Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനം; ശുചീകരണത്തിന് ഒരാഴ്ചത്തെ സാവകാശം; വിജയ് ചിത്രമായ മാസ്റ്റർ ആദ്യമെത്തും; കുടിശ്ശിക തീർത്തില്ലെങ്കിൽ സിനിമ നൽകില്ലെന്ന് വിതരണക്കാർ

സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനം; ശുചീകരണത്തിന് ഒരാഴ്ചത്തെ സാവകാശം;  വിജയ് ചിത്രമായ മാസ്റ്റർ ആദ്യമെത്തും; കുടിശ്ശിക തീർത്തില്ലെങ്കിൽ സിനിമ നൽകില്ലെന്ന് വിതരണക്കാർ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം : സംസ്ഥാനത്തെ സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനം. കൊച്ചിയിൽ ചേർന്ന തീയേറ്റർ ഉടമകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇനിയും ദീർഘനാളുകൾ തീയേറ്ററുകൾ അടച്ചിടുന്നത് ഗുണപ്രദമാകില്ലെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായത്. വിജയ് ചിത്രമായ മാസ്റ്ററിന്റെ റിലീസോടെ തീയേറ്ററുകൾ പ്രവർത്തന സജ്ജമാകുമെന്നാണ് സംഘടനാ ഭാരവാഹികൾ നൽകുന്ന സൂചന. തീയേറ്ററുകൾ ശുചീകരിക്കുന്നതിനായി ഒരാഴ്ചത്തെ സാവകാശം ആവശ്യമാണ്.

അതേസമയം തീയേറ്ററുകൾ കുടിശ്ശിക തീർക്കണമെന്ന നിലപാടിലാണ് സിനിമാ വിതരണക്കാരുടെ സംഘടന. കുടിശ്ശിക തീർത്തില്ലെങ്കിൽ തീയേറ്ററുകൾക്ക് പുതിയ സിനിമ നൽകില്ലെന്ന് വിതരണക്കാരുടെ സംഘടന അറിയിച്ചു. ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ഈ വിഷയം നാളെ ചേരുന്ന ഫിലിം ചേംബർ യോഗത്തിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് സൂചന.

തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. കോവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിച്ചാണ് തീയേറ്ററുകൽ പ്രവർത്തിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP