Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കലാപകാരികൾക്കെതിരെ അമേരിക്കയിൽ കർശന നടപടി; ഇന്ത്യയിൽ അനുനയം; ജനാധിപത്യം ഒരിടത്ത് മാത്രം പുലർന്നാൽ മതിയോ? ഫേസ്‌ബുക്ക് നിലപാടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ചൂട് പിടിക്കുന്നു

കലാപകാരികൾക്കെതിരെ അമേരിക്കയിൽ കർശന നടപടി; ഇന്ത്യയിൽ അനുനയം; ജനാധിപത്യം ഒരിടത്ത് മാത്രം പുലർന്നാൽ മതിയോ? ഫേസ്‌ബുക്ക് നിലപാടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ചൂട് പിടിക്കുന്നു

ന്യൂസ് ഡെസ്‌ക്‌

കാലിഫോർണിയ : യുഎസ് പാർലമെന്റിലേക്ക് ഡോണൾഡ് ട്രംപ് അനുയായികൾ അതിക്രമിച്ച് കടക്കുകയും കലാപം അഴിച്ചുവിടുകയും ചെയ്ത വിഷയത്തിൽ നടപടി എടുക്കുന്ന ഫേസ്‌ബുക്ക് ഇന്ത്യയിൽ കലാപം ലക്ഷ്യമിട്ടുള്ള പോസ്റ്റുകൾ നീക്കാൻ മടിക്കുന്നുവെന്ന് വിമർശനം. ജനാധിപത്യം അമേരിക്കയിൽ മാത്രം പുലർന്നാൽ മതിയോ, ഇന്ത്യക്കാർക്ക് എന്തുമായിക്കോട്ടെയെന്നാണോ ഫേസ്‌ബുക്ക് അധികൃതരുടെ നിലപാട് എന്നതാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയരുന്ന ചോദ്യം.

പാർലമെന്റിലേക്ക് ട്രംപ് അനുകൂലികൾ അതിക്രമിച്ചു കയറിയതിനെ തുടർന്ന്, ട്രംപിന്റെ ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. അധികാരകൈമാറ്റം സാധ്യമാകും വരെയെങ്കിലും അക്കൗണ്ടുകൾ മരിവിപ്പിച്ചു നിർത്തുമെന്ന് ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് അറിയിക്കുകയും ചെയ്തു.

അമേരിക്കൻ ജനാധിപത്യത്തിന് ഭീഷണിയുണ്ടായപ്പോൾ അതിവേഗം നടപടി എടുത്ത ഫേസ്‌ബുക്ക്, ഇന്ത്യയിലുണ്ടായ സമാന പരാതികളിൽ നടപടിയൊന്നും എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.

ബിജെപി നേതാവിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ കേന്ദ്ര സര്ക്കാരിനു വേണ്ടി ഫേസ്‌ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങൾ തിരുത്തിയതായും കണ്ടെത്തിയിരുന്നു.

കലാപാഹ്വാനങ്ങൾ മുഴക്കിയ നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്ന് നിരന്തരം ആവശ്യമുയർന്നിട്ടും ഫേസ്‌ബുക്ക് പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് വർഗീയ വിദ്വേഷം കലർന്ന നിരവധി പോസ്റ്റുകളും വിഡിയോകളും ഫേസ്‌ബുക്കിലൂടെ പ്രചരിച്ചിരുന്നു. ഭരണം കൈയാളുന്ന പാർട്ടികളിലെ നിരവധി നേതാക്കളുടെയും വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും ഫേസ്‌ബുക്കിൽ നിന്നും ട്വിറ്ററിൽ് നിന്നും നീക്കം ചെയ്യാത്തതിനെതിരെ വ്യാപകമായി വിമര്ശനങ്ങൾ ഉയർന്നിരുന്നു.

ടൈംസ് മാഗസിനും ഫേസ്‌ബുക്കിന്റെ ഇന്ത്യയിലെ പക്ഷപാത നിലപാടിനെതിരെ റിപോര്ട്ട് ചെയ്തിരുന്നു. വിദ്വേഷ പ്രചരണങ്ങൾക്കെതിരെയുള്ള നയങ്ങൾ ഇന്ത്യയിൽ നടപ്പാക്കുന്നത് വാണിജ്യ താൽപര്യങ്ങൾക്ക് എതിരാകുമെന്ന് ഫേസ്‌ബുക്ക് ആശങ്കപ്പെടുന്നതായായിരുന്നു റിപോർട്ടുകൾ.

പരിഹാസച്ചുവയുള്ള ട്വീറ്റുമായാണ് തൃണമൂൽ എംപി മഹുവ മൊയ്ത്ര ഫേസ്‌ബുക്കിന്റെ ഇരട്ടത്താപ്പിനെ വിമർശിച്ചത്. ഇന്ത്യയിൽ് വിദ്വേഷ പ്രചരണങ്ങളും വ്യാജവാര്ത്തകളും പടച്ചുവിടുന്നവർക്കെതിരെ എന്നാണ് ഫേസ്‌ബുക്ക് നടപടിയെടുക്കുകയെന്ന് അവർ ചോദിച്ചു.

'സംഘർഷമുണ്ടാക്കുന്നത് തടയാൻ ഫേസ്‌ബുക്കും ഇൻസ്റ്റഗ്രാമും ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലും വിദ്വേഷ പ്രചരണങ്ങൾക്കും വ്യാജവാര്ത്തകൾക്കും എതിരെ അതേ മാനദണ്ഡങ്ങളും നടപടിയും എന്നാണുണ്ടാകുക. അതോ നിങ്ങളുടെ വാണിജ്യ സാധ്യതകളാണോ അതിനേക്കാൾ പ്രധാനം?'- മഹുവ ട്വീറ്റ് ചെയ്തു.

Facebook/instagram ban Trump indefinitely for using platform to incite violence

When can we expect the same standards & action against hate/fake news mongerers in India, Mr. Zuckerberg?

Or are the risks to your business too great?
- Mahua Moitra (@MahuaMoitra) January 7, 2021

ബിജെപി നേതാവിനെതിരെ നടപടിയെടുക്കുന്നത് ഒഴിവാക്കണമെന്ന് ഫേസ്‌ബുക്കിന്റെ പോളിസി ഹെഡ് ആയിരുന്ന അങ്കി ദാസ് ഉപദേശിച്ചതായി വാള്‌സ്ട്രീറ്റ് ജേണലില് റിപോര്ട്ട് വന്നിരുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് സഹായിച്ചിരുന്നു എന്ന അർഥത്തിൽ അങ്കി ദാസ് പറഞ്ഞതായും റിപോർട്ടുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP