Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രവർത്തനസമയം രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയായി ക്രമീകരിക്കണം; ആളുകൾ ഒന്നിടവിട്ട സീറ്റുകളിൽ മാത്രം; ലക്ഷണങ്ങളുള്ളവരെ തിയേറ്ററിൽ അനുവദിക്കരുത്; സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകൾ പാടില്ല: സംസ്ഥാനത്തെ തിയറ്ററുകൾ ചൊവ്വാഴ്ച തുറക്കുമ്പോൾ മാർഗ നിർദേശവുമായി സർക്കാർ

പ്രവർത്തനസമയം രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയായി ക്രമീകരിക്കണം; ആളുകൾ ഒന്നിടവിട്ട സീറ്റുകളിൽ മാത്രം; ലക്ഷണങ്ങളുള്ളവരെ തിയേറ്ററിൽ അനുവദിക്കരുത്; സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകൾ പാടില്ല: സംസ്ഥാനത്തെ തിയറ്ററുകൾ ചൊവ്വാഴ്ച തുറക്കുമ്പോൾ മാർഗ നിർദേശവുമായി സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് മൂലം പത്തുമാസമായി അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ തിയറ്ററുകൾ ചൊവ്വാഴ്ച വീണ്ടും തുറക്കുകയാണ്. തിയറ്ററുകൾ വീണ്ടുംതുറക്കുമ്പോൾ സംസ്ഥന സർക്കാർ മാർഗ്ഗ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. തിയറ്ററുകളുടെ സമയത്തിൽ മാറ്റം വരുത്തിയാണ് സർക്കാർ മാർഗ നിർദേശവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രവർത്തന സമയം രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയായി വെട്ടിച്ചുരുക്കി.

ഒന്നിടവിട്ട സീറ്റുകളിൽ മാത്രമേ ആളുകൾ പാടുള്ളു. കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ തിയറ്ററിൽ അനുവദിക്കാൻ പാടില്ല. ജീവനക്കാർ കോവിഡ് നെഗറ്റീവായിരിക്കണം. അടച്ചിട്ട സ്ഥലങ്ങളിലും ആൾക്കൂട്ടങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒന്നിടവിട്ട് സീറ്റുകൾ ക്രമീകരിക്കണം. സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകൾ പാടില്ല. മൾട്ടിപ്ലക്‌സുകളിൽ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം ക്രമീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച മുതലാണു സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ചൊവ്വാഴ്ച മുതൽ തിയറ്ററുകളിൽ സിനിമാ പ്രദർശനം ഉണ്ടായേക്കില്ല. തിയറ്ററുകൾ തുറക്കുമ്പോൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട പ്രത്യേക പാക്കേജിൽ തീരുമാനമാകാത്തതിൽ തുടങ്ങി പ്രേക്ഷകരെ തിരിച്ചെത്തിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ആശങ്കയിലാണ് തിയേറ്റർ ഉടമകൾ. തുടർനടപടികൾ ചർച്ച ചെയ്യാൻ തിയേറ്ററുടമകളുടെ ഫിയോക്ക് ഉൾപ്പടെയുള്ള സിനിമ സംഘടനകൾ അടുത്തയാഴ്ച കൊച്ചിയിൽ യോഗം ചേരും. സർക്കാർ നിശ്ചയിച്ച ചൊവ്വാഴ്ച തിയേറ്ററുകൾ തുറന്നാലും പുതിയ ചിത്രങ്ങളുടെ റിലീസ് ഉടൻ ഉണ്ടാകില്ല. ബാധ്യത തീർക്കാതെ സിനിമ നൽകാനാവില്ലെന്നു വിതരണക്കാരുടെ സംഘടന വ്യക്തമാക്കി.

തിയേറ്ററിലെ പകുതി സീറ്റിൽ മാത്രം പ്രേക്ഷകർക്ക് പ്രവേശനം എന്ന സർക്കാർ മാനദണ്ഡവും വലിയ പ്രതിസന്ധിയുണ്ടാക്കും. പത്ത് മാസം അടഞ്ഞു കിടന്ന തിയറ്ററുകളിലെ വൈദ്യുതി മെയിന്റനൻസ് ചാർജടക്കം ഉടമകൾക്ക് വരുത്തിയ സാമ്പത്തിക പ്രതിസന്ധി വളരെ വലുതാണ്. ഇതിനിടയിൽ ഇനി എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് സർവ സുരക്ഷയും ഒരുക്കിയാലും ഈ കോവിഡ് കാലത്ത് ജനം തിയറ്ററിലേക്ക് എത്തുമോയെന്ന വലിയ ചോദ്യവും അവശേഷിക്കുന്നു. കോവിഡ് കാലത്തിന് മുൻപ് തയാറായതടക്കം എൺപത്തിയെട്ട് മലയാള സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്തേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP