Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീട്ടമ്മമാർക്ക് പെൻഷൻ; കമൽ ഹാസന്റെ പ്രഖ്യാപനത്തെ പിന്തുണച്ച ശശി തരൂരിന് രൂക്ഷ വിമർശനം; മാതൃത്വത്തിനും പ്രണയത്തിനൊപ്പമുള്ള ശാരീരിക ബന്ധത്തിനും വിലയിടരുതെന്ന് നടി കങ്കണ

വീട്ടമ്മമാർക്ക് പെൻഷൻ;  കമൽ ഹാസന്റെ പ്രഖ്യാപനത്തെ പിന്തുണച്ച ശശി തരൂരിന് രൂക്ഷ വിമർശനം; മാതൃത്വത്തിനും പ്രണയത്തിനൊപ്പമുള്ള ശാരീരിക ബന്ധത്തിനും വിലയിടരുതെന്ന് നടി കങ്കണ

ന്യൂസ് ഡെസ്‌ക്‌

ഡൽഹി: തമിഴ്‌നാട്ടിൽ അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കമൽ ഹാസനെ പിന്തുണച്ച കോൺഗ്രസ് നേതാവ് ശശി തരൂരിന് രൂക്ഷ വിമർശനം.

അമ്മമാരുടെ ത്യാഗത്തിനും ആത്മസമർപ്പണത്തിനും വിലയിടരുത് എന്ന് ട്വിറ്ററിലൂടെ നടി കങ്കണ റണൗട്ട് പ്രതികരിച്ചു.

''ഞങ്ങളുടെ പ്രണയത്തിനൊപ്പമുള്ള ശാരീരികബന്ധത്തിന് വിലയിടരുത്. മാതൃത്വത്തിന് വിലയിടരുത്. ഞങ്ങളുടെ വീടെന്ന ചെറിയ സാമ്രാജ്യത്തിലെ രാജ്ഞികളാണ് ഞങ്ങൾ. എല്ലാത്തിനെയും കച്ചവടമായി കാണുന്നത് നിർത്തൂ. നിങ്ങളുടെ സ്ത്രീക്ക് മുന്നിൽ കീഴടങ്ങൂ, അവർക്ക് നിങ്ങളെ മുഴുവനായാണ് ആവശ്യം, അല്ലാതെ സ്‌നേഹവും, ബഹുമാനവും, ശമ്പളവും മാത്രമല്ല'' എന്നാണ് കങ്കണയുടെ ഒരു ട്വീറ്റ്.

തമിഴ്‌നാട്ടിൽ മക്കൾ നീതി മയ്യം (എം.എൻ.എം) അധികാരത്തിലെത്തിയാൽ വീട്ടിലെ ജോലികളെ ശമ്പളമുള്ള തൊഴിലായി അംഗീകരിക്കുമെന്ന കമൽ ഹാസന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ശശി തരൂർ എം പിയുടെ പ്രതികരണം.

വീട്ടമ്മമാർക്കു ശമ്പളം നൽകുമെന്ന തീരുമാനം സ്വാഗതാർഹമാണ്. വീട്ടമ്മമാർക്ക് സംസ്ഥാന സർക്കാർ പ്രതിമാസ വേതനം നൽകുന്നത് അവരുടെ സേവനങ്ങൾ തിരിച്ചറിയുന്നതിനും ധനസമ്പാദനത്തിനും വഴിയൊരുക്കുമെന്നും ശശി തരൂർ ചൂണ്ടിക്കാട്ടിയിരുന്നു. ശശി തരൂരിന്റെ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് കങ്കണയുടെ പ്രതികരണം.

Don't put a price tag on sex we have with our love, don't pay us for mothering our own, we don't need salary for being the Queens of our own little kingdom our home,stop seeing everything as business. Surrender to your woman she needs all of you not just your love/respect/salary. https://t.co/57PE8UBALM

- Kangana Ranaut (@KanganaTeam) January 5, 2021

'വീടിന്റെ ഉടമസ്ഥ എന്നതിൽ നിന്ന് വീട്ടു ജോലിക്കാരിയായി കാണുന്നതും, അമ്മമാരുടെ ത്യാഗത്തിനും ആത്മസമർപ്പണത്തിനും വിലയിടുന്നത് ശരിയല്ല. ഇത് ദൈവത്തിന് അവരെ ഉണ്ടാക്കിയതിന് പണം നൽകുന്നത് പോലെയാണ് സൃഷ്ടാവായ ദൈവത്തിന് പണം നൽകുന്നത് പോലെയാണ്. ഈ തീരുമാനം ഭാഗികമായി വേദനാജനകവും ഭാഗികമായി തമാശ നിറഞ്ഞതുമാണ്'' എന്നും കങ്കണ ട്വീറ്റ് ചെയ്തു.

It will be worse to reduce a home owner to home employ, to give price tag to mothers sacrifices and life long unwavering commitment,It's like you want to pay God for this creation, cause you suddenly pity him for his efforts. It's partially painful and partially funny thought.

- Kangana Ranaut (@KanganaTeam) January 5, 2021

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP