Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഉത്തരധ്രുവത്തിലൂടെ ഏറ്റവും ദൈർഘ്യമേറിയ വിമാന യാത്ര; ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യൻ വനിതാ വൈമാനികർ; 16,000 കിലോമീറ്റർ നീളുന്ന യാത്രയ്ക്ക് നാളെ തുടക്കമാകും; സുവർണാവസരമെന്ന് സംഘത്തെ നയിക്കുന്ന സോയ അഗർവാൾ

ഉത്തരധ്രുവത്തിലൂടെ ഏറ്റവും ദൈർഘ്യമേറിയ വിമാന യാത്ര; ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യൻ വനിതാ വൈമാനികർ; 16,000 കിലോമീറ്റർ നീളുന്ന യാത്രയ്ക്ക് നാളെ തുടക്കമാകും; സുവർണാവസരമെന്ന് സംഘത്തെ നയിക്കുന്ന സോയ അഗർവാൾ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ചരിത്രത്തിലേക്ക് ചിറക് വിരിച്ച് അവർ നാളെ ആ സ്വപ്ന യാത്രയ്ക്ക് തുടക്കമിടും. ഉത്തര ധ്രുവത്തിലൂടെ ഏറ്റവും ദൈർഘ്യമേറിയ വിമാന യാത്രയ്ക്ക്. സാൻ ഫ്രാൻസിസ്‌കോയിൽനിന്ന് ആരംഭിച്ച് ബെംഗളൂരുവിൽ അവസാനിക്കുന്ന ആകാശയാത്രയിലൂടെ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ വനിതാ വൈമാനികർ.

ബോയിങ് 777 വിമാനത്തിൽ എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാരുടെ സംഘമാണ് ഉത്തരധ്രുവത്തിലൂടെ 16,000 കിലോമീറ്റർ നീളുന്ന യാത്ര നടത്തുക. ചരിത്രത്തിലേയ്ക്കുള്ള ആകാശയാത്രയ്ക്ക് നാളെ തുടക്കമാകും. എയർ ഇന്ത്യ കാപ്റ്റൻ സോയ അഗർവാളാണ് സംഘത്തെ നയിക്കുന്നത്.

ഉത്തരധ്രുവത്തിലൂടെയുള്ള യാത്ര അങ്ങേയറ്റം സാങ്കേതികവും വൈദഗ്ധ്യവും പരിചയസമ്പത്തും ആവശ്യമുള്ളതുമാണ്.സാധാരണ ഏറ്റവും വൈദഗ്ധ്യമുള്ള പൈലറ്റുമാരെയാണ് ഈ റൂട്ടിൽ വിമാനം പറത്താൻ വിമാനക്കമ്പനികൾ നിയോഗിക്കാറുള്ളത്. ഇത്തവണ വനിതാ പൈലറ്റുമാരെയാണ് എയർ ഇന്ത്യ ഇത്തരമൊരു ഉത്തരവാദിത്തം ഏൽപ്പിക്കുന്നത്. എയർ ഇന്ത്യ വക്താവ് പറഞ്ഞു.

ഇത്തരമൊരു ഉത്തരവാദിത്തം തന്നെ ഏൽപ്പിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് പൈലറ്റുമാരുടെ സംഘത്തെ നയിക്കുന്ന സോയ അഗർവാൾ പറഞ്ഞു. ഏതൊരു പ്രൊഫഷണൽ പൈലറ്റിന്റെയും സ്വപ്നമാണ് ഈ യാത്ര. ഉത്തരധ്രുവത്തിനു മുകളിലൂടെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടിൽ വിമാനം പറത്താൻ ലഭിച്ചിരിക്കുന്നത് ഒരു സുവർണാവസരമാണെന്നും അവർ പറഞ്ഞു.

ബോയിങ് 777 പറത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് ആണ് സോയ അഗർവാൾ. 2013ൽ ആയിരുന്നു അവർ ഈ നേട്ടം കരസ്ഥമാക്കിയത്. കാപ്റ്റന്മാരായ തന്മയ് പപ്പാഗരി, ആകാൻഷ സോനാവാനെ, ശിവാനി മൻഹാസ് എന്നിവരാണ് സോയ അഗർവാളിനൊപ്പമുള്ളത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP