Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്‌സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത

ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്‌സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത

ദീപു ആറ്റിങ്ങൽ

തിരുവനന്തപുരം : മക്കൾ അമ്മയെ കൊല്ലുന്നതും മർദിക്കുന്നതും വാർത്തയാകുന്ന വർത്തമാന കാലത്ത് അതിനേക്കാൾ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ പുറം ലോകമറിയുന്നത്. ഒരുപക്ഷെ സാക്ഷര കേരളത്തിൽ ഇങ്ങനെയൊരു വാർത്ത ഇതാദ്യമായിട്ടാണ്. അമ്മ 13 വയസ്സുള്ള സ്വന്തം മകനെ പീഡിപ്പിച്ച കേസിൽ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായി.

തിരുവനന്തപുരം സ്വദേശിനിയാണ് അറസ്റ്റിലായത്. ഭർത്താവ് വിദേശത്ത് ജോലി നോക്കുകയാണ്. 4 മക്കളും അമ്മയും നാട്ടിലാണുണ്ടായിരുന്നത്. കുറച്ചു നാളുകൾക്കു മുൻപ് പതിനേഴര വയസ്സുള്ള മൂത്ത മകൻ അമ്മയുടെ ഫോണിൽ നിന്ന് മോശമായി എന്തോ കണ്ടതായി വിദേശത്തുള്ള പിതാവിനെ അറിയിച്ചു.

ഉടനെ അദ്ദേഹം നാട്ടിലെത്തി ചർച്ച നടത്തുകയും ഒടുവിൽ വിവാഹ മോചനത്തിലേക്ക് കാര്യങ്ങൾ പോകുകയും ചെയ്തു. തുടർന്ന് രണ്ടാമതും വിവാഹം കഴിച്ച പിതാവ് മക്കളെയും കൂട്ടി വിദേശത്തേക്ക് പോയി. അവിടെ വെച്ച് 13 വയസ്സുള്ള രണ്ടാമത്തെ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് കാര്യങ്ങൾ അന്വേഷിച്ചപോഴാണ് മകൻ അമ്മയുടെ സ്വഭാവം പറയുന്നത്.

ആദ്യം പിതാവ് മകനെ ശകാരിച്ചെങ്കിലും മകൻ പറയുന്നതിൽ സത്യമുണ്ടെന്ന് മനസ്സിലാക്കിയ പിതാവ് മക്കളെയും കൂട്ടി നാട്ടിലെത്തി ചൈൽഡ് ലൈനിൽ പരാതി നൽകി. തുടർന്ന് 10 ദിവസത്തിലധികം കുട്ടിയെ കൗൺസിലിങ് നടത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. രാത്രി കാലങ്ങളിൽ കുട്ടിയോടെ അമ്മ മോശമായി പെരുമാറുന്നുണ്ടെന്നു വ്യക്തമായതിനെ തുടർന്ന് ചൈൽഡ് ലൈൻ പൊലീസിനെ അറിയിക്കുകയും പോക്‌സോ പ്രകാരം കേസെടുക്കുകയും ചെയ്തു.

ഒരു ജിമ്മിൽ ജോലി നോക്കിയിരുന്ന മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കേരളത്തിൽ തന്നെ ആദ്യമാണ് ഈ സംഭവം. അമ്മയും കുറ്റം സമ്മതിച്ചുവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP