Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിയാദ് ഉസ്മാൻ, പി.എൻ ബാബുരാജൻ, ഡോ. മോഹൻ തോമസ് അപെക്സ് ബോഡി അധ്യക്ഷന്മാർ

സിയാദ് ഉസ്മാൻ, പി.എൻ ബാബുരാജൻ, ഡോ. മോഹൻ തോമസ് അപെക്സ് ബോഡി അധ്യക്ഷന്മാർ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള കലാ, കായിക, സാംസ്‌കാരിക, ജനസേവന പ്രവർത്തനങ്ങൾക്കുള്ള അപെക്സ് ബോഡി അധ്യക്ഷന്മാരായി സിയാദ് ഉസ്മാൻ, പി.എൻ ബാബുരാജൻ, ഡോ. മോഹൻ തോമസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.കോവിഡ് പശ്ചാത്തലത്തിൽ ഇന്നലെ നടന്ന ഓൺലൈൻ തെരഞ്ഞെടുപ്പിലാണ് അടുത്ത രണ്ടുവർഷത്തേക്കുള്ള ഭാരവാഹികളെ കണ്ടെത്തിയത്.

ഐ.സി.ബി. എഫിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സന്തോഷ് കുമാർ പിള്ളയെ പരാജയപ്പെടുത്തിയാണ് സിയാദ് ഉസ്മാൻ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്.സിയാദ് ഉസ്മാന് 938 വോട്ട് ലഭിച്ചപ്പോൾ സന്തോഷ് പിള്ളക്ക് 471 വോട്ട് മാത്രമേ ലഭിച്ചുള്ളൂവിനോദ് നായർ (920), സബിത് സഹീർ (828) കുൽദീപ് കൗർ (817) രജനി മൂർത്തി (591) എന്നിവരാണ് അംഗങ്ങൾ.അസോസിയേറ്റഡ് ഓർഗനൈസേഷൻസ് പ്രതിനിധിയായി ദിനേശ്് ഗൗഡ തെരഞ്ഞെടുക്കപ്പെട്ടു.

ഐ.സി.സി.യിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജൂട്ടാസ് പോളിനെ പരാജയപ്പെടുത്തി് നിലവിലെ ഐ.സി.ബി. എഫ്. പ്രസിഡണ്ടായ പി.എൻ ബാബുരാജൻ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചു.പി.എൻ ബാബുരാജന്് 759 വോട്ട് ലഭിച്ചപ്പോൾ ജൂട്ടാസ് പോളിന് 521 വോട്ട് മാത്രമേ ലഭിച്ചുള്ളൂസുബ്രഹ്മണ്യ ഹെബ്ബഗുലു (790) അഫ്‌സൽ അബ്ദുൽ മജീദ് (664) അനീഷ് ജോർജ് മാത്യൂ ( 722) കമല ധൻസിങ് താക്കൂർ (645) എന്നിവരാണ് അംഗങ്ങൾ.

ഐ. എസ്. സി.യിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഷറഫ് പി ഹമീദിനെ പരാജയപ്പെടുത്തി ഡോ. മോഹൻ തോമസ് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കി.ഡോ. മോഹൻ തോമസിന് 642 വോട്ട് ലഭിച്ചപ്പോൾ ഷറഫ് പി ഹമീദിന് 473 വോട്ട് മാത്രമേ ലഭിച്ചുള്ളൂ . 2022 ഫിഫ ലോകകപ്പ് നടക്കാനിരിക്കെ ഏറെ വാശിയേറിയ മൽസരമാണ് ഇന്ത്യൻ സ്പോർട്സ് സെന്ററിലേക്ക് നടന്നത്.
ഷെജി വലിയകത്ത് (709), വർക്കി ബോബൻ കെ (626) , ടി.എസ് ശ്രീനിവാസ്(631), റുക്കയ്യ പച്ചീസ (1011) എന്നിവരാണ് അംഗങ്ങൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP