Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ന് ട്രെയ്‌ലർ; 2500 ട്രാക്ടറുകളുമായി കർഷകർ ഇന്ന് ദേശീയപാതയിൽ അണിനിരക്കും; റിപ്പബ്ലിക്ക് ദിന പരേഡിന്റെ റിഹേഴ്‌സലെന്ന് കർഷകർ;സമരം ഉടൻ അവസാനിക്കുമെന്ന് ബിജെപി നേതൃത്വം; സമരം തീർക്കാനുള്ള നടപടികളിൽ പുരോഗതിയില്ലെന്നു സുപ്രീം കോടതിയുടെ വിമർശനം

ഇന്ന് ട്രെയ്‌ലർ; 2500 ട്രാക്ടറുകളുമായി കർഷകർ ഇന്ന് ദേശീയപാതയിൽ അണിനിരക്കും; റിപ്പബ്ലിക്ക് ദിന പരേഡിന്റെ റിഹേഴ്‌സലെന്ന് കർഷകർ;സമരം ഉടൻ അവസാനിക്കുമെന്ന് ബിജെപി നേതൃത്വം; സമരം തീർക്കാനുള്ള നടപടികളിൽ പുരോഗതിയില്ലെന്നു സുപ്രീം കോടതിയുടെ വിമർശനം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക സംഘടനകളുടെ സമരം അടുത്ത രണ്ടാഴ്‌ച്ചക്കുള്ളിൽ കൂടുതൽ കരുത്താർജ്ജിക്കും. കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി 26നു റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ സമരക്കാ രുടെ നേതൃത്വത്തിൽ സമാന്തര പരേഡ് നടത്തും. ഇതിനു മുന്നോടിയായി ഇന്ന് 2500 ട്രാക്ടറുകൾ അണിനിരത്തി കർഷകർ റാലി നടത്തും.റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടറുകളുമായി ഡൽഹിയിൽ നടത്താനിരിക്കുന്ന പരേഡിന്റെ 'ട്രെയിലർ' ആണ് വ്യാഴാഴ്ചത്തെ ട്രാക്ടർ റാലി എന്ന് സ്വരാജ് ഇന്ത്യ അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. സമരം നടക്കുന്ന ഡൽഹിയുടെ നാല് അതിർത്തികളിലും മാർച്ച് നടക്കും.ഡൽഹി അതിർത്തിയിലുള്ള സിംഘു, തിക്രി, ഗസ്സിപ്പുർ എന്നിവിടങ്ങളിൽ രണ്ടായിരത്തോളം ട്രാക്ടറുകളും രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് അഞ്ഞൂറോളം ട്രാക്ടറുകളും റാലി നടത്തും.രാവിലെ 11 നാണു റാലി.റാലി തടയാൻ പൊലീ സ് സന്നാഹവും ശക്തമാക്കിയിട്ടുണ്ട്.രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള റാലി തടയാനുള്ള നീക്കം പൊലീസും ആരംഭിച്ചു. സമരക്കാരെ ഡൽഹിയിലേക്കു നീങ്ങാൻ അനുവദി ക്കാതെ ദേശീയപാതകളിൽ ബാരിക്കേഡുകൾ നിരത്തി തടയാനാണ് പൊലീസിന്റെ തീരുമാ നം.

വരും ആഴ്‌ച്ചകൾ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.കർഷകർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് 26ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമാന്തര റിപ്പബ്ലിക്ദിന പരേഡുകൾ നടത്താൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചു. 23 25 തീയതികളിൽ ഗവർണർമാരുടെ വസ തികൾ ഉപരോധിക്കുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികൾ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു നട ത്തുമെന്നു സിഐടിയു, ഐഎൻടിയുസി, എഐടിയുസി അടക്കമുള്ള 10 സംഘടനകൾ വ്യക്ത മാക്കി.

അതേസമയം കാർഷിക പരിഷ്‌കരണങ്ങൾക്ക് പിന്നിലുള്ള വികാരം സമരം ചെയ്യുന്ന കർഷകർ മനസ്സിലാക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ആവശ്യപ്പെട്ടു. കാർഷിക നിയമ ത്തിനെതിരായ ഹരജികൾ സുപ്രീംകോടതി നീട്ടിവെച്ചതിന് പിറകെ സമരത്തെ പിന്തുണച്ച് വലിയൊരു വിഭാഗം കർഷകർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തങ്ങളെ കാണുന്നു ണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.ഇതിനുപുറമെ കർഷക സമരം ഉടൻ അവസാനിക്കുമെന്ന് പ്രധാ നമന്ത്രിയെ കണ്ട ശേഷം പഞ്ചാബിലെ ബിജെപി നേതാക്കൾ പറഞ്ഞു. നല്ലത് സംഭവിക്കുമെന്നും എന്നാൽ മോദി ചർച്ചയിൽ എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തില്ലെന്നും ബിജെപി നേതാക്ക ൾ കൂട്ടിച്ചേർത്തു.

വിമർശനവുമായി സുപ്രീംകോടതി

സമരം അനിശ്ചിതമായ തുടരുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ ഇടപെടലിനെതിരെ വിമർശനവുമായി സുപ്രീംകോടതി രംഗത്തെത്തി.കർഷക സമരം തീർക്കാനുള്ള നടപടികളിൽ പുരോഗതിയില്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു.എന്നാൽ, ധാരണയ്ക്കു സാധ്യതയുണ്ടെന്ന് അറ്റോർണി ജനറൽ കെ.െക. വേണുഗോപാൽ പറഞ്ഞു.ചർച്ച പ്രോൽസാഹിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വിവാദ നിയമങ്ങൾ ചോദ്യം ചെയ്ത് അഭിഭാഷകൻ മനോഹർ ലാൽ ശർമ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.സമരക്കാർ വഴിതടയുന്നതിനെതിരെയും ഹർജികൾ നിലവിലുണ്ട്. വിദ്യാർത്ഥികൾ ചീഫ് ജസ്റ്റിസിനെഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ എടുത്ത കേസുമുണ്ട്. എല്ലാം 11ന് പരിഗണിക്കും.

മരണസംഖ്യ ഏറുന്നു

അതിർത്തിയിൽ കർഷക സമരത്തിനെത്തി മരിച്ചവരുടെ എണ്ണം 69 ആയി. ഭട്ടിൻഡ ജില്ലയിലെ മണ്ഡികാല സ്വദേശി മൻപ്രീത് സിങ് കർഷക സമരത്തിലെ ഒടുവിലത്തെ രക്തസാക്ഷിയായെ ന്ന് കർഷക നേതാക്കൾ അറിയിച്ചു. ഇതോടെ 12 ദിവസമായി സിംഘു അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന മൻപ്രീത് സിങ് സ്വന്തം ട്രാക്ടർ സമരസ്ഥലത്ത് നിർത്തിയിട്ട് ഭട്ടിൻഡയിലേ ക്ക് വസ്ത്രങ്ങളെടുക്കാൻ പോയതായിരുന്നുവെന്നും അവർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP