Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യന്ത്രം കൊണ്ട് കൊലചെയ്യുന്നവർ; ഹണിട്രാപ്പിൽ കുടുക്കാൻ ചാരസുന്ദരിമാർ; ലോകമെമ്പാടും ഇൻഫോർമർമാർ; സൈക്കിൾ തൊട്ട് വിമാനം വരെ ഓടിക്കുന്ന ഏത് ആയുധവും ഉപയോഗിക്കുന്ന കമാൻഡോകൾ; ലോകത്തെ വിറപ്പിക്കുന്ന മൊസാദിന് പ്രശസ്തിയും നിർബന്ധം; ആപ്പിളും നെറ്റ്ഫ്‌ളിക്‌സും ഹുലുവും ഇസ്രയേലി ചാരന്മാരെ ഏറ്റെടുക്കുമ്പോൾ

യന്ത്രം കൊണ്ട് കൊലചെയ്യുന്നവർ; ഹണിട്രാപ്പിൽ കുടുക്കാൻ ചാരസുന്ദരിമാർ; ലോകമെമ്പാടും ഇൻഫോർമർമാർ; സൈക്കിൾ തൊട്ട് വിമാനം വരെ ഓടിക്കുന്ന ഏത് ആയുധവും ഉപയോഗിക്കുന്ന കമാൻഡോകൾ; ലോകത്തെ വിറപ്പിക്കുന്ന മൊസാദിന് പ്രശസ്തിയും നിർബന്ധം; ആപ്പിളും നെറ്റ്ഫ്‌ളിക്‌സും ഹുലുവും ഇസ്രയേലി ചാരന്മാരെ ഏറ്റെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ടെൽ അവീവ്: ഇസ്രയേലിന്റെ ഇന്റലിജൻസ് സംഘടനയായ മൊസാദ്. രഹസ്യങ്ങളുടെ കലവറയാണ്. ആരേയും ഒന്നും അറിയിക്കാതെ പ്രവർത്തനം. എന്നാൽ ഈ ശൈലി മൊസാദും കൈവിടുന്നു. നെറ്റ്ഫ്ളിക്സ്, ഹുലു, ആപ്പിൾ ടിവി തുടങ്ങയിവയിലുള്ള സീരിയലുകളിൽ മൊസാദിന്റെ പ്രവർത്തനം ആകർഷകമായ രീതിയിൽ അവതരിപ്പിച്ചുവരികുന്നതിന് പിന്നിൽ എന്തെങ്കിലും തന്ത്രമുണ്ടോ എന്ന സംശയം സജീവമാണ്. ഇത് സംഘടനയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുള്ള ശ്രമമാണോ എന്നാണ് ഉയരുന്ന ചോദ്യം.

ചിറകുവിരിച്ചു നിൽക്കുന്ന ആ പരുന്താണ് മൊസാദിന്റെ എംബ്ലം. അതിൽ എല്ലാമുണ്ട്. ഏതു ലോകരാജ്യങ്ങളിലെ രഹസ്യവും റാഞ്ചാൻ നടക്കുന്ന പരുന്തുകളാണവർ. 1949 ഡിസംബർ 13ന് രൂപീകരിച്ചതു മുതൽ ആക്രമണങ്ങളുടെ നീണ്ട നിരയാണ് ഇവർക്ക് നേരിടേണ്ടി വന്നത്. ഇതോടെയാണ് 1951 ഏപ്രിലിൽ മൊസാദ് രൂപവത്ക്കരിച്ചത്. ഇസ്രയേലി പൗരന്മാരെ വധിക്കരുതെന്ന ഉദ്ദേശം പുലർത്തുന്ന ഈ സംഘടനയ്ക്ക് സഖ്യരാജ്യങ്ങളിൽ വച്ച് വധം നടത്താൻ അനുവാദമുണ്ട്. മൊസാദിന്റെ അംഗങ്ങളിൽ പലരും ഇസ്രയേൽ പ്രതിരോധ സേനയിൽ സേവനം അനുഷ്ഠിച്ചവരും, അതിലെ ഉയർന്ന ഉദ്യോഗസ്ഥരും ആണെങ്കിലും ഇത് ഒരു സൈനിക സ്ഥാപനമല്ല. ഏകദേശം 1600 പേർ ഇതിൽ ഒദ്യോഗികമായി പ്രവർത്തിക്കുന്നു. ഈ സംഘടനയാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ ഇമേജ് കൂട്ടാൻ ശ്രമിക്കുന്നത്.

രണ്ടു വർഷം മുൻപ് ഇറാന്റെ ആണവരഹസ്യങ്ങളുടെ ഒരു കൂമ്പാരം തന്നെ കടത്തിയതും, അൽ-ഖ്വയ്ദയുടെ രണ്ടാമനെ ടെഹ്റാനിൽ കഴിഞ്ഞ വർഷം വകവരുത്തിയതും, കഴിഞ്ഞ മാസം ഇറാന്റെ പ്രധാന ആണവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയതുമെല്ലാം മൊസാദാണെന്ന ആരോപണം ഉയരുന്ന സമയവുമാണിത്. മുമ്പെരിക്കലും ഓപ്പറേഷന്റെ പേരിൽ മൊസാദ് വാർത്തകളിൽ എത്തിയിട്ടില്ല. ഇതെല്ലാം വാർത്തയ്ക്ക് വേണ്ടി മൊസാദ് ബോധപൂർവ്വം ചെയ്യുന്നതാണോ എന്ന സംശയമാണ് സജീവം. ആപ്പിൾ ടിവി പ്ലസിൽ വൻ ഹിറ്റായി മാറിയ 'ടെഹ്റാൻ', നെറ്റ്ഫ്ളിക്സിൽ തകർത്തോടിയ ' ദി സ്പൈ', ഹൂലുവിലെ 'ഫോൾസ് ഫ്ളാഗ്' തുടങ്ങിയ സീരിയലുകളിൽ മൊസാദിനെ ആകർഷകമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആളുകളെ കൂടുതലായി അതിലേക്ക് അടുപ്പിക്കാനുള്ള നീക്കം. കണ്ണിൽ ചോരയില്ലാത്ത, വിട്ടുവീഴ്ചയില്ലാത്ത, ശക്തിമത്തായ ഒരു യന്ത്രമെന്ന രീതിയിലെ ഇമേജ് മാറ്റാനുള്ള ബോധപൂർവ്വമായ ശ്രമം.

ലോകത്തിലെ ഏറ്റവും കഠിനമായ പരിശീലനമാണ് ഒരു മൊസാദ് കമാൻഡോയുടേത്. കരയിലും കടലിലും മരുഭൂമിയിലും ലോകത്ത് എവിടെ വെച്ചും പോരാടൻ അയാൾക്ക് പരിശീലനം കിട്ടും. വെള്ളം കുറച്ച് ഉപയോഗിച്ച് എങ്ങനെ മാസങ്ങൾ അതിജീവിക്കാം, ഭക്ഷണമില്ലാതെ എങ്ങനെ ജീവിക്കാം തൊട്ട്. സൈക്കിൾ തൊട്ട് വിമാനംവരെ ഓടിക്കാനും പഠിപ്പിക്കും. ലോകത്തിലെ എല്ലാ ആയുധങ്ങളും ഉപയോഗിക്കാനും പരിശീലനം കിട്ടും. ചരുക്കത്തിൽ ഒരു ശരാശരി ഇന്ത്യൻ സൈനികനുമായൊക്കെ താരതമ്യം ചെയ്യുമ്പോൾ ബാഹുബലിയാണ് ഒരു മൊസാദ് കമാൻഡോ. മൊസാദിലേക്ക് ആളുകളെ റിക്രൂട്ടു ചെയ്യുന്നതുപോലും അതീവ രഹസ്യമായാണ്. കൂട്ടത്തിൽ ഒരാൾ ഒറ്റിയാൽ അയാളുടെ ആയുസ് എണ്ണപ്പെട്ടെന്നാണ് നിയമം. ഭൂമിയിൽ അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും മൊസാദ് തങ്ങളുടെ കരുത്തു തെളിയിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. ഇതെല്ലാം ജനങ്ങളിലേക്ക് എത്തിക്കാനാണ് പുതിയ ശ്രമം.

നേരത്തെ ശ്രദ്ധയാകർഷിക്കാതെ കൃത്യനിർവഹണം മാത്രം നടത്തിവന്ന മൊസാദ് എന്തിനാണിപ്പോൾ പ്രശസ്തി ആഗ്രഹിക്കുന്നത് എന്നതാണ് ചോദ്യം. മൊസാദിനായി മുൻപ് ചാരവൃത്തി നടത്തിയിട്ടുള്ളവർ പറയുന്നത് അവർക്കിപ്പോൾ പുതിയ ആളുകളെ ജോലിക്ക് എടുക്കേണ്ടിയിരിക്കുന്നു. അതിനാൽ ആളുകളെ ആകർഷിക്കാനാണ് ഈ നീക്കം എന്നാണ് അവരുടെ വാദം. മിലിറ്ററിക്കൊപ്പം ജോലിയെടുത്ത് കീർത്തി സമ്പാദിക്കാൻ ആഗ്രഹിച്ചിരുന്നവർ പലരും ഇപ്പോൾ സ്വകാര്യ മേഖലയ്ക്കൊപ്പം ചേർന്ന് മുതലാളിമാരായി. ഈ സാഹചര്യത്തിൽ കൂടുതൽ ആളുകൾ അവർക്ക് അനിവാര്യതയാണ്. മൊസാദ് അട്ടിമറി പ്രവർത്തനങ്ങളുടെ എണ്ണം വർധിപ്പിക്കുകയും, ചെലവിടുന്ന പണം ദശലക്ഷക്കണക്കിനു ഡോളർ വർധിപ്പിച്ചിട്ടുമുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

തങ്ങളുടെ കീർത്തി വർധിപ്പിക്കാനായി സമൂഹ മാധ്യമങ്ങളിൽ തന്ത്രപൂർവം ഇടപെടുന്നു. മൊസാദിന്റെ വീരകൃത്യങ്ങളെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത തരത്തിലുള്ള വിവരങ്ങൾ യഥേഷ്ടം പ്രചരിപ്പിക്കാനും ശ്രമിക്കുന്നു. ഇതിലൂടെ മൊസാദിനൊപ്പമുള്ള ജീവിതം ആകർഷകമാണെന്നു കാണിക്കാൻ ശ്രമിക്കുകയാണത്രെ ചെയ്യുന്നത്. സ്റ്റീവ്ൻ സ്പീൽബർഗിന്റെ 'മ്യൂനിക്' എന്ന സിനിമയിൽ നായകൻ ഒരു മൊസാദ് ഏജന്റാണ്. അയാൾ, 1972 ഒളിംപിക്സിൽ 11 ഇസ്രയേലി കായികതാരങ്ങളെ കൊന്ന ഫലസ്തീൻ തീവ്രവാദികൾക്കെതിരെ പ്രതികാരത്തിനിറങ്ങുന്നതാണ് കഥ. മ്യൂനിക്ക് അടക്കം ഇങ്ങനെ ഇറക്കിയ സിനിമകളിലെല്ലാം ഇത്തരം നീക്കങ്ങൾ നായകനിലേൽപ്പിക്കുന്ന മാനസികാഘാതം എടുത്തുകാണിക്കുന്നു.

ഇപ്പോൾ മൊസാദിനെ കേന്ദ്ര സ്ഥാനത്തു നിർത്തി ഒരുക്കുന്ന സിനിമകളും ടിവി സീരിയലുകളും ധാരാളമായി കയറ്റുമതി ചെയ്യപ്പെടുന്നുമുണ്ട്. പുതിയ ട്രെൻഡ് തുടങ്ങുന്നത് 2010ലാണ്. വിവരശേഖരണം, രാഷ്ട്രീയ കൃത്യനിർവ്വഹണം, വധം, അട്ടിമറി, ഗവേഷണം, സാങ്കേതികവികസനം എന്നീ കാര്യ നിർവ്വഹണത്തിനായി എട്ടു വകുപ്പുകൾ മൊസാദിന്റെ കീഴിൽ പ്രവർത്തിക്കുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസ്സിൽ, സ്റ്റാലിനെ തള്ളിപ്പറഞ്ഞുകൊണ്ട് ക്രൂഷ്‌ചേവ് നടത്തിയ പ്രസംഗം പുറത്തു കൊണ്ടു വന്നത്, 1972 ലെ മ്യൂണിച്ച് ഒളിമ്പിക്‌സ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ വധിച്ചത്, അഡോൾഫ് ഇച്മാനെ തട്ടിക്കൊണ്ടു പോയത്, ഇറാഖിലെ ഒസിറാഗ് അണു നിലയത്തെക്കുറിച്ച് രഹസ്യ വിവരം ശേഖരിച്ച് 1981ൽ ഇസ്രയേലി വ്യോമാക്രമണത്തിലൂടെ അതു തകർത്തത് എന്നിവ മൊസാദിന്റെ പ്രമുഖ ഓപ്പറേഷനുകളാണ്.സ്ഥാപക ഡയറക്ടറായ റൂവൻ ഷില്ലോവ മുതൽ നിലവിലെ ഡയറക്ടർ യോസി കോഹൻവരെയുള്ളവർ മൊസാദിന്റെ രഹസ്യപാരമ്പര്യം കാത്തുസൂക്ഷിച്ചവരാണ്.

ഇസ്രയേലിന്റെ ശത്രുക്കൾക്കെതിരെ തീവ്രമായ ആക്രമണങ്ങൾ നടത്തുന്നതായുള്ള വിമർശനം മൊസ്സാദിനെതിരെ പലപ്പോഴും ഉയരാറുണ്ട്. കൊലപാതകങ്ങൾ ,തട്ടിക്കൊണ്ടുപോകൽ പീഡിപ്പിക്കൽ എന്നിവയും ഇതിന്റെ ഭാഗമായി മൊസ്സാദ് ചെയ്യുന്നു.. മാത്രമല്ല അന്തർദേശീയ നിയമങ്ങൾ ലംഘിക്കുന്നതായും ആരോപണം ഉണ്ട്. ഹമാസ് സൈനിക കമാണ്ടർ മഹ്മൂദ് അൽ മഫൂഹ്, 2010 ജനുവരി 19 ന് ദുബായിലെ ഒരു ഹോട്ടലിൽ കൊലചെയ്യപ്പെട്ടതിനു പിന്നിലും ഇസ്രയേൽ ചാര സംഘടനായായ മൊസ്സദ് ആണെന്ന് ശക്തമായി സംശയിക്കപ്പെടുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP