Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൽകുക മൂന്നുവർഷം ഗ്യാരന്റിയുള്ള എൽഇഡി. ബൾബുകൾ; 100 രൂപയിലധികം വിലയുള്ള ബൾബുകൾ 65 രൂപയ്ക്ക് കൊടുക്കും; ഗ്യാരന്റി കാലയളവിനിടയിൽ കേടായാൽ പുതിയത് കിട്ടും; വില വൈദ്യുതി ബില്ലിന്റെ കൂടെ ഒന്നിച്ചോ തവണകളായോ അടയ്ക്കാം; ഫിലമെന്റ് രഹിത കേരളം പദ്ധതിക്ക് തുടക്കം

നൽകുക മൂന്നുവർഷം ഗ്യാരന്റിയുള്ള എൽഇഡി. ബൾബുകൾ; 100 രൂപയിലധികം വിലയുള്ള ബൾബുകൾ 65 രൂപയ്ക്ക് കൊടുക്കും; ഗ്യാരന്റി കാലയളവിനിടയിൽ കേടായാൽ പുതിയത് കിട്ടും; വില വൈദ്യുതി ബില്ലിന്റെ കൂടെ ഒന്നിച്ചോ തവണകളായോ അടയ്ക്കാം; ഫിലമെന്റ് രഹിത കേരളം പദ്ധതിക്ക് തുടക്കം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വീടുകളിലെ സാധാരണ ഫിലമെന്റ് ബൾബുകൾ മാറ്റി എൽഇഡി ബൾബുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. വൈദ്യുതി ഉപഭോഗവും ചെലവും ഗണ്യമായി കുറയ്ക്കാൻ ഇതുകൊണ്ടു കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി പൂർണമായാൽ 100 മുതൽ 150 വരെ മെഗാവാട്ട് വൈദ്യുതി ലഭിക്കാൻ കഴിയും. ഇതുവഴി കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങൽ ചെലവ് കുറയും.

മൂന്നുവർഷം ഗ്യാരന്റിയുള്ള എൽ.ഇ.ഡി. ബൾബുകളാണ് നൽകുന്നത്. 100 രൂപയിലധികം വിലയുള്ള ബൾബുകൾ 65 രൂപയ്ക്കാണ് നൽകുക. ഗ്യാരന്റി കാലയളവിനിടയിൽ കേടായാൽ മാറ്റി നൽകും. ബൾബിന്റെ വില വൈദ്യുതി ബില്ലിന്റെ കൂടെ ഒന്നിച്ചോ തവണകളായോ അടയ്ക്കാം.

കെ.എസ്.ഇ.ബിയുടെ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കാണ് ബൾബ് നൽകുന്നത്. നിലവിൽ 17 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് നൽകാൻ 1 കോടി ബൾബുകൾ ഈ ഘട്ടത്തിൽ വേണം. രജിസ്റ്റർ ചെയ്യാത്തവർക്ക് രജിസ്റ്റർ ചെയ്യാൻ അവസരം നൽകും. പരമാവധി പേർ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആഭ്യർത്ഥിച്ചു.

പരിസ്ഥിതി സൗഹൃദമായ പദ്ധതിയാണ് കെ.എസ്.ഇ.ബിയും എനർജി മാനേജ്‌മെന്റ് സെന്ററും ചേർന്ന് നടപ്പാക്കുന്നത്. കെ.എസ്.ഇ.ബി തിരിച്ചെടുക്കുന്ന ഫിലമെന്റ് ബൾബുകൾ ക്ലീൻ കേരള കമ്പനിക്ക് നൽകും. അവർ അതു ശാസ്ത്രീയമായി സംസ്‌കരിക്കും. ആഗോളതാപനം തടയാൻ കേരളം മുന്നോട്ടുവെയ്ക്കുന്ന ബദൽ ഇടപെടലാണ് ഫിലമെന്റ് രഹിത കേരളം പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരുവു വിളക്കുകൾ പൂർണമായി എൽ.ഇ.ഡി.യായി മാറ്റാനുള്ള 'നിലാവ്' പദ്ധതി നടപ്പാക്കാനുള്ള നടപടി ആരംഭിച്ചിരിക്കുകയാണ്. 16 ലക്ഷം തെരുവുവിളക്കുകളിൽ 5.5 ലക്ഷം ഇപ്പോൾ തന്നെ എൽ.ഇ.ഡി.യാണ്. ബാക്കി 10.5 ലക്ഷം മാറ്റാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ രണ്ടു ലക്ഷം ബൾബുകൾ മാറ്റും. അടുത്ത ഘട്ടത്തിൽ ബാക്കി മുഴുവൻ മാറ്റും. വൈദ്യുതി ഉല്പാദന-വിതരണ-പ്രസരണ രംഗങ്ങളിൽ നാലര വർഷം കൊണ്ട് സർക്കാർ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. തുടർച്ചയായി നാലുവർഷം ദേശീയ ഊർജസംരക്ഷണ അവാർഡ് കേരളത്തിന് ലഭിച്ചത് ഇതിനുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ, കെ.എസ്.ഇ.ബി. ചെയർമാൻ എൻ.എസ്. പിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വൈദ്യുതി ബോർഡ് ഡയറക്ടർ ഡോ. വി. ശിവദാസൻ സ്വാഗതം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP