Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രശസ്ത ഫാഷൻ ഡിസൈനർ സത്യ പോൾ അന്തരിച്ചു; വിട പറഞ്ഞത് വസ്ത്രങ്ങളിൽ വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങൾ നടത്തിയ പ്രതിഭ

പ്രശസ്ത ഫാഷൻ ഡിസൈനർ സത്യ പോൾ അന്തരിച്ചു; വിട പറഞ്ഞത് വസ്ത്രങ്ങളിൽ വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങൾ നടത്തിയ പ്രതിഭ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പ്രശസ്ത ഫാഷൻ ഡിസൈനർ സത്യ പോൾ (79) അന്തരിച്ചു. കോയമ്പത്തൂരിലെ ഈഷ യോഗസെന്ററിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. ഡിസംബറിൽ പക്ഷാഘാതമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പക്ഷാഘാതമുണ്ടായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അദ്ദേഹം യോ​ഗ സെന്ററിലേക്ക് മാറുന്നത്. ഡോക്ടർമാരിൽ നിന്ന് പ്രത്യേക അനുമതി നേടിയാണ് സത്യ പോളിനെ യോഗസെന്ററിലേക്ക് മാറ്റിയത്. 2015 മുതൽ യോഗകേന്ദ്രത്തിലായിരുന്നു അദ്ദേഹത്തിന്റെ വാസം.

വസ്ത്ര വ്യാപാരരംഗത്ത് വേറിട്ട ഇടപെടലുകൾ നടത്തിയാണ് സത്യ പോൾ വാർത്തകളിൽ ഇ‌ടംപിടിച്ചത്. സ്വദേശീയ പ്രിന്റുകളും ഡിസൈനുകളും ഉൾപ്പെടുത്തി വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങളായിരുന്നു സത്യ പോളിന്റേത്. 1985 ഏപ്രിൽ ഒന്നിനാണ് തന്റെ വ്യവസായസംരംഭം അദ്ദേഹം ആരംഭിച്ചത്. സാരികളിൽ പുതുമയും വ്യത്യസ്തതയും അവതരിപ്പിച്ച സത്യപോൾ ഫാഷൻ വെയറുകൾ ഇന്ത്യയിലുടനീളം ലഭ്യമാണ്.

ഇന്ത്യൻ ഫാഷൻ വ്യവസായത്തിന് വേറിട്ട മുഖം നൽകിയ അത്യുത്സാഹിയും ആത്മസമർപ്പണവുമുള്ള വ്യക്തിയായിരുന്നു സത്യപോൾ എന്ന് ട്വിറ്ററിലൂടെ സദ്ഗുരു സ്മരിച്ചു. 1970 കളിൽ പ്രൊഫസർ ജെ കൃഷ്ണമൂർത്തിയുടെ പ്രഭാഷണങ്ങളിൽ ആകൃഷ്ടനായി സത്യപോൾ ആത്മീയാന്വേഷണത്തിലേക്ക് തിരിഞ്ഞതായും തുടർന്ന് ഓഷോയുടേയും പിന്നീട് സദ്ഗുരുവിന്റെയും ശിഷ്യത്വം സ്വീകരിച്ചതായും അദ്ദേഹത്തിന്റെ മരണവാർത്ത അറിയിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിൽ മകൻ പുനീത് നന്ദ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP