Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെ.ഇ.ഇ. അഡ്വാൻസ്ഡ് പ്രവേശന പരീക്ഷ ജൂലൈ മൂന്നിന്; പരീക്ഷാ നടത്തിപ്പിന്റെ ചുമതല ഖരഗ്പുർ ഐഐടിക്ക്

ജെ.ഇ.ഇ. അഡ്വാൻസ്ഡ് പ്രവേശന പരീക്ഷ ജൂലൈ മൂന്നിന്; പരീക്ഷാ നടത്തിപ്പിന്റെ ചുമതല ഖരഗ്പുർ ഐഐടിക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 2021 ലെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് പ്രവേശന പരീക്ഷ ജൂലൈ മൂന്നിന്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാലാണ് ഇക്കാര്യം അറിയിച്ചത്. ഖരഗ്പുർ ഐഐടിക്കാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല. രാജ്യത്തെ 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.)കളിലേക്കുള്ള പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ്.

കഴിഞ്ഞ വർഷം ജെ.ഇ.ഇ മെയിനിൽ യോഗ്യത നേടിയ 2.5 ലക്ഷം പേർക്ക് ഇത്തവണ ജെ.ഇ.ഇ അഡ്വാൻസ്ഡ് 2021 ന് അപേക്ഷിക്കാം. പ്രവേശനത്തിനുള്ള അടിസ്ഥാന മാനദണ്ഡമെന്ന നിലയിൽ പ്ലസ്ടുവിന് 75% മാർക്ക് വേണമെന്ന കാര്യത്തിൽ കോവിഡ് സാഹചര്യത്തിൽ ഇളവ് നൽകിയിട്ടുണ്ട്.

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ നാലുസെഷനുകളായാണ് ജെ.ഇ.ഇ. (മെയിൻ) പരീക്ഷ നടത്തുക. ഫെബ്രുവരി 23 മുതൽ 26 വരെയുള്ള സെഷനിലാണ് തുടക്കം. അതുകഴിഞ്ഞ് മാർച്ച് 15 മുതൽ 18, ഏപ്രിൽ 27 മുതൽ 30, മെയ്‌ 24 മുതൽ 28 എന്നിങ്ങനെയാകും പരീക്ഷകൾ. സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകൾ മെയ്‌ നാല് മുതൽ ജൂൺ പത്തുവരെ നടത്തുമെന്നും ഫലം ജൂലായ് 15-ന് പ്രഖ്യാപിക്കുമെന്നും മന്ത്രി നേരത്തേ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP