Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡിനെ ചെറുക്കാൻ ടാബ് ലറ്റ് സോപ്പുമായി മലയാളി സംരംഭകൻ; ടാബ് ലറ്റ് സ്ട്രിപ്പുപോലെ പോക്കറ്റിലിട്ടു നടക്കാവുന്ന ഇലാരിയ നാനോ സോപ്പ് യാത്രകൾക്കും അനുയോജ്യം

കോവിഡിനെ ചെറുക്കാൻ ടാബ് ലറ്റ് സോപ്പുമായി മലയാളി സംരംഭകൻ; ടാബ് ലറ്റ് സ്ട്രിപ്പുപോലെ പോക്കറ്റിലിട്ടു നടക്കാവുന്ന ഇലാരിയ നാനോ സോപ്പ് യാത്രകൾക്കും അനുയോജ്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡിനെ ചെറുക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതാണ് ആൽക്കഹോൾ-അധിഷ്ഠിത സാനിറ്റൈസറുകൾ ഉപയോഗിക്കുന്നതിനേക്കാൾ സുരക്ഷിതം എന്ന വസ്തുത പരക്കെ അറിവുള്ളതാണ്. എന്നാൽ സോപ്പു കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ടാണ് ആളുകളെ ഇതിൽ നിന്നു പിന്തിരിപ്പിക്കുന്നത്. ഇതിനുള്ള പ്രതിവിധിയുമായി ഇതാ ഒരു മലയാളി സംരംഭകൻ. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോപ്പു നിർമ്മാതാവും കയറ്റുമതി സ്ഥാപനവുമായ ഓറിയൽ ഇമാറയുടെ പ്രൊമോട്ടർ ജാബിർ കെ സിയാണ് ലോകത്താദ്യമായി വിപണിയിലെത്തയിരിക്കുന്ന ഇലാരിയ എന്നു പേരിട്ട ഈ നാനോ സോപ്പ് രൂപകൽപ്പന ചെയ്തെടുത്തത്.

ഒരു പ്രാവശ്യം കൈ കഴുകുന്നതിനാവശ്യമായ ഗുളികയുടെ വലിപ്പത്തിലുള്ള കുഞ്ഞുസോപ്പുകട്ടകളാണ് ഗുളികകൾപോലെതന്നെ അടർത്തിയെടുക്കാവുന്ന ബ്ലിസ്റ്റർ പാക്കിൽ എത്തിയിരിക്കുന്നത്. യാത്രകളിലും റെസ്റ്റോറന്റുകൾ പോലുള്ള പൊതുഇടങ്ങളിലെ സോപ്പ് ഡിസ്പെൻസറുകൾ തൊടാൻ മടിയുള്ളവർക്കും ഇലാരിയ നാനോ സോപ്പ് ഏറെ ഉപകാരപ്രദമാണെന്ന് ജാബിർ ചൂണ്ടിക്കാണിച്ചു. ഗ്രേഡ് 1 സോപ്പ് വിഭാഗത്തിൽപ്പെടുന്ന 76-80% എന്ന ഉയർന്ന ടോട്ടൽ ഫാറ്റി മാറ്ററാണ് (ടിഎഫ്എം) ഇലാരിയയുടേത് എന്ന സവിശേഷതയുമുണ്ട്. 20 ടാബ് ലറ്റ് സോപ്പുകളുൾപ്പെടുന്ന രണ്ട് സ്ട്രിപ്പുകളുടെ പാക്കറ്റിന് 30 രൂപയാണ് ചില്ലറ വിൽപ്പനവില. കേരളത്തിലേയും കർണാടകത്തിലേയും പ്രമുഖ സൂപ്പർ മാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഉൽപ്പന്നം ലഭ്യമായിക്കഴിഞ്ഞു. ഖത്തറിലേയ്ക്ക് കയറ്റുമതിയും ആരംഭിച്ചു കഴിഞ്ഞു.

ഗ്രേഡ് 1 സോപ്പുകൾ മാത്രം നിർമ്മിക്കുന്ന ഓറിയൽ ഇമാറ 2017 മുതൽ സോപ്പു നിർമ്മാണ-കയറ്റുമതി രംഗത്തുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഗവേഷണ-വികസന (ആർ&ഡി) വിഭാഗം വികസിപ്പിച്ചെടുക്കുന്ന സോപ്പുൽപ്പന്നങ്ങൾ മുംബൈയിലും ഹിമാചൽ പ്രദേശിലെ സോളാനിലുമുള്ള യൂണിറ്റുകളിലാണ് നിർമ്മിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.orialimara.com 90726 58300

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP