Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹലാൽ ബ്രാൻഡിങ്ങിനോടുള്ള എതിർപ്പ് പ്രഖ്യാപിത നിലപാട്; ഭക്ഷണത്തിൽ മതപരമായ വേർതിരിവ് കൊണ്ടുവരുന്നത് അയിത്തത്തിനു സമാനമെന്ന നിലപാടിൽ ഹിന്ദു ഐക്യവേദി; പരാതിയില്ലെന്ന് ബേക്കറി ഉടമയും; കുറുമശേരിയിലെ 'മോദി' ബേക്കറിയിലെ സ്റ്റിക്കർ മാറ്റിയിട്ടും വിവാദം തീരുന്നില്ല; അന്വേഷണം തുടരാൻ പൊലീസ്

ഹലാൽ ബ്രാൻഡിങ്ങിനോടുള്ള എതിർപ്പ് പ്രഖ്യാപിത നിലപാട്; ഭക്ഷണത്തിൽ മതപരമായ വേർതിരിവ് കൊണ്ടുവരുന്നത് അയിത്തത്തിനു സമാനമെന്ന നിലപാടിൽ ഹിന്ദു ഐക്യവേദി; പരാതിയില്ലെന്ന് ബേക്കറി ഉടമയും; കുറുമശേരിയിലെ 'മോദി' ബേക്കറിയിലെ സ്റ്റിക്കർ മാറ്റിയിട്ടും വിവാദം തീരുന്നില്ല; അന്വേഷണം തുടരാൻ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചെങ്ങമനാട് കുറുമശേരിയിലെ ബേക്കറിയിൽ പതിച്ച 'ഹലാൽ' സ്റ്റിക്കർ മാറ്റാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി ഭാരവാഹികൾ ഉൾപ്പെടെ നാലു പേരെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത് സ്വമേധയാ കേസെടുത്ത്.ഡിസംബർ 28-നാണ് കുറുമശേരിയിൽ പുതുതായി തുടങ്ങിയ മോദി ബേക്കറി എന്ന സ്ഥാപനത്തിന് ഹിന്ദു ഐക്യവേദി നോട്ടീസ് നൽകിയത്. ഈ ബേക്കറി ഉടമയ്ക്ക് ഈ വിഷയത്തിൽ പരാതി ഇല്ലെന്നതാണ് വസ്തുത.

ഹലാൽ ബ്രാൻഡിങ്ങിനോടുള്ള എതിർപ്പ് പ്രഖ്യാപിത നിലപാടാണെന്നും ഭക്ഷണത്തിൽ മതപരമായ വേർതിരിവ് കൊണ്ടുവരുന്നത് അയിത്തത്തിനു സമാനമാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആർ.വി. ബാബു പറയുന്നു. നോട്ടീസ് കൊടുത്തതിന് ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുൺ അരവിന്ദ്, സെക്രട്ടറി ധനേഷ് പ്രഭാകരൻ, പ്രവർത്തകരായ സുജയ്, ലെനിൻ എന്നിവരാണ് അറസ്റ്റിലായത്. മതസ്പർദ്ധ വളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ അറസ്റ്റ ്‌ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

ഡിസംബർ 28-നാണ് കുറുമശേരിയിൽ പുതുതായി മോദി ബേക്കറി തുടങ്ങിയത്. ഇവിടെയാണ് ഹലാൽ സ്റ്റിക്കർ എത്തിയത്. ഇത് വിവാദമായപ്പോൾ ബേക്കറി ഉടമ ജോൺസൺ ദേവസി സ്റ്റിക്കർ നീക്കം ചെയ്തിരുന്നു. എന്നാൽ, ബേക്കറിക്ക് നൽകിയ നോട്ടീസ് പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും വിവാദമാവുകയുമായിരുന്നു. ഇതോടെയാണ് കേസ് എടുക്കാൻ തീരുമാനിച്ചത്. ആശയപ്രചാരണത്തിന് തടസമില്ലെങ്കിലും ഇത്തരത്തിൽ നിർബന്ധിതമായി നോട്ടീസ് നൽകുന്നത് തെറ്റാണെന്ന് പൊലീസ് പറയുന്നു.

ഡിസംബർ 30-ന് പ്രദേശവാസികളായ ചിലർ വിളിച്ചറിയിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ഉടൻ തന്നെ സിഐക്കൊപ്പം ബേക്കറി ഉടമയെ കണ്ട് മൊഴിയെടുത്തെന്നും ചെങ്ങമനാട് എസ്ഐ രതീഷ് കുമാർ പറഞ്ഞു. ഐപിസി സെക്ഷൻ 153, 506 (1), 34 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും എസ്ഐ രതീഷ് കുമാർ പറഞ്ഞു.

സംഭവത്തിൽ പരാതിയില്ലെന്ന നിലപാടിലാണ് ബേക്കറിയുടമ ജോൺസൺ പറയുന്നു. 'അവർ അവിടെ വരുമ്പോൾ ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല. കടയിലുള്ള പയ്യന്റെ കയ്യിലാണ് നോട്ടീസ് നൽകിയത്. എനിക്കത് വാട്ട്സ്ആപ്പ് വഴി അയച്ചു തരികയായിരുന്നു. അതു പ്രകാരം സ്റ്റിക്കർ മാറ്റുകയും ചെയ്തു.' 'ഈ നോട്ടീസ് ഞങ്ങൾ എവിടെയും പ്രചരിപ്പിച്ചിട്ടില്ല. കടയുടെ സീൽ പതിപ്പിച്ച് ജീവനക്കാരനിൽനിന്നും ഒപ്പിട്ടു വാങ്ങിയ അവരുടെ കയ്യിലുള്ള കോപ്പിയാണ് പ്രചരിക്കുന്നത്. ഇതേച്ചൊല്ലി വിവാദമുണ്ടാക്കാൻ താൽപര്യമില്ല. എനിക്ക് പരാതിയുമില്ല. പൊലീസ് വന്നപ്പോൾ നടന്ന കാര്യങ്ങൾ പറഞ്ഞിരുന്നു. അതിനിയും എവിടെയും പറയും' - ജോൺസൺ വ്യക്തമാക്കി.

കുറുമശേരിയിലെ ബേക്കറിയിൽ ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കർ നീക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി പ്രവർത്തകർ എത്തിയെന്ന തരത്തിലാണ് സോഷ്യൽ മീഡിയ വിഷയം ചർച്ച ചെയ്തത്. ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കർ മോദി എന്ന് പേരുള്ള ബേക്കറിയുടെ മുമ്പിൽ ഒട്ടിച്ചിരുന്നു. ഇതോടെ ബേക്കറിയിലേക്ക് പാറക്കടവ് പ്രദേശത്തെ ഹിന്ദു ഐക്യവേദി പ്രവ4ത്തകർ എത്തി. കട ഉടമക്ക് സംഘടനയുടെ ലെറ്റർ പാഡിലുള്ള കത്ത് കൈമാറി. കത്ത് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്ക4 നീക്കിയില്ലെങ്കിൽ സ്ഥാപനം ബഹിഷ്‌കരിക്കുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നുമായിരുന്നു കത്തിലെ താക്കീത്.

ഹിന്ദു ഐക്യവേദിയുടെ ആലുവ പാറക്കടവ് പഞ്ചായത്ത് സമിതിയാണ് കത്ത് നൽകിയത്. വിവാദം ഒഴിവാക്കാൻ കട ഉടമ സ്റ്റിക്കർ നീക്കി. സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധിച്ച പൊലീസ് വിഷയത്തിൽ ഇടപെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP