Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏകലോകം സഹൃദയ വേദിയുടെ ന്യൂ ഇയർ ആഘോഷം ജനുവരി 9 ന്

ഏകലോകം സഹൃദയ വേദിയുടെ ന്യൂ ഇയർ ആഘോഷം ജനുവരി 9 ന്

പി പി ചെറിയാൻ

ഡാളസ് :ഡാലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏകലോകം സഹൃദയ വേദി (ESNT) യുടെ ആഭിമുഖ്യത്തിൽ ന്യൂ ഇയർ ആഘോഷങ്ങൾ ഓൺലൈൻ വഴി നടത്തപ്പെടുന്നു. ജനുവരി ഒൻപതാം തീയതി ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്കാണ് സൂം-ഇൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.

പ്രശസ്ത ടിവി സിനിമാ താരം ശ്രീ. ഉല്ലാസ് പന്തളത്തിന്റെ കോമഡി ഷോ, ഗിന്നസ് വേൾഡ് റൊക്കോഡ് ജേതാവായ സുപ്രസിദ്ധ ഇല്ല്യൂഷനിസ്‌റ് ആയ ശ്രീ.വിൽസൺ ചമ്പക്കുളത്തിന്റെ മായാജാലം, വിവിധ റിയാലിറ്റി ഷോകളിൽ തന്റെ ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ചിട്ടുള്ള ഗാന വിസ്മയം ദേവിക എന്നിവരുടെ പരിപാടികൾ തത്സമയം പ്രക്ഷേപണം നടത്തുന്നതായിരിക്കും. അതോടൊപ്പം ഡാലസിലുള്ള മറ്റു കലാകാരന്മാരുടെ വിവിധ പരിപാടികളും ഉണ്ടായിരിക്കും.
Zoom Meeting Id: 414 797 5850 - Passcode 123456)

ചുരുങ്ങിയ കാലയളവിൽ വൈവിധ്യപൂർണവും,വിജ്ഞാനപ്രദവുമായ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു അവതരിപ്പിച്ച ESNT യുടെ 2021 ലെ ആദ്യ പരിപാടിയാണിത്. ഇതിലേക്ക് എല്ലാം സുഹൃത്തുക്കളെയും, കലാസ്‌നേഹികളെയും സംഘാടകർ സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക്. സോമൻ CK ( 214 609 5694), . ഹെന വിനോദ് (781 267 8384),. ശ്രീജിത്ത് ബാബു (414 797 5850).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP