Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ ഒരുക്കങ്ങൾ ഏകോപിപ്പിക്കാൻ എഐസിസി നിരീക്ഷക സമിതി; അശോക് ഗെഹ്ലോട്ട് കേരളത്തിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ ഒരുക്കങ്ങൾ ഏകോപിപ്പിക്കാൻ എഐസിസി നിരീക്ഷക സമിതി; അശോക് ഗെഹ്ലോട്ട് കേരളത്തിലേക്ക്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഒരുക്കങ്ങൾ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനും മൂന്നംഗ സമിതിയെ ഹൈക്കമാൻഡ് നിയമിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഗോവ മുൻ മുഖ്യമന്ത്രി ലുസീഞ്ഞോ ഫലെയ്‌റോ, കർണാടക മുൻ ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര എന്നിവരാണു സമിതിയംഗങ്ങൾ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും പ്രവർത്തനങ്ങളും ഏകോപനങ്ങളും ഇവർ വിലയിരുത്തും.

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വിലയിരുത്താനും നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാനുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തിയിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്കും എഐസിസി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. അസമിൽ ഭൂപേഷ് ബാഗേൽ, മുകുൾ വാസ്നിക്, ഷക്കീൽ അഹമ്മദ് ഖാൻ എന്നിവർക്കാണ് ചുമതല.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വീരപ്പ മൊയ്ലി, എം എം പള്ളം രാജു, നിതിൻ റാവത്ത് എന്നിവർ മേൽനോട്ടം വഹിക്കും. പശ്ചിമ ബംഗാളിൽ ബി കെ ഹരിപ്രസാദ്, അലംഗിർ അലം, വിജയ് ഇൻർ സിങ്ല എന്നിവർക്കാണ് ചുമതല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP