Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോഷണം ക്യാമറയിൽ കുടുങ്ങി; നാടറിഞ്ഞതോടെ ബൈക്ക് തിരിച്ചെത്തിച്ച് മോഷ്ടാവ് മുങ്ങി; ചങ്ങരംകുളത്തിൽ നിന്നും ഒരു വ്യത്യസ്തനായ കള്ളൻ

മോഷണം ക്യാമറയിൽ കുടുങ്ങി; നാടറിഞ്ഞതോടെ ബൈക്ക് തിരിച്ചെത്തിച്ച് മോഷ്ടാവ് മുങ്ങി; ചങ്ങരംകുളത്തിൽ നിന്നും ഒരു വ്യത്യസ്തനായ കള്ളൻ

സ്വന്തം ലേഖകൻ

ചങ്ങരംകുളം: ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യം സി.സി.ടി.വി. ക്യാമറയിൽ കുടുങ്ങി നാടറിഞ്ഞതോടെ ബൈക്ക് തിരിച്ചെത്തിച്ച് മോഷ്ടാവ് മുങ്ങി. ചങ്ങരംകുളത്താണ് ഈ വ്യത്യസ്തമായ സംഭവം അരങ്ങേറിയത്. മോഷണം പോയ ബൈക്കാണ് ദൃശ്യങ്ങൾ പ്രചരിച്ചതോടെ അജ്ഞാതനായ കള്ളൻ തിരിച്ചെത്തിച്ച് മുങ്ങുകയായിരുന്ു. ചങ്ങരംകുളം ചിയ്യാനൂരിലാണ് സംഭവം.

കഴിഞ്ഞദിവസം ചിയ്യാനൂർ പാടത്തെ അജ്മലിന്റെ ഉടമസ്ഥതയിലുള്ള വർക്ക്‌ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി പള്ളിക്കര സ്വദേശി ബൈക്ക് നൽകിയിരുന്നു. പിന്നീട് വർക്ക്‌ഷോപ്പ് ഉടമ പുറത്തുപോയി കുറച്ചുകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വർക്ക് ഷോപ്പിൽ ബൈക്ക് കാണാനില്ല. സമീപത്തെ സ്ഥാപനത്തിൽനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യം സഹിതം ബൈക്ക് ഉടമയും വർക്ക് ഷോപ്പ് ഉടമയും ചങ്ങരംകുളം പൊലീസിന് പരാതി നൽകി.

സംഭവദൃശ്യം നവമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ മോഷ്ടാവ് വ്യാഴാഴ്ച രാവിലെ ബൈക്ക് എത്തിച്ച് സമീപത്തെ മരുന്നുകടയിൽ താക്കോൽ ഏൽപിച്ച് ഉടമ വന്ന് വാങ്ങുമെന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു.പിന്നീട് ചിറവല്ലൂരിൽനിന്ന് വർക്ക് ഷോപ്പ് ഉടമയ്ക്ക് വിളിച്ച് ബൈക്ക് തിരിച്ചേല്പിച്ചിട്ടുണ്ടെന്നും അബദ്ധം പറ്റിയതാണെന്നും പറഞ്ഞു.

ഇയാൾ വാടകയ്ക്ക് വിളിച്ച ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോണിൽ നിന്നാണ് വർക്ക് ഷോപ്പ് ഉടമയ്ക്ക് കോൾ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തിൽ മനസ്സിലായി. മോഷ്ടാവിനെ തിരിച്ചറിഞ്ഞില്ലെങ്കിലും നഷ്ടപ്പെട്ട ബൈക്ക് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് വർക്ക് ഷോപ്പ് ഉടമയും ബൈക്ക് ഉടമയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP