Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൈക്കിലേക്ക് ഓമ്നി വാൻ പാഞ്ഞു കയറി; സേലത്ത് രണ്ടു മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; അപകടം പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും വഴി

ബൈക്കിലേക്ക് ഓമ്നി വാൻ പാഞ്ഞു കയറി; സേലത്ത് രണ്ടു  മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; അപകടം പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും വഴി

ശ്രീലാൽ വാസുദേവൻ

തൃശൂർ: നിയന്ത്രണം വിട്ട മാരുതി ഓമ്നി വാൻ ബൈക്കിലേക്ക് പാഞ്ഞു കയറി തമിഴ്‌നാട്ടിലെ സേലത്ത് രണ്ടു മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പന്തളം, മെഡിക്കൽ മിഷൻ പുത്തൻവിളയിൽ റ്റി.എ.ശിബിലിയുടെ മകൻ മുഹമ്മദ് നിയാസ് (22), തൃശൂർ ചെറുത്തുരുത്തി കറുപ്പം വീട്ടിൽ മുസ്തഫയുടെ മകൻ ഇജാസ് അഹമ്മദ് (22) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 9.30ന് സേലം മേച്ചൂർ പൊലീസ് സ്റ്റേഷന് സമീപം ഇവർ സഞ്ചരിച്ച് ബൈക്കിലേക്ക് തമിഴ്‌നാട് സ്വദേശിയുടെ കാർ നിയന്ത്രണം വിടിച്ച് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അടുത്ത ട്രാക്കിലേക്ക് ഇരുവരും തെറിച്ചു വീഴുകയായിരുന്നു. ഇരുവരും ബംഗളൂരുവിൽ പഠിക്കുകയായിരുന്നു.

മുഹമ്മദ് നിയാസ് നാലാം വർഷ ഫാംഡി ബിരുദധാരിയാണ്. ഇജാസ് ബിബിഎ വിദ്യാർത്ഥിയും പരീക്ഷ കഴിഞ്ഞ ഇരുവരും നാട്ടിലേക്ക് വരുമ്പോഴാണ് അപകടം. മുതാംസ് മുഹമ്മദ് നിയാസിന്റെ മാതാവാണ്. നാദിയ ശിബിലി സഹോദരിയാണ്. കബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കടയ്ക്കാട് മുസ്ലിം ജുംആ മസ്ജിദ് കബർസ്ഥാനിൽ .മുസ്തഫ ഇജാസ് അഹമ്മദിന്റെ പിതാവായാണ് ബർക്കീസ് മാതാവ്, ഫാസില സഹോദരിയാണ് കബറക്കടം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP