Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യത്യസ്തമായ മൂന്ന് സ്‌ക്രീൻ സൈസുകളോടെ പുതിയ സാംസങ്ങ് ഗാലക്സി എസ് 21; 120 ഹേർഡ്സ് ഡിസ്പ്ലേ; 8 ജി ബി റാം; 12 മെഗാ പിക്സൽ മെയിൻ കാമറ; ഇനിയുമേറെ സവിശേഷതകളുമായി സാംസങ്ങിന്റെ പുതിയ ഗാലക്സി എസ് 21 മോഡലുകൾ പുറത്തിറങ്ങുന്നു; ജനുവരി 14 ന് ഗാലക്സി അൺപാക്ക്ഡ് ഈവന്റിലൂടെ ഔദ്യോഗിക രംഗപ്രവേശം  

വ്യത്യസ്തമായ മൂന്ന് സ്‌ക്രീൻ സൈസുകളോടെ പുതിയ സാംസങ്ങ് ഗാലക്സി എസ് 21; 120 ഹേർഡ്സ് ഡിസ്പ്ലേ; 8 ജി ബി റാം; 12 മെഗാ പിക്സൽ മെയിൻ കാമറ; ഇനിയുമേറെ സവിശേഷതകളുമായി സാംസങ്ങിന്റെ പുതിയ ഗാലക്സി എസ് 21 മോഡലുകൾ പുറത്തിറങ്ങുന്നു; ജനുവരി 14 ന് ഗാലക്സി അൺപാക്ക്ഡ് ഈവന്റിലൂടെ ഔദ്യോഗിക രംഗപ്രവേശം   

മറുനാടൻ ഡെസ്‌ക്‌

12 സെക്കന്റ് നീണ്ടുനിൽക്കുന്ന ഒരു വീഡിയോയിലൂടെ സാംസങ്ങ്, തങ്ങളുടെ ഗാലക്സി അൺപാക്ക്ഡ് ഈവന്റ് ജനുവരി 14 ന് ഉണ്ടാകുമെന്നറിയിച്ചു. ഗ്രീനിഡ്ജ് മീൻ ടൈം വൈകിട്ട് 3 മണിക്ക് (ഇന്ത്യൻ സമയം രാത്രി 8:30) ആയിരിക്കും ഈവന്റ് ലൈവ് സ്ട്രീം ചെയ്യുക എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഈ ദക്ഷിണ കൊറിയൻ മൊബൈൽ ഭീമന്മാരുടെ പ്രധാന ആകർഷണമായ 5 ജി ഗാലക്സി എസ് 21 ഈ ഈവന്റിൽ പുറത്തിറക്കും എന്നാണ് കരുതപ്പെടുന്നത്. വീഡിയോയിൽ കറങ്ങിക്കൊണ്ടിരുന്ന ക്യുബിനകത്ത് ഈയടുത്ത് ചോർന്ന റിയർ കാമറ മോഡ്യുളിന്റെ അവ്യക്തമായ ഒരു ചിത്രവും ഉണ്ടായിരുന്നു.

എസ് 21 റേഞ്ചിൽ മൂന്ന് വ്യത്യസ്ത മോഡലുകൾ ഉണ്ടായിരിക്കുമെന്ന് കഴിഞ്ഞമാസം സാംസങ്ങ് പ്രഖ്യാപിച്ചിരുന്നു. എസ് 21, എസ് 21 പ്ലസ്, എസ് 21 അൾട്ര എന്നിവയാണ് ഇവ. കമ്പനി വൃത്തങ്ങളീൽ നിന്നും ചോർന്നു കിട്ടിയ ഒഫീഷ്യൽ പ്രൊമോഷണൽക്ലിപ്പിംഗുകൾ എന്ന് തോന്നുന്നവയി. ഒരു ത്രീ-കാമറ റിയർ മോഡ്യുളായിരുന്നു ഏറേ ആകർഷിക്കപ്പെട്ട സവിശേഷത. ഇതേ മോഡ്യുളായിരുന്നു 12 മിനിറ്റ് പ്രചാരണ വീഡിയോയിൽ കറങ്ങിക്കൊണ്ടിരുന്ന ക്യുബിന് അകത്തുണ്ടായിരുന്നത് എന്നാണ് അനുമാനിക്കുന്നത്.

സാധാരണയായി ഫെബ്രുവരി മാസം അവസാനത്തോടെയാണ് സാംസങ്ങ് ഇത്തരത്തിലുള്ള സുപ്രധാന പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. എന്നാൽ പുതുതായി വരുന്ന മൊബൈൽ ഫോണുകൾ വിപണിക്ക് പരിചയപ്പെടുത്തുന്ന ബാഴ്സിലോണയിൽ ഫെബ്രുവരിയിൽ നടക്കേണ്ടുന്ന ഈവന്റ് കോവിഡ് പ്രതിസന്ധികാരണം ജൂണിലേക്ക് മാറ്റിയതോടെ സാംസങ്ങ് അവരുടെ പരിപാടിയും നേരത്തേ ആക്കുകയായിരുന്നു. ഇതുകാരണം സാംസങ്ങിന്റെ പരിപാടിയും സി ഇ എസിന്റെ അവസാന ദിവസ പരിപാടിയും ഒരേ ദിവസം വരും.

ഇറങ്ങുന്നതിനു മുൻപ് തന്നെ ഈ ഫോണിനെ കുറിച്ച് ചോർന്നു കിട്ടിയ വിവരങ്ങൾ ഇതിന്റെ ഏകദേശ രൂപം ഉപഭോക്താക്കളിൽ എത്തിച്ചു കഴിഞ്ഞു. 6.2 ഇഞ്ച്, 6.7 ഇഞ്ച്, 6.9 ഇഞ്ച് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വലിപ്പത്തിലുള്ള ഡിസ്പ്ലേകളായിരിക്കും ഈ മോഡലിൽ ലഭ്യമാവുക. ഇതിൽ എല്ലാ മോഡലിനും 12 ഹേർഡ്സ് ഡിസ്പ്ലേയും റെഡ്യുസ്ഡ് ബോട്ടം ബേസെൽ, കനം കുടഞ്ഞതും പരന്നതുമായ കാമറ മോഡ്യുൾ എന്നിവയും ഉണ്ടായിരിക്കും.

അതേസമയം ഈ ഫോണിന്റെ ഇന്റേണൽ സ്പെസിഫിക്കേഷനുകൾ പൂർണ്ണമായും അറിവായിട്ടില്ല. 8 ജി ബി റാമും യു എസ് ഉപഭോക്താക്കൾക്കായി ക്വാല്കോം സ്നാപ്ഡ്രാഗൺ പ്രൊസസ്സറും ബാക്കിയുള്ളിടങ്ങളിലെ ഉപഭോക്താക്കൾക്കായി എക്സിനോസ് 2100 ചിപ്പും ഉണ്ടായിരിക്കുമെന്നാണ് പൊതുവേ കരുതപ്പെടുനത്. എന്നാൽ, ഈ പുതിയ മോഡലിൽ കൂടുതൽ ശ്ര്ദ്ധ കൊടുത്തിരിക്കുന്നത് കാമറയ്ക്കാണ്. 12 മെഗാ പിക്സലിന്റെ പ്രധാന കാമറ ഉണ്ടായിരിക്കും എന്നാണ് കരുതപ്പെടുന്നത്. കൂടാതെ 12 മെഗാ പിക്സലിന്റെ അൾട്രാ വൈഡ് കാമറയും 64 മെഗാ പിക്സലിന്റെ ടെലെഫോട്ടോയും ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP