദരയിൽ ഇന്ത്യ-ഓസീസ് ഏകദിന മൽസരം നടക്കുമ്പോൾ കാണികളും സൈമണ്ട്‌സിനെ കുരുങ്ങൻ എന്ന് വിളിച്ച് കളിയാക്കിയിരുന്നു. എന്നാൽ കാണികളിൽ നിന്നു വംശീയാധിക്ഷേപത്തിന്റെ ചുവയുള്ള ഒന്നുമുണ്ടായില്ലെന്നും 'ഗണപതിപപ്പാ മോറിയ' എന്നു ഗാലറിയിൽ നിന്നു കേട്ടതു സൈമണ്ട്സ് തെറ്റിദ്ധരിച്ചതാവാനാണ് ഇടയെന്നുമാണ് പൊലീസ് വൃത്തങ്ങൾ അന്ന് വിശദീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP