Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമത്തിനെതിരെ ജനങ്ങൾ പ്രതികരിക്കണം; ഞാൻ ഒരിക്കലും മാവോയിസ്റ്റ് പ്രചാരകനായിട്ടില്ല; താൻ അനാവശ്യമായി യുഎപിഎ ചുമത്തിയതിന്റെ ഇര; ജാമ്യം റദ്ദാക്കിയ നടപടി വേദനയുണ്ടാക്കി; രണ്ട് ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് താഹാ ഫസൽ; പന്തീരാങ്കാവ് കേസിലെ പ്രതി വീണ്ടും ജയിലിൽ

നിയമത്തിനെതിരെ ജനങ്ങൾ പ്രതികരിക്കണം; ഞാൻ ഒരിക്കലും മാവോയിസ്റ്റ് പ്രചാരകനായിട്ടില്ല; താൻ അനാവശ്യമായി യുഎപിഎ ചുമത്തിയതിന്റെ ഇര; ജാമ്യം റദ്ദാക്കിയ നടപടി വേദനയുണ്ടാക്കി; രണ്ട് ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് താഹാ ഫസൽ; പന്തീരാങ്കാവ് കേസിലെ പ്രതി വീണ്ടും ജയിലിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : അനാവശ്യമായി യുഎപിഎ ചുമത്തിയതിന്റെ ഇരയാണ് താനെന്ന് താഹ ഫസൽ. ജാമ്യം ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം. നിയമങ്ങൾക്കെതിരെ ജനങ്ങൾ പ്രതികരിക്കണം. താനൊരിക്കലും മാവോയിസ്റ്റ് പ്രചാരകനായിട്ടില്ല. രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടില്ല. ജാമ്യം ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ നടപടി വേദയുണ്ടാക്കി. വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. രണ്ട് ദിവസത്തിനകം നടപടി സ്വീകരിക്കുമെന്നും താഹ അറിയിച്ചു.

പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായിരുന്ന അലനും താഹയ്ക്കും സെപ്റ്റംബർ ഒമ്പതിനാണ് കൊച്ചി എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് എൻഐഎ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും താഹയുടെ ജാമ്യം കോടതി റദ്ദാക്കുകയും ആയിരുന്നു. എന്നാൽ പ്രായക്കുറവും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്ത് അലന്റെ ജാമ്യത്തിൽ കോടതി ഇടപെട്ടില്ല. ഇരുവർക്കുമെതിരെയുള്ള യുഎപിഎ കേസ് പ്രഥമദൃഷ്യാ നിലനിൽക്കുമെന്ന് പറഞ്ഞ ഹൈക്കോടതി സർക്കാരിന്റേയും എൻഐഎ യുടെയും കണ്ടെത്തലുകൾ ഫലത്തിൽ അംഗീകരിച്ചുകൊണ്ടാണ് ജാമ്യം റദ്ദാക്കിയത്.

ഒന്നാം പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം തുടരും. ഇരുവർക്കും ജാമ്യം അനുവദിച്ച എൻഐഎ പ്രത്യേക കോടതി ഉത്തരവിനെതിരെ ദേശീയ അന്വേഷണ ഏജൻസി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.ഹരിപ്രസാദ്, ജസ്റ്റിസ് കെ.ഹരിപാൽ എന്നിവരുടെ ഉത്തരവ്. എൻഐഎ കോടതി വിധിയിലെ അലന്റെ ജാമ്യ വ്യവസ്ഥകൾ തുടരുമെന്നും കോടതി വ്യക്തമാക്കി. പ്രത്യേക കോടതി ജഡ്ജിക്കു മുന്നിൽ കീഴടങ്ങാൻ താഹയ്ക്കു ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് അനുസരിച്ചാണ് താഹയുടെ കീഴടങ്ങൽ. താഹ വീണ്ടും ജയിലിലാകുകയാണ്.

കീഴടങ്ങിയില്ലെങ്കിൽ കസ്റ്റഡിയിൽ എടുക്കാൻ പ്രത്യേക കോടതി നടപടിയെടുക്കണം എന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എത്രയും വേഗം വിചാരണ നടത്തി കേസ് ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കാനും നിർദ്ദേശം നൽകി. ഹൈക്കോടതി ഉത്തരവിലെ നിരീക്ഷണങ്ങൾ വിചാരണക്കോടതിയെ സ്വാധീനിക്കരുതെന്നും നിർദ്ദേശിച്ചു. 2019 നവംബർ ഒന്നിനാണ് സിപിഎം പ്രവർത്തകരായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. അലന്റെ പ്രായവും മാനസികാവസ്ഥയും പിടിച്ചെടുത്ത രേഖകളും കോടതി കണക്കിലെടുത്തു

അതിനിടെ താഹയ്ക്ക് ജാമ്യം നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് അലൻ ശുഹൈബ് രംഗത്തുവന്നു. സഹോദരനാണ് ജയിലിൽ പോയതെന്നും നടപടി ഭീകരമായിപ്പോയെന്നും അലൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സിപിഐ. മാവോയിസ്റ്റ് പാർട്ടിയുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നു കഴിഞ്ഞ ജനുവരിയിൽ അലൻ ശുഹൈബ്, താഹ ഫൈസൽ എന്നിവരെ കോഴിക്കോട് സിറ്റി പൊലീസ് അഅറസ്റ്റുചെയ്തത്. കേസിൽ യു.എ.പി.എ. ചുമത്തിയത് വിവാദമായെങ്കിലും വിട്ടുവീഴ്ചയില്ലാതെ പൊലീസ് മുന്നോട്ടുപോയി. ഇരുവരുടെയും സിപിഎം കുടുംബങ്ങളെന്നതും പരിഗണിച്ച് പാർട്ടി ഇടപെട്ടെങ്കിലും പൊലീസ് നടപടിക്ക് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയതോടെ നേതാക്കൾ പ്രതിരോധത്തിലായി, യുഎപിഎ നിലനിർത്തുമെന്ന് ഉറപ്പായി. ഇതോടെ ദേശീയ അന്വേഷണ ഏജൻസിയും രംഗത്തെത്തി കേസ് ഏറ്റെടുത്തു.

ജാമ്യത്തിനായി കുടുംബം പിന്നീടും ശ്രമിച്ചെങ്കിലും ഹൈക്കോടതി അടക്കം അപേക്ഷ തള്ളി. അങ്ങനെ പത്തുമാസം നീണ്ട ജയിൽ വാസത്തിനൊടുവിലാണ് ഇരുവർക്കും ജാമ്യം അനുവദിച്ച് എൻഐഐ വിചാരണാ കോടതി ഉത്തരവായത്. ഇതിനെതിരെ എൻഐഎ അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു. ഇതോടെ ഹർജി തീർപ്പാാക്കുംവരെ പ്രതികളെ പുറത്തു വിടരുത് എന്ന ആവശ്യവുമായി അന്വേഷണസംഘം എൻഐഎ കോടതിയെ സമീപിച്ചെങ്കിലും തള്ളി. ഇതോടെയാണ് മോചനം സാധ്യമായത്. ഇതിൽ താഹയുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP