Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കടക്കൽ ചന്ദ്രൻ മുഖ്യമന്ത്രിയായി ഉടൻ സത്യപ്രതിജ്ഞ ചെയ്യും'; മമ്മൂട്ടിയുടെ പുതിയ ചിത്രം 'വൺ' റിലീസിനൊരുങ്ങുന്നു

'കടക്കൽ ചന്ദ്രൻ മുഖ്യമന്ത്രിയായി ഉടൻ സത്യപ്രതിജ്ഞ ചെയ്യും'; മമ്മൂട്ടിയുടെ പുതിയ ചിത്രം 'വൺ' റിലീസിനൊരുങ്ങുന്നു

മറുനാടൻ ഡെസ്‌ക്‌

മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തുന്ന വൺ റിലീസിന് ഒരുങ്ങുന്നു. പുതിയ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് റിലീസ് വിവരം അറിയിച്ചത്. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. റിലീസ് തിയതി ഉടൻ പുറത്തുവിടുമെന്നും വ്യക്തമാക്കുന്നു. ചിത്രത്തിൽ കടക്കൻ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി വേഷമിടുന്നത്. കടക്കൽ ചന്ദ്രൻ മുഖ്യമന്ത്രിയായി ഉടൻ സത്യപ്രതിജ്ഞ ചെയ്യും എന്ന കുറിപ്പോടെയാണ് പോസ്റ്റർ എത്തുന്നത്.

പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥനാണ്. ബോബി- സഞ്‍ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. സംഭാഷണങ്ങൾക്ക് ഏറെ പ്രാധാന്യ നൽകിക്കൊണ്ട് ഒരുങ്ങുന്ന ചിത്രം കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. ജോജു ജോർജ്, സിദ്ദിഖ്, മുരളി ​ഗോപി, സുദേവ് നായർ, ജ​ഗതീഷ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കോവിഡിന് മുന്നേ സിനിമയുടെ ചിത്രീകരണം ഭൂരിഭാഗവും പൂർത്തിയായിരുന്നു. റിലീസിന് ഒരുങ്ങവെയാണ് കോവിഡ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അടുത്ത മാസങ്ങളിലായി നിരവധി ചിത്രങ്ങളാണ് തിയറ്ററിൽ എത്താനുള്ളത്. തിയറ്ററുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ പ്രവർത്തനം ആരംഭിക്കില്ലെന്നാണ് ഫിലിം ചേമ്പർ പറയുന്നത്.

Posted by Mammootty on Tuesday, January 5, 2021

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP