Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമിത അളവിൽ സ്വർണം വാങ്ങുമ്പോൾ കൃത്യമായ രേഖകൾ ഹാജരാക്കണം; ഇല്ലെങ്കിൽ ഇനി മുതൽ സ്വത്തു കണ്ടുകെട്ടലിനു പുറമേ മൂന്നു മുതൽ ഏഴുവർഷം വരെ തടവു ശിക്ഷയും; ജൂവലറി വ്യവസായവും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിലേക്ക്; എതിർപ്പുമായി ജൂവലറി വ്യാപാരികളും; സഹകരണത്തിന് പിന്നാലെ സ്വർണ്ണത്തിലും കേന്ദ്ര ഇടപെടൽ

അമിത അളവിൽ സ്വർണം വാങ്ങുമ്പോൾ കൃത്യമായ രേഖകൾ ഹാജരാക്കണം; ഇല്ലെങ്കിൽ ഇനി മുതൽ സ്വത്തു കണ്ടുകെട്ടലിനു പുറമേ മൂന്നു മുതൽ ഏഴുവർഷം വരെ തടവു ശിക്ഷയും; ജൂവലറി വ്യവസായവും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിലേക്ക്; എതിർപ്പുമായി ജൂവലറി വ്യാപാരികളും; സഹകരണത്തിന് പിന്നാലെ സ്വർണ്ണത്തിലും കേന്ദ്ര ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ സഹകരണ സംഘങ്ങളും സ്വർണ്ണവുമാണ് കള്ളപ്പണക്കാരുടെ ആശ്രയം. രണ്ടിലും നിക്ഷേപം നടത്തി അവർ സർക്കാരിനെ പറ്റിക്കുന്നു. ഇത് മനസ്സിലാക്കി സഹകരണ സംഘങ്ങളെ ആർബിഐയ്ക്ക് കീഴിൽ കൊണ്ടു വരികയാണ് സർക്കാർ. ഇതിനൊപ്പം സ്വർണാഭരണമേഖലയുൾപ്പടെ ജൂവലറി ഇടപാടുകളിലും കേന്ദ്രം പിടിമുറുക്കുന്നു. ഇതോടെ സ്വർണ്ണവും സഹകരണവും സർക്കാരിന്റെ നിയന്ത്രണത്തിലാകും.

രാജ്യത്തെ ജൂവലറി വ്യവസായത്തെ മുഴുവൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പി.എംഎ‍ൽഎ.) പരിധിയിലാക്കി. ജൂവലറി ഇടപാടുകൾ 2020 ഡിസംബർ 28 മുതൽ പി.എംഎ‍ൽഎ. നിയമത്തിന്റെ പരിധിയിലാണെന്നു ചൂണ്ടിക്കാട്ടി ധനമന്ത്രാലയം ഉത്തരവിറക്കി. കൃത്യമായ രേഖകളില്ലാതെ സ്വർണമോ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട പണമോ പിടിക്കപ്പെട്ടാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) വിശദാന്വേഷണം നടത്താൻ അധികാരമുണ്ടാകും. അതായാത് സ്വർണം വാങ്ങുന്ന പണം എവിടെ നിന്നാണെന്ന് വെളിപ്പെടുത്തണം. കേരളത്തിൽ അടക്കം കള്ളക്കളികൾ കണ്ടെത്താൻ ഇഡി സജീവമാണ്.

സ്വർണ്ണത്തിലെ കള്ളപ്പണത്തിലെ പുതിയ തീരുമാനം ചൂണ്ടിക്കാട്ടി ജൂവലറി ഉടമകൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സർക്കുലർ അയച്ചുതുടങ്ങി. ഉപഭോക്താവുമായി ഒന്നോ അതിലധികമോ തവണകളായി 10 ലക്ഷം രൂപയ്‌ക്കോ അതിനുമുകളിലോ ജൂവലറി ഇടപാടു നടത്തിയാൽ രേഖകൾ സൂക്ഷിക്കണം. ഇ.ഡി. ആവശ്യപ്പെട്ടാൽ ഹാജരാക്കണം. ഫലത്തിൽ എല്ലാ ഇടപാടുകളുടെയും രേഖകൾ സൂക്ഷിക്കാൻ ജൂവലറി ഉടമകൾ ബാധ്യസ്ഥരാകും. അല്ലാത്ത പക്ഷം നടപടികൾ എടുക്കും. വിചാരണയിലൂടെ ശിക്ഷിക്കുകയും ചെയ്യും.

അമിത അളവിൽ സ്വർണം വാങ്ങുമ്പോൾ കൃത്യമായ രേഖകൾ ഹാജരാക്കാനായില്ലെങ്കിൽ സ്വത്തു കണ്ടുകെട്ടലിനുപുറമേ മൂന്നുമുതൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാം. കൃത്യമായ രേഖകളില്ലാതെ പണമോ സ്വർണമോ അധികൃതർ പിടിച്ചെടുത്താൽ മൂല്യത്തിന്റെ 82.50 ശതമാനം സർക്കാരിലേക്കു കണ്ടുകെട്ടുകയാണ് ഇപ്പോഴത്തെ രീതി. പി.എംഎ‍ൽഎ. നിയമം ബാധകമാക്കിയതോടെ കണ്ടുകെട്ടലിനുപുറമേ അന്വേഷണവും നേരിടേണ്ടിവരും.

അതിനിടെ നിയമാനുസൃതം പ്രവർത്തിക്കുന്ന ജൂവലറിവ്യാപാരികളെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്ന സർക്കുലർ പിൻവലിക്കണമെന്ന് വ്യാപാരികളും ആവശ്യപ്പെടുന്നു. എല്ലാ ലൈസൻസുകളുമെടുത്തു വ്യാപാരം ചെയ്യുന്നവരെ ഉപഭോക്താക്കളിൽനിന്നകറ്റാനും അനധികൃത വ്യാപാരം പ്രോത്സാഹിപ്പിക്കാനുമേ ഇത്തരം നിയമങ്ങൾ ഉപകരിക്കൂവെന്നാണ് അവരുടെ നിലപാട്.

വിമാനത്താവളങ്ങൾവഴി വരുന്ന കള്ളക്കടത്തു സ്വർണം എങ്ങോട്ടാണു പോകുന്നതെന്ന് ഇ.ഡി.ക്കു കണ്ടുപിടിക്കാനാകാത്തതു നിരാശാജനകമാണ്. സമൂഹത്തെയാകെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്ന നിയമം പിൻവലിക്കണമെന്ന് സ്വർണ്ണ കടകളും ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP